Current Date

Search
Close this search box.
Search
Close this search box.

‘തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്’

ഓ മനുഷ്യാ! പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടൊ? വിഷപ്പിന് ശേഷം അത് ശമിക്കാൻ വഴിയുണ്ടാവാറുണ്ട്. ദാഹാർത്തമായ ശേഷം അത് ശമിക്കുന്നതിനും എന്തെങ്കിലും വഴി കാണും. രാത്രിയിൽ കുറേ സമയം ഉറക്കം വരാത്തതിന് ശേഷം പിന്നെ ഉറക്കിലേക്ക് പോവുന്നു. രോഗം പിടിപ്പെട്ട ശേഷം സുഖം പ്രാപിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം നാം നിത്യേന ജീവിതത്തിൽ കണ്ട്കൊണ്ടിരിക്കുകയാണ്. അത്പോലെ യാത്രക്കാരും പെട്ടെന്ന് തന്നെ അവരുടെ ലക്ഷ്യസ്ഥാനത്തത്തെുന്നു. വഴിഅറിയാത്തവർ വേഗത്തിൽ അവരുടെ വഴി കണ്ടത്തെുന്നു. ദുരിതം നേരിടുന്നവരും അതിനെ പൊടുന്നനെ മറികടക്കുന്നതും നമുക്ക് അനുഭവമാണ്. ചുരുക്കത്തിൽ ഇത്തരം അന്ധകാരം ത്സടുതിൽ നീങ്ങിപോവുന്ന പ്രതിഭാസമാണ് എന്നർത്ഥം. ഖുർആൻ പറയുന്നു:

…..എന്നാൽ അല്ലാഹു നിങ്ങൾക്ക് നിർണായക വിജയം നൽകിയേക്കാം. അല്ലങ്കെിൽ അവൻ്റെ ഭാഗത്തുനിന്ന് മറ്റുവല്ല തീർപ്പും ഉണ്ടായേക്കാം…(അൽ മാഇദ 5:52)

പകലിൻറെ യഥാർത്ഥ പ്രകാശവലയം രാത്രി വരെയാണ്. കുന്നിൻ ചരിവിൽ നിന്ന് അചിരേണ ഉയർന്ന്പൊങ്ങി, പിന്നെ അത് കടന്ന്പോവുന്നു. ദുരിതങ്ങളുടെയും അവസ്ഥയും ഏതാണ്ട് ഇത്പോലെയൊക്കെ തന്നെയാണ്. ദുരിന്തങ്ങളെ പോലെ തന്നെ, പ്രകാശ വേഗത്തിൽ അനുകമ്പയും കാരുണ്യവും ലഭിക്കാറുണ്ട്. മരുഭൂമി വിശാലവും അറ്റമില്ലാതെ പരന്നതുമാണെങ്കിൽ, അതിൻറെ പുറകിൽ ആഡംബരത്തോട് കൂടിയ തണലുള്ള മരുപ്പച്ച ഉണ്ടാവും എന്ന് ഉറപ്പിക്കാം. കയർ ഉറപ്പുള്ളതാണെങ്കിൽ, പൊടുന്നനെ അത് അറ്റ്പോവുമെന്ന് പ്രതീക്ഷിക്കണം.

അറബികളുടെ അന്ധരാള കാലത്ത്, അവർ പറയാറുള്ള ഒരു കാര്യം ഇങ്ങനെ:

ദുരിതങ്ങൾ, അവർ സഹിക്കുന്നു
അതിലൂടെ അവർ കടന്ന് പോകും
പിന്നെ ദുരിതം അവരെ വലയം ചെയ്യുന്നില്ല.

കണ്ണീരിനോടൊപ്പം പുഞ്ചിരിയുണ്ട്. ഭയത്തോടൊപ്പം നിർഭയത്വമുണ്ട്. വിഭ്രാന്തിയോടൊപ്പം ശാന്തിയുണ്ട്. ഏകദൈവത്വത്തിൻറെ ശക്തനായ വാക്താവ് ഇബ്റാഹീമിനെ അഗ്നി കരിച്ചില്ല. കാരണം അദ്ദേഹം അല്ലാഹുവിൻറെ തണുപ്പിലൂടെയും ശാന്തിയിലൂടെയും ലഭിച്ച സംരക്ഷണത്തിലായിരുന്നു. കാരുണ്യവാനും കരുണാനിധിയുമായവൻ സംസാരിച്ച പ്രവാചകനായ മൂസയെ ചെങ്കടൽ മുക്കികൊന്നിട്ടില്ല. മൂസ നബിക്കും അദ്ദേഹത്തിൻറെ ജനതക്കുമായി ചെങ്കടൽ ശാന്തമായി നിലകൊള്ളുകയാണല്ലോ ഉണ്ടായത്.

ഗുഹയിൽ സംരക്ഷിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി, തൻറെ സന്തത സഹചാരിയായ അബൂബക്കറിനോട് പറഞ്ഞത് അല്ലാഹു നമ്മോടൊപ്പമുണ്ട് എന്നാണ്. അത് അവർക്ക് സുരക്ഷയും വിജയവും സമാധാനവും നൽകി.

അടിമകളെ സംബന്ധിച്ചേടുത്തോളം അവരുടെ പ്രയാസപൂർണ്ണമായ സമയത്ത്, അവർ ദുരിതവും ഉൽക്കടമായ വ്യഥയും മാത്രമേ കാണൂ. കാരണം അവർ കിടപ്പുമുറിയുടെ ചുമരിലേക്കും വാതിലിലേക്കും മാത്രമേ നോക്കുന്നുള്ളൂ.

ജാഗ്രതയുള്ളവരാകുക. ആ മറക്കപ്പുറം അവരുടെ ദൃഷ്ടി നീളട്ടെ. ചിന്തയുടെ കടിഞ്ഞാൺ പൊട്ടിച്ചെറിഞ്ഞ് അത് വിണ്ണിൻറെ വിഹായസ്സിലേക്ക് വിഹരിക്കട്ടെ.

അതിനാൽ അവർ നിരാശരാവരുത്. താൻ എപ്പോഴും ഒരേ അവസ്ഥയിലാണ് ഉണ്ടാവുക എന്നൊന്നും വിചാരിക്കേണ്ടതില്ല. അത്തരം സന്ദർഭങ്ങളിലെ ഏറ്റവും നല്ല ആരാധന ഒരു അഭയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കലാണ്.

ദിവസങ്ങൾ കറങ്ങികൊണ്ടിരിക്കുകയും വർഷങ്ങൾ മാറി മറിഞ്ഞ്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇരുൾ പരത്തുന്ന രാത്രികൾ ഓരോ കാര്യങ്ങൾ സംഭവിക്കാൻ ഗർഭംധരിക്കുകയാണ്. അദൃശ്യമായത് കാണാമറയത്ത് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധിയുള്ളവർ എല്ലാ ദിവസവും ഓരോരൊ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന തിരക്കിലാണ്. അല്ലാഹു അതിന് ശേഷം ചില പുതിയ കാര്യങ്ങൾ രൂപപ്പെടുത്തിയേക്കാം. ‘തീർച്ചയായും പ്രയാസത്തോടൊപ്പം ആശ്വാസവുമുണ്ട്’ എന്നാണ് ഖുർആൻ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles