Current Date

Search
Close this search box.
Search
Close this search box.

“അത് മായ്‌ക്കുക അലിയേ”

അത്യത്ഭുതകരമായ സാമൂഹിക, രാഷ്ട്രീയ, ഭരണ, കുടുംബ അടിത്തറയാണീ തലവാചകം. ഖുറൈശികളായ അവിശ്വാസികൾക്കും നബിക്കും ഇടയിലായി സംഭവിച്ച ഹുദൈബിയ സന്ധിയിൽ (6 AH) ബഹുദൈവ വിശ്വാസികൾ സന്ധി സംഭാഷണങ്ങൾക്ക് തങ്ങളുടെ അംബാസഡറായി സുഹൈൽ ബിൻ അംറിനെ തിരഞ്ഞെടുത്തു. അനുരഞ്ജന നിയമങ്ങൾ സംബന്ധിച്ച കരാറിനുശേഷം അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കും ഞങ്ങൾക്കും ഇടയിൽ ഒരു കരാറെഴുതാം ”

നബി സന്ധിയിലെ എഴുത്തുകാരനായ അലി ബിൻ അബീ താലിബ് (റ) നെ വിളിച്ചു “ദൈവമേ, നിന്റെ നാമത്തിന് ശേഷം എന്നു എഴുത്ത് തുടങ്ങിക്കൊള്ളുക, ശേഷം ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ്, സുഹൈൽ ബിൻ അംർ എന്നിവർ തമ്മിലുള്ള ധാരണയാണിത് ” എന്നെഴുതുക.

സുഹൈൽ ബിൻ അംർ ഉടനെ എതിർത്തു പറഞ്ഞു: നിങ്ങൾ ദൈവത്തിന്റെ ദൂതനാണെന്ന് ഞങ്ങൾക്കറിയാമെങ്കിൽ ഞങ്ങൾ നിങ്ങളെ വീട്ടിൽ നിന്ന് തടയുമായിരുന്നില്ല. ഈ സന്ധിയുടെ തന്നെ ആവശ്യം വരില്ലായിരുന്നു. വേണെമെങ്കിൽ മുഹമ്മദ് S/O അബ്ദുല്ല എന്ന് എഴുതിക്കൊള്ളുക.

അപ്പോൾ റസൂൽ (സ) അലി (റ)യോട് പറഞ്ഞതാണ് ഈ തലവാചകം ” അത് മായ്‌ക്കുക അലിയേ ” (امحها يا علي). മുഹമ്മദ് S/O അബ്ദുല്ലയെന്ന് എഴുതുക. അലി (റ) പ്രഖ്യാപിച്ചു: ” ദൈവത്തിന്റെ ദൂതരേ, ഞാനത് ഒരിക്കലും മായ്ക്കില്ല ”

നബി (സ) പ്രതിവചിച്ചു: അലി, അതിങ്ങ് താ, തുടർന്ന് തന്റെ കൈ കൊണ്ട് തന്നെ അത് മായ്ച്ചു കളഞ്ഞു.

“അത് മായ്‌ക്കുക അലിയേ ”
ഇസ്‌ലാമിന്റെ സൗധം സംരക്ഷിക്കാനുള്ള പ്രവാചകന്റെ തന്ത്ര പ്രധാനമായ പ്രഖ്യാപനമായിരുന്നു അത്. മഹാന്മാരായ സ്വഹാബികൾക്ക് പോലും ആ രീതി പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല ..

“അത് മായ്‌ക്കുക അലിയേ ”
രാഷ്ട്രം കാത്തിരിക്കുന്ന ആ വലിയ നന്മക്ക് വേണ്ടി നിസ്സാരകാര്യങ്ങളെ മനപ്പൂർവ്വം മറികടക്കുന്ന രീതിശാസ്ത്രം പഠിപ്പിച്ചു തരികയായിരുന്നു അന്ന് നബി (സ) ചെയ്തത്.

“അത് മായ്‌ക്കുക അലിയേ”
സമയംകൊല്ലിയായ താത്വിക സംവാദങ്ങൾക്ക് പെട്ടെന്നറുതി വരുത്തുന്ന വിപ്ലവാത്മക തിരുത്തായിരുന്നു അത്.

“അത് മായ്‌ക്കുക അലിയേ”
ശ്രദ്ധേയമായ ഒരു തന്ത്രപരമായ മുന്നേറ്റത്തിന് വേണ്ടി തല്ക്കാലത്തേക്ക് ഒരടി പിന്നോട്ട് മാറുന്ന ധീരമായ ചുവടുവെപ്പായിരുന്നു വാസ്തവത്തിലത് .

“അത് മായ്‌ക്കുക അലിയേ”
നമ്മുടെ പ്രവാചകൻ മക്ക കീഴടക്കിയ ലളിത സുന്ദര മന്ത്രമായിരുന്നു അത്.

“അത് മായ്‌ക്കുക അലിയേ”
അതാണ് അന്നത്തെ ഖുറൈശികളായ പക്കാ അവിശ്വാസികളുമായുള്ള നമ്മുടെ പ്രവാചകന്റെ സ്റ്റ്രാറ്റജി . എന്തുകൊണ്ട് അവരുടെ അത്ര കടുപ്പമില്ലാത്തവരുമായി ഈ സ്റ്റ്രാറ്റജി ഇക്കാലത്ത് വിലപ്പോവില്ലേ?

“അത് മായ്‌ക്കുക അലിയേ”
ശക്തിയുടെ പെട്ടെന്നുള്ള ആഹ്ലാദമോ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള കഴിവിന്റെ താൽക്കാലിക മാനസികാവസ്ഥയോ മാറ്റി വെക്കലാണത്.

“അത് മായ്‌ക്കുക അലിയേ”
ഒരു വശത്ത് ക്ഷമിക്കാനുള്ള ധൈര്യവും മറുവശത്ത് അവരോട് ക്ഷമ ചോദിക്കാനുള്ള ധൈര്യവും ഇതിന് ആവശ്യമായ ഘട്ടമാണത്.

“അത് മായ്‌ക്കുക അലിയേ”
ഇസ്‌ലാമിക ലോകത്തെ പുതു തലമുറ ആ അധ്യാപനം നെഞ്ചിലേറ്റതിന്റെ ആവശ്യകതയും പ്രവാചകാധ്യാപനത്തിന്റെ ഏറ്റവും മനോഹരമായ സാർവ്വ കാലിക പാഠവുമാണത്.

“അത് മായ്‌ക്കുക അലിയേ”
ഭാര്യയുടെയും ഭർത്താവിന്റയും ഇടയിൽ ,
വാപ്പയുടേയും മകന്റേയും ഇടയിൽ ,
ഉടപ്പിറപ്പുകൾ പരസ്പരം ,
അയൽക്കാർ തമ്മതമ്മിൽ ,
സുഹൃത്തുക്കൾക്കിടയിൽ
ബന്ധം ഊട്ടിയുറപ്പിക്കുന്ന നിലപാടാണത് .

നമുക്കെല്ലാവർക്കും വേണ്ട (മറക്കുന്ന കല) യുടെ അതി സൂക്ഷ്മ പാഠമാണ് “അത് മായ്‌ക്കുക അലിയേ” എന്നത് .
എവിടെയും അത്യാവശ്യമുള്ള ഈ കല നാമഭ്യസിക്കുക തന്നെ വേണം.

Related Articles