Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ ജീവിതം പാരമ്യതയിലെത്തുന്നതെപ്പോൾ?

മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന പുരോഗതി അത്ഭുതകരവും ഭയാനകവുമായൊരു കാഴ്ച തന്നെയാണ്. അതിൽ തന്നെ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച് ഏറ്റവും വിചിത്രമായ ഘട്ടം യുവത്വമാണ്. മധ്യവയസ്കനാകുമ്പോഴും ജീവിതത്തിന്റെ അവസാന നാളുകളെക്കാളും മനുഷ്യൻ ഉന്മേശത്തിന്റെ ഉച്ചിയിലെത്തുന്ന പല അവസ്ഥകളും യുവത്വ ഘട്ടത്തിലുണ്ട്. അവരുടെ ഊർജ്ജസ്വലതയാണ് അതിൽ പ്രധാനം. എങ്കിലും മനശാസ്ത്രപരമായി പ്രായമായ മനുഷ്യരാണ് സാധാരണഗതിയിൽ കൂടുതൽ സ്ഥിരതയുള്ളവരാകുന്നത്. പ്രായപൂർത്തിയായ ശേഷമുള്ള പല അനുഭവങ്ങളും പല പ്രതിഭാസങ്ങളും പുനരാലോചന നടത്തിയാൽ അത് വ്യക്തമാകും.

ശരാശരി മനുഷ്യന്റെ ആയുർദൈർഘ്യം നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങൾ ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നുണ്ട്. അതായത് ഈ മൂല്യങ്ങളാണ് മുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തെ നിർണ്ണയിക്കുന്നത്. അവയിൽ ചിലത് പൊതുവായിത്തന്നെ നിർവചിക്കപ്പെട്ടിട്ടുണ്ട്, മാത്രവുമല്ല അവ നിയന്ത്രിത പരീക്ഷണങ്ങൾക്ക് അതീതവുമല്ല. അതിനാൽ തന്നെ വ്യക്തത കണക്കുകൂട്ടലുകൾ യാഥാർത്ഥ്യ ചിത്രങ്ങൾ കൂടുതൽ പ്രതിഫലിപ്പിക്കില്ലെന്ന് ഉറപ്പാണ്. മനുഷ്യായുസ്സിനെ ചില രീതികളിലൂടെ നിർണ്ണയിക്കാൻ ശാസ്ത്രം ശ്രമിച്ചിട്ടുണ്ട്. അവയിൽ ചിലത്:

1- മാതൃഭാഷയല്ലാത്ത ഭാഷകൾ പഠിക്കാൻ ഏറ്റവും എളുപ്പമുള്ള സമയം ഏഴ്, എട്ട് വയസ്സിനിടയിലാണ്: ഇക്കാര്യം ഭാഷാശാസ്ത്രജ്ഞന്മാർക്കിടയിലും മനശ്ശാസ്ത്രജ്ഞാന്മാർക്കിടയിലും ഇപ്പോഴുമൊരു ചർച്ചാ വിഷയമാണ്. എങ്കിലും ചെറുപ്രായത്തിൽ തന്നെ, പ്രായപൂർത്തിയാകുന്നതിന് മുമ്പ്, രണ്ടാം ഭാഷ പഠിച്ചെടുക്കാൻ മിക്ക ആളുകൾക്കും സാധ്യമാകുമെന്ന വീക്ഷണത്തിന് ഒരു പൊതു സ്വീകാര്യതയുണ്ട്.

2- പതിനെട്ടാം വയസ്സാകുന്നതോടെ തലച്ചോർ അതിന്റെ പ്രവർത്തനത്തിൽ അങ്ങേയറ്റമെത്തും: ശാസ്ത്രജ്ഞന്മാർ തലച്ചോറിന്റെ പ്രവർത്തന മികവ് അളക്കാൻ ഉപയോഗിക്കുന്ന പ്രധാന മാർഗങ്ങളിലൊന്ന് സ്മാൾ സിമ്പൽ കോഡിംഗ് ടെസ്റ്റ് സ്കെയ്ലാണ്. അക്കങ്ങൾക്ക് പകരം അവർ നിർദ്ദിഷ്ട ചിഹ്നങ്ങൾ നൽകുന്നു. തുടർന്ന് അവർ പറയുന്ന നിശ്ചിത സംഖ്യക്ക് അനുയോജ്യമായ ശരിയായ ചിഹ്നങ്ങൾ തെരെഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെയാണ് അത് മനസ്സിലാക്കിയെടുക്കുന്നത്. 2016ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ശരാശരി പതിനെട്ട് വയസ്സ് പ്രായമുള്ള കുട്ടികളെല്ലാം ഈ പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

3- ഇരുപത്തിരണ്ടാം വയസ്സാകുന്നതോടെ അപരിചതിമായ പേരുകൾ ഓർത്തുവെക്കാനുള്ള കഴിവ് അതിന്റെ പാരമ്യതയിലായിരിക്കും: ഉദാഹരണത്തിന്, നാം അപരിചിതനായ ഒരു വ്യക്തിയെ കണ്ടുമുട്ടി. അവൻ പറഞ്ഞ പേര് ഉടൻ തന്നെ നമ്മുടെ ഒരു ചെവിയിലൂടെ പ്രവേശിച്ച് മറ്റൊരു ചെവിയിലൂടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഇരുപത്തിരണ്ട് വയസ്സാകുമ്പോൾ അത് മറന്നുപോകാനുള്ള സാധ്യത നന്നേ കുറയുമെന്ന് 2010ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.

4- ഇരുപത്തിമൂന്ന് വയസ്സ് പ്രായമാകുമ്പോൾ സ്ത്രീകൾക്ക് പുരുഷന്മാരോട് കൂടുതൽ ആകർഷണം തോന്നും. അതേസമയം പുരുഷന്റെ പ്രായം കൂടുംതോറും സ്ത്രീകളോടുള്ള അവന്റെ ആകർഷണവും വർദ്ധിക്കും: ഒാൺലൈൻ ഡേറ്റിംഗ് സൈറ്റായ OKCupidന്റെ സ്ഥാപകനായ ക്രിസ്റ്റ്യൻ റഡ്ഡർ Dataclycm എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. പ്രണയം, ഡേറ്റിംഗ്, വൈവാഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം മേൽപറഞ്ഞ ഡേറ്റിംഗ് സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കുന്നത്.

ഇൗ പുസ്തകത്തിൽ നൽകപ്പെട്ടിട്ടുള്ള ഡാറ്റകളുടെ ഒരു വിശകലനം അനുസരിച്ച്, പുരുഷന്മാർ സ്ത്രീകളേക്കാൾ ഇണകളെ ആകർഷിക്കുന്നവരാണ്. എന്നാൽ സ്ത്രീകൾ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ പുരുഷന്മാരെ ആകർഷിക്കാൻ തുടങ്ങുന്നു. പുരുഷന്മാർക്ക് പ്രായം കൂടിയാലും ഇരുപതുകളിലെ സ്ത്രീകളോട് തന്നെയായിരിക്കും അവർക്ക് കൂടുതൽ ആകർഷണം. അതേസമയം, ഇരുപതുകളിലെ സ്ത്രീകൾ തങ്ങളേക്കാൾ ഒന്നോ രണ്ടോ പ്രായം കൂടുതലുള്ളവരെയായിരിക്കും ആകർഷിക്കുക. മുപ്പത് വയസ്സുള്ള പെൺകുട്ടികളും അപ്രകാരം തന്നെയുള്ള പുരുഷന്മാരെയായിരിക്കും ആകർഷിക്കുക. ഇൗ വെബ്സൈറ്റിൽ തയ്യാറാക്കിയ വിവരങ്ങൾ സമൂഹത്തിന്റെ മുഴുവൻ സാമ്പിൾ ഉൾകൊള്ളുന്നില്ലെന്ന വിമർശനവുമുണ്ട്. സൈറ്റ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവരിത് പറയുന്നത് എന്നതാണ് കാരണം.

5- ഇരുപത്തിമൂന്നാം വയസ്സാകുന്നതോടെ ജീവിതത്തിൽ സംതൃപ്തി വന്നുതുടങ്ങുന്നു: ജർമ്മനിയിൽ 23,000 ആളുകളിൽ നടത്തിയ സർവേ പ്രകാരം ഇരുപത്തിമൂന്ന് വയസ്സുകാരെല്ലാം അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംതൃപ്തരാണ്.

6- ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു വ്യക്തിയുടെ ശക്തിയും ശേഷിയും അതിന്റെ ഉയർന്ന തലത്തിലേക്ക് എത്തിച്ചേരുന്നു: ഇരുപത്തിയഞ്ച് വയസ്സാകുമ്പോഴേക്കും നമ്മുടെ പേശികളെല്ലാം പൂർണാർത്ഥത്തിൽ ശക്തമാകും. പിന്നീട് പത്തോ പതിനഞ്ചോ വർഷം വരെ അത് അതുപോലെ നിലനിൽക്കും. നമുക്ക് എളുപ്പത്തിൽ വികസിപ്പിച്ചെടുക്കാൻ സാധ്യമാകുന്ന ഒന്നാണിത്.

7- ഇരുപത്തിയാറാം വയസ്സിൽ സുസ്ഥിരമായ ഒരു ജീവിത്തിന് അതിയായി ആഗ്രഹിക്കും: സ്ഥിതിവിവരക്കണക്കുകൾ 37 ശതമാനം പറയുന്നത്, ഇരുപത്തിയാറ് വയസ്സ് ആകുമ്പോഴേക്കും അധികം കാത്തുനിൽക്കാതെ കുറച്ച് കർശനമായ തീരുമാനങ്ങളെല്ലാം എടുക്കാൻ ആവശ്യമായ ആളുകളെ നിങ്ങൾ കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യും. അതുപോലെത്തന്നെ നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതായും നിങ്ങൾക്ക് അനുഭവപ്പെടും. അടുത്തിടെ വന്ന ഒരു പഠനമനുസരിച്ച്, വിവാഹമോചന നിരക്ക് ഏറ്റവും കുറവ് 28-32 വയസ്സിന് ഇടയിലുള്ളവർക്കിടയിലാണ്.

8- ഒരു മാരത്തൺ വിജയകരമായി പൂർത്തീകരിക്കാൻ ഒരു ആൺകുട്ടിക്ക് സാധ്യമാകുന്ന ശരാശരി പ്രായം ഇരുപത്തിയെട്ടാണ്: ഫിഫ്റ്റി ഇയേഴ്സ് ഒാഫ് മാരത്തണിന്റെ പഠനം അനുസരിച്ച്, വെറും രണ്ട് മണിക്കൂറിനുള്ളിൽ ഒാട്ടം പൂർത്തിയാക്കിയ ആളുകളുടെ ശരാശരി വയസ്സ് ഇരുപത്തിയെട്ടായിരിക്കും.

9- മുപ്പത് വയസ്സാകുമ്പോഴേക്കും അസ്ഥികളെല്ലാം അതിന്റെ പരിപൂർണ്ണതയിലെത്തും: മനുഷ്യന് മുപ്പത് വയസ്സാകുമ്പോഴേക്കും അവന്റെ അസ്ഥികളുടെ ശക്തിയും ശേഷിയുമെല്ലാം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലായിരിക്കും. അതിനാൽ തന്നെ എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ കൂടുതൽ കാൽസ്യവും വിറ്റാമിൻ ഡിയും ആവശ്യമായി വരും. ആയുസ്സ് കൂടുംതോറും ക്രമേണ അസ്ഥികളുടെ ശേഷിയും കുറഞ്ഞുവരും.

10- ചെസ്സ് കളിക്കാരുടെ ബുദ്ധി അതിന്റെ ഉയർന്ന തലത്തിലെത്തുന്നത് മുപ്പത്തിയൊന്നാം വയസ്സിലാണ്: പ്രായത്തിനനുസരിച്ച് ശാരീരികവും ബൗദ്ധികവുമായ കഴിവുകളിലും മാറ്റം വരുന്നുണ്ടോ എന്ന് ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കുന്നുണ്ട്. ചെസ്സിൽ പ്രാവീണ്യമുള്ളവരെയാണ് ആ പരീക്ഷണത്തിന് അവർ തെരെഞ്ഞെടുത്തത്. 96 ചെസ്സ് വിദഗ്ധരെ പരീക്ഷിച്ചതിൽ നിന്നും ലഭിച്ച ഫല പ്രകാരം ശരാശരി മുപ്പത്തിയൊന്ന് വയസ്സുള്ള വ്യക്തികൾക്കാണ് മികച്ച് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നത്.

11- മുപ്പിത്തിരണ്ട് വയസ്സാകുമ്പോഴാണ് കാണുന്ന ഒാരോ വ്യക്തിയുടെയും മുഖങ്ങൾ കൃത്യമായി ഒാർമ്മയിൽ നിൽക്കുന്നത്: പരീക്ഷിച്ചറിഞ്ഞത് പ്രകാരം, മുപ്പിത്തിരണ്ടാം വയസ്സിലാണ് ഒരു വ്യക്തിക്ക് താൻ മുമ്പ് കണ്ട അപരിചിതന്റെ മുഖം രണ്ടാമത് കാണുമ്പോഴും കൃത്യമായ ഒാർമ്മയുണ്ടാവുക. എങ്കിലും പേരുകൾ ഒാർമ്മിച്ചെടുക്കാൻ നിങ്ങൾക്ക് സാധ്യമായെന്ന് വരില്ല. പകരം, അയാളോട് സ്വയം പരിചയപ്പെടുത്താൻ വീണ്ടും നിങ്ങൾ ആവശ്യപ്പെടും.

12- നോബൽ സമ്മാനം നേടിയവരുടെയെല്ലാം കണ്ടുപിടുത്തം ശരാശരി നാൽപ്പതാം വയസ്സിലായിരിക്കും: നാഷണൽ ബ്യൂറോ ഒാഫ് ഇക്കണോമിക റിസർച്ച് നടത്തിയ പഠനമനുസരിച്ച് നോബൽ സമ്മാനം നേടുന്ന ആളുകളുടെ ശരാശരി ആയുസ്സ് നാൽപ്പത് വയസ്സായിരിക്കും. നോബൽ സമ്മാനം നേടാനുള്ള ശരിയായ പാതയിലല്ല നിങ്ങളെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ മറ്റ് പല മികച്ച് നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് പഠനം നടത്തിയവർ പറയുന്നു. കാരണം, മനുഷ്യൻ അവന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളെല്ലാം കൈവരിക്കുന്നത് മധ്യവയസ്കനാകുമ്പോഴാണ്.

13- സ്ത്രീകളുടെ ശമ്പള സ്കെയിൽ ഏറ്റവും ഉയർന്ന തലത്തിലെത്തുന്നത് അവരുടെ മുപ്പത്തിയൊമ്പതാം വയസ്സിലും പുരുഷന്മാരുടെത് നാൽപ്പത്തിയെട്ടാം വയസ്സിലുമായിരിക്കും: പണപ്പെരുപ്പത്തിനൊപ്പം തന്നെ നിങ്ങളുടെ ശമ്പളവും വർദ്ധിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, പ്രായമാകുംതോറും കൂടുതൽ വസ്തുക്കൾ വാങ്ങാൻ പ്രാപ്തിയുള്ളവരാകുമോ നിങ്ങൾ? Payscaleന്റെ വിശകലനം അനുസരിച്ച്, സ്ത്രീകളുടെ വരുമാനം മാക്സിമം തലത്തിലേക്ക് എത്തുന്നത് മുപ്പത്തിയൊമ്പതാം വയസ്സിലായിരിക്കും, അത് തന്നെ 60,000 ഡോളർ നിരക്കിലായിരിക്കും. മുപ്പത് വയസ്സാകുമ്പോൾ സ്ത്രീകളുടെ ശമ്പളം വളരെ സാവധാനത്തിലാണ് ഉയരാൻ തുടങ്ങുകയെന്നതിനാലാണത്. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചെടുത്തോളം, അവർക്ക് നാൽപ്പതിത്തയെട്ടോ നാൽപ്പത്തിയൊമ്പതോ വയസ്സാകുമ്പോൾ ശരാശരി 95,000 ഡോളറായിരിക്കും വരുമാനം.

14- 40, 50കളിലായിരിക്കും ഒരു മനുഷ്യന് മറ്റൊരുത്തന്റെ വികാരത്തെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാവുക: ഏകദേശം 10,000 പേരെ ശാസ്ത്രജ്ഞർ ഒരുമിച്ചുകൂട്ടി. എന്നിട്ട് പ്രത്യേക വികാരങ്ങൾ കണ്ണിൽ നിറച്ച ആളുകളെ കാണിച്ചുകൊടുത്തു, തുടർന്ന് ഒാരോ ചിത്രത്തിലും അവർക്ക് തോന്നിയ വികാരം വിവരിക്കാൻ ആവശ്യപ്പെട്ടു. രണ്ട് കണ്ണുകളിലേക്ക് മാത്രം നോക്കിയിട്ട് ഒാരോ വ്യക്തിയുടെയും വികാരത്തെ കൃത്യമായി വിവരിക്കാൻ കഴിയുന്നത് നാൽപതും അമ്പതും വയസ്സുകളിലുള്ളവർക്കാണെന്നാണ് അതിൽ നിന്നും അവർ കണ്ടെത്തിയത്.

15- അമ്പതാം വയസ്സിലായിരിക്കും കണക്കൂകൂട്ടലുകളിലെ മികവ് കൂടുതൽ പ്രകടമാവുക: പ്രാഥമിക വിദ്യാലയങ്ങളിൽ വെച്ച് തന്നെ ഗുണന പട്ടികകൾ നാം പഠിച്ചുണ്ടാവും. എന്നാൽ, അമ്പതാം വയസ്സുള്ള ആളുകൾക്കായിരിക്കും കുട്ടികളെക്കാൾ പെട്ടെന്ന് ഗണിത ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുക.

16- അറുപ്പത്തിയൊമ്പതാം വയസ്സാകുമ്പോഴേക്കും മനുഷ്യന്റെ ജീവിത സംതൃപ്തി വീണ്ടും വർദ്ധിക്കും: ജർമനിയിൽ ഇരുപത്തിമൂന്ന് വയസ്സുള്ള കുട്ടികളെല്ലാം അവരുടെ ജീവിതത്തിൽ സംതൃപ്തരാണെന്ന പഠനം നീ ഒാർക്കുന്നുണ്ടോ? ജീവിതത്തിന്റെ മധ്യ ഘട്ടത്തോടും പോരാടിയ ശേഷം ഏകദേശം അറുപത്തിയൊമ്പതാം വയസ്സിലേക്ക് എത്തുമ്പോൾ മനുഷ്യന്റെ ജീവിത സംതൃപ്തി വീണ്ടും വർദ്ധിക്കുകയേ ഒള്ളൂ. അമ്പത്തിയഞ്ചാം വയസ്സിലുള്ളവരെ അപേക്ഷിച്ച് അറുപതിന് മുകളിലുള്ള ആളുകൾക്കായിരിക്കും കൂടുതൽ സംതൃപ്തിയുണ്ടാവുക. ആ അഞ്ച് വർഷത്തിന്റെ വിത്യാസം മനുഷ്യനെ സംബന്ധിച്ചെടുത്തോളം അത്ഭുതകരമായ അനുഭവം തന്നെയായിരിക്കും.

17- അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമെത്തിയ ആളുകൾക്ക് നല്ല പദസമ്പത്തുണ്ടാകും: പദാവലികൾ വെച്ച് നടത്തിയ ടെസ്റ്റിൽ മേൽപറഞ്ഞ ഗണത്തിലുള്ള ആളുകളാണ് എപ്പോഴും മുന്നിട്ട് നിന്നതെന്ന് പഠനങ്ങൾ പറയുന്നു. ആ പ്രായമെത്തിയ ഒരാൾക്ക് ആവശ്യമായ പദാവലികൾക്ക് നിഘണ്ടു എടുത്ത് വായിച്ച് കണ്ടത്തേണ്ടി വരില്ല.

18- എഴുപത് വയസ്സ് കഴിഞ്ഞ ആളുകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആത്മസംതൃപ്തിയുണ്ടാകും: Gallup Poll പ്രകാരം അമേരിക്കയിലെ 65 വയസ്സായ ആളുകളിൽ മൂന്നിൽ രണ്ടും ആളുകളും തങ്ങളെ അങ്ങനെത്തന്നെ കാണാൻ ആഗ്രഹിക്കുന്നവരാണ്. എൺപതുകളുടെ പ്രാരംഭ ഘട്ടത്തിലേക്ക് പ്രവേശിച്ച വ്യക്തിയെ സംബന്ധിച്ചെടുത്തോളം സ്വന്തത്തെക്കുറിച്ച് പൂർണ ബോധ്യമുള്ളവനായിരിക്കും അയാൾ. 75 ശതമാനം ആളുകളും ഇതിനോട് യോജിക്കുന്നുമുണ്ട്. അതേസമയം സ്ത്രീകളിൽ എഴുപത്തിനാലിന് മുകളിൽ പ്രായമുള്ളവരിൽ 70 ശതമാനത്തിനും താഴെ മാത്രമാണ് അത് അംഗീകരിക്കുന്നത്.

19- പ്രായം കൂടിവരുംതോറും മനുഷ്യൻ കൂടുതൽ കൂടുതൽ ബുദ്ധിയുള്ളവരായിത്തീരും: ജീവിതമാണ് മികച്ച് വിദ്യാലയം. മനശ്ശാസ്ത്രജ്ഞരുടെ ഒരു സംഘം സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് അറിയാൻ ഒരുകൂട്ടം ആളുകളോട് ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവരോട് ചോദിക്കുകയും ചെയ്തു. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനുള്ള കഴിവ്, മാറ്റത്തിനുള്ള പ്രതീക്ഷ, ഒന്നിലധികം സാധ്യതയുള്ള വഴികൾ പരിഗണിക്കുക, അജ്ഞാതമായ വസ്തുക്കളെക്കുറിച്ചുള്ള അറിവ്, വിട്ടുവീഴ്ചക്കുള്ള മാർഗങ്ങൾ അന്വേഷിക്കുക ഇങ്ങനെ നിരവധി പരിഹാരങ്ങൾ അവരുടെ ഇടയിൽ നിന്നും വന്നു. അതിൽ അറുപതിനും തൊണ്ണൂറിനും ഇടയിലുള്ള ആളുകളെ വെച്ച് നടത്തിയ ചോദ്യാവലിയിൽ നിന്ന് ലഭിച്ച പ്രതികരണമാണ് മറ്റെല്ലാ പ്രായക്കാരെയും അപേക്ഷിച്ച് മികച്ചു നിന്നത്.

20- എമ്പത്തിരണ്ടാം വയസ്സിലാണ് മനുഷ്യന്റെ മാനസികാവസ്ഥ അതിന്റെ പാരമ്യതിയിലേക്കെത്തുന്നത്: നാഷണൽ അക്കാദമി ഒാഫ് സയൻസ് റിപ്പോർട്ടിൽ പറയുന്നു: പത്ത് പടികളുള്ള ഒരു ഗോവണി ഉണ്ടാക്കാൻ ഗവേഷകർ ഒരുകൂട്ടം ആളുകളോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ജീവിതം ഉള്ളവർ ഗോവണിയുടെ ഉയർന്ന പടി വരെയും ഏറ്റവും മോശം ജീവിതമുള്ളവർ ഗോവണിയുടെ താഴെ പടിയും ഉണ്ടാക്കുകയെന്ന ആരോഹണ രീതിയാണ് അവർ നിർദ്ദേശിച്ചത്. അതിൽ എൺപത്തിരണ്ട് മുതൽ എൺപത്തിയഞ്ച് വയസ്സിനിടയിലുള്ളവർ മാത്രമാണ് ഏഴോളം പടികളുണ്ടാക്കിയത്.

21- വയസ്സിൽ ഒമ്പത് കടന്നുവരുന്ന സാഹചര്യത്തിൽ മനുഷ്യർ ജീവിതത്തിൽ വളരെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത കൂടുതലാണ്: ഇരുപത്തിയൊമ്പത്, മുപ്പത്തിയൊമ്പത്, നാൽപ്പത്തിയൊമ്പത്, അമ്പത്തിയൊമ്പത് എന്നീ വയസ്സ് പ്രായമുള്ള ആളുകളെ നിരീക്ഷിച്ചതിൽ നിന്നും മനസ്സിലാകുന്നത്, ഇൗ പ്രായത്തിലാണ് അവർ മികച്ചതോ മോശമായതോ ആയ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത കൂടുതൽ. ഗവേഷകർ കണ്ടെത്തിയത് പ്രകാരം, ആയുസ്സിൽ ഒമ്പത് എന്ന അക്കമുള്ള ആളുകൾ പലപ്പോഴും എന്തെങ്കിലും നേടിയെടുക്കാൻ അതിയായി ആഗ്രഹിക്കുന്നവരോ ജീവിതം അവസാനിപ്പിക്കുന്നവരോ ജീവിതത്തിൽ ആദ്യമായി നീണ്ട മത്സരത്തെ നേരിടാൻ ഒരുങ്ങുന്നവരോ ആയിരിക്കും.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles