Sunday, June 4, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Youth Apps for You

സൂം ഇ – ലോക സം‌ഗമങ്ങളുടെ തിരക്കു പിടിച്ച വേദി

അസീസ് മഞ്ഞിയില്‍ by അസീസ് മഞ്ഞിയില്‍
31/03/2020
in Apps for You
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ആധുനിക സങ്കേതിക സൗകര്യങ്ങള്‍ ദിനേനയെന്നോണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.അകലങ്ങളിലിരുന്നു കൊണ്ട്‌ തന്നെ കാര്യ നിര്‍വഹണവും കൃത്യ നിര്‍‌വഹണവും ആകാം.വിശേഷിച്ചും ഇപ്പോഴത്തെ അകലം പാലിക്കല്‍ കാലത്തും ലോക്ക്‌ ഡൗണ്‍ നാളുകളിലും ഏറെ പ്രയോജന പ്രദമായ ഒരു ഓണ്‍ലൈന്‍ സൂം അപ്ലിക്കേഷനെ കുറിച്ചാണ്‌ പങ്കുവെക്കുന്നത്.സ്‌കൈപ്‌ പോലെ പല അപ്‌ളിക്കേഷന്‍‌സും ഉണ്ടെങ്കിലും ഒട്ടനവധി പുതിയ ഫീച്ചേര്‍സ് സൂമിലുണ്ട്‌‌.എല്ലാ പ്ലാറ്റ്‌ ഫോമുകളിലും ഇത്‌ പ്രവര്‍‌ത്തന ക്ഷമമാണ്‌. ഔദ്യോഗിക അനൗദ്യോഗിക മീറ്റുങ്ങുകള്‍ വളരെ നിഷ്‌ഠയോടെയും അച്ചടക്കത്തോടെയും സംഘടിപ്പിക്കാനും കഴിയും. ഈ ഓണ്‍ ലൈന്‍ പരിപാടി റെക്കാര്‍‌ഡ്‌ ചെയ്യാനും ഇതില്‍ സം‌വിധാനമുണ്ട്‌.

ഓൺലൈൻ അധ്യാപനത്തിനും പഠനത്തിനും വ്യാപകമായി സൂം ഉപയോഗിച്ചു വരുന്നു.സൂം വഴി ഓൺലൈനിൽ സം‌ഗമിക്കാനും വിദ്യാർത്ഥികളും അധ്യാപകരും മുഖാമുഖം കണ്ടുമുട്ടുന്ന മീറ്റിംഗുകൾ സംഘടിപ്പിക്കാനും കഴിയും.സുഗമവും ആകർഷകവുമായ പാഠങ്ങൾ പഠിക്കാനും പകര്‍‌ത്താനും പ്രാപ്‌തമാക്കുന്ന നിരവധി അധിക സവിശേഷതകളുള്ള ഒരു അപ്ലിക്കേഷനാണ് ഇത്.മാതാപിതാക്കളുമായും വിദ്യാർത്ഥികളുമായും ഓൺലൈനിൽ ഒരുമിക്കാനും സ്‌‌കൂള്‍ അടച്ചുപൂട്ടൽ നേരിടുമ്പോഴും പഠനം നഷ്‌ടപ്പെടാതിരിക്കാനും ഇതുവഴി സാധിച്ചേക്കും.

You might also like

തഫ്ഹീമുൽ ഖുർആൻ – ആപുകളും വെബ്സൈറ്റും പരിഷ്കരിച്ചു

ഖുർആൻ ലളിതസാരം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ്

Also read: ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തിയ രണ്ട് രാഷ്ട്രങ്ങള്‍

പ്രാദേശിക കുട്ടായ്‌മകള്‍ മുതല്‍ അന്തര്‍ ദേശീയ കൂട്ടായ്‌മകള്‍ വരെ ഈ അപ്ലിക്കേഷന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.ഓണ്‍ ലൈന്‍ ബോധവല്‍‌കരണ പരിപാടികളും വിദ്യാര്‍ഥികള്‍‌ക്കുള്ള പ്രത്യേക പഠന പരമ്പരകള്‍‌ക്കും,കുടും‌ബ സം‌ഗമങ്ങള്‍‌ക്കും സൂം ഫലപ്രദമാണെന്നു വിലയിരുത്തപ്പെടുന്നു.കമ്പ്യൂട്ടറുകളിലും ഫോണുകളിലും ഈ അപ്ലിക്കേഷന്‍ പ്രവര്‍‌ത്തിക്കും.യോഗ നടപടികള്‍ സുഖമമാക്കാനും നിയന്ത്രിക്കാനും കൂടുതല്‍ എളുപ്പമാക്കാനും പരിപാടിയുടെ ആതിഥേയന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് തന്നെയായിരിയ്‌ക്കും അഭികാമ്യം.

സൂമിലേയ്‌ക്ക്‌
ആദ്യമായി സൂം ഡൗണ്‍ ലോഡ്‌ ചെയ്യണം.ശേഷം ഇമെയില്‍ വിലാസവും പാസ്സ്‌വേര്‍‌ഡും നല്‍‌കി രജിസ്‌ടര്‍ ചെയ്യാം.സൂമില്‍ പ്രവേശിക്കുമ്പോള്‍ ജോയിന്‍ മീറ്റിങ് എന്നും സൈന്‍ ഇന്‍ എന്നും രണ്ട്‌ നിര്‍‌ദേശങ്ങള്‍ കാണാം. നാം ഹോസ്റ്റു ചെയ്യുന്നു എങ്കില്‍ സൈന്‍ ഇന്‍ ചെയ്‌തിരിക്കണം.മറ്റൊരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സൈന്‍ ഇന്‍ ചെയ്‌തു കൊള്ളണമെന്നില്ല.

ജോയിന്‍ മീറ്റിങ്
സൂമിലെ പ്രഥമ പേജില്‍ ന്യൂ മീറ്റിങ്‌,ജോയിന്‍ മീറ്റിങ്,ഷഡ്യൂള്‍ മീറ്റിങ്,ഷയര്‍ സ്‌ക്രീന്‍ എന്നീ നാല്‌ ഐക്കണുകള്‍ കാണാം. ക്ഷണിക്കപ്പെട്ട ഒരു മീറ്റിങില്‍ ജോയിന്‍ ചെയ്യാന്‍, ജോയിന്‍ മീറ്റിങ് എന്ന ഓപ്‌ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ മീറ്റിങ് ഐഡി ആവശ്യപ്പെടും.ഇവിടെ ആതിഥേയനില്‍ നിന്നും നമുക്ക്‌ അയച്ചു കിട്ടിയ ഐഡി ടൈപ്‌ ചെയ്യണം. അതിനോടൊപ്പം ജോയിന്‍ ചെയ്യുന്ന വ്യക്തിയുടെ പേര്‌‌ ചേര്‍‌ക്കാം. ഒരു പക്ഷെ ഏതെങ്കിലും സ്ഥാപനങ്ങളെയോ ഓര്‍‌ഗനൈസേഷനുകളെയോ പ്രതിനിധീകരിച്ചാണ്‌ പങ്കെടുക്കുന്നതെങ്കില്‍ അത്‌ ചേര്‍‌ക്കാം.ഉചിതമായത്‌ ചെയ്യുക.ഇനി മറ്റൊരു പേജിലേയ്‌ക്ക്‌ പ്രവേശിക്കപ്പെടും.ഇവിടെ ജോയിന്‍ വിത്ത്‌ വീഡിയൊ എന്ന ഓപ്‌ഷന്‍ തെരഞ്ഞെടുക്കണം.എങ്കിലേ മീറ്റിങ് റൂമിലുള്ളവര്‍‌ക്ക്‌ നമ്മെ കാണാന്‍ കഴിയുകയുള്ളൂ.ഇങ്ങനെയാണ്‌ സൂം കോണ്‍ഫറന്‍‌സില്‍ ജോയിന്‍ ചെയ്യുന്നത്.

Also read: കൊറോണ കാലത്തെ ഭക്ഷണവും ആരോഗ്യവും

ന്യൂ മീറ്റിങ്
ഇനി ഒരാള്‍ ഹോസ്റ്റു ചെയ്യുന്ന രീതിയാണ് വിവരിക്കുന്നത്‌.അതിനായി ന്യു മീറ്റിങ് എന്ന ഓപ്‌ഷനിലൂടെയാണ്‌ പ്രവേശിക്കേണ്ടത്.അതില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ പ്രസ്‌തുത റൂമില്‍ കയറാം.

റൂമില്‍ കയറിക്കഴിഞ്ഞാല്‍ വിന്‍ഡോയുടെ ചുവടെയായി വിവിധ ഓപ്‌ഷനുകള്‍ കാണാം.കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടവരെ ആദ്യം ക്ഷണിക്കണം. അതിനാല്‍ ഇന്‍‌വൈറ്റ് എന്ന ഓപ്‌ഷനില്‍ അമര്‍ത്തുക. തുടര്‍‌ന്നു വരുന്ന ജാലകത്തില്‍‌ ഇമെയില്‍ വഴി ക്ഷണിക്കാനുള്ള സൗകര്യത്തോടൊപ്പം സൂം വഴി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നവരെ ക്ഷണിക്കാനും അവസരമുണ്ട്‌. ജാലകത്തിനു താഴെ കോപി യു.ആര്‍.എല്‍ – കോപി ഇന്‍‌വിറ്റേഷന്‍ എന്നീ രണ്ട്‌ ഓപ്‌ഷനുകള്‍ കാണാം.ഇതില്‍ നിന്നും കോപി ചെയ്‌ത ഇന്‍‌വിറ്റേഷന്‍ ഇമെയില്‍ വഴിയൊ വാട്ട്‌സാപ്പ്‌ വഴിയോ മറ്റെന്തെങ്കിലും മീഡിയ ഉപയോഗിച്ചോ അയക്കാനാകും.അയച്ചു കൊടുക്കുന്ന പ്രസ്‌തുത ലിങ്കിലൂടെ ക്ഷണിക്കപ്പെടുന്നവര്‍‌ക്ക് സൂം റൂമില്‍‌ കടന്നു വരാം.

ഷഡ്യൂള്‍ മീറ്റിങ്
നിശ്ചിത തിയ്യതിയും സമയം മുന്‍‌കൂട്ടി ക്രമപ്പെടുത്തി യോഗങ്ങള്‍ സം‌ഘടിപ്പിക്കാന്‍ ഷഡ്യൂള്‍ ഓപ്‌ഷനിലാണ്‌ പോകേണ്ടത്.ശേഷം ഇന്‍‌വിറ്റേഷന്‍ – യു.ആര്‍.എല്‍ കോപി ചെയ്‌ത്‌ പങ്കെടുക്കുന്നവര്‍‌ക്ക്‌ അയച്ചു കൊടുക്കാവുന്നതാണ്‌.ഷഡ്യൂള്‍ സമയത്തിനു മുമ്പ്‌ തന്നെ ക്ഷണിക്കപ്പെട്ടവരെ ‌ സൂം ഓണ്‍ ലൈന്‍ റൂമില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്ന രീതിയും,കാത്തിരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്‌.ഷഡ്യുള്‍ ഓപ്‌ഷനില്‍ ഈ സൗകര്യങ്ങള്‍ ഇനാബിള്‍ ചെയ്‌തു വെച്ചാല്‍ മതി.യോഗം തുടങ്ങിയതിനു ശേഷം മീറ്റിങ് റൂം ക്ലോസ്‌ ചെയ്യാനുള്ള സാങ്കേതിക സംവിധാനവും സൂമിലുണ്ട്‌.

Also read: ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

തത്സമയ മീറ്റിങിനാണെങ്കിലും ഷഡ്യൂല്‍ ചെയ്‌ത മീറ്റിങിനാണെങ്കിലും അയച്ചു കൊടുത്ത ഇന്‍‌വിറ്റേഷന്‍ വഴി സൂം റൂമില്‍ കടന്നു വരുന്ന ഒരോരുത്തരേയും സ്വതന്ത്ര റൂമുകളിലായി കാണാം.സ്‌ക്രീനിലെ സ്‌പീക്കര്‍ വ്യുവില്‍ അമര്‍‌ത്തിയാല്‍ സംസാരിക്കുന്ന വ്യക്തിയെ വിന്‍ഡോവില്‍ വലുതാക്കി കാണിക്കും.ഗാലറി വ്യൂവില്‍ പോയാല്‍ പങ്കെടുക്കുന്നവരെ എല്ലാവരേയും ഒരുമിച്ച്‌ കാണിക്കുകയും ചെയ്യും.

ഏതെങ്കിലും ഒരു വ്യക്തിയെ പ്രത്യേകം കാണാന്‍.ആ വ്യക്തിയുടെ വീഡിയോവില്‍ ക്ലിക്ക്‌ ചെയ്‌ത്‌ സ്‌പോര്‍‌ട്‌ലൈറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്കിയാല്‍ മതിയാകും.മാനേജ്‌ പാര്‍‌ട്ടിസിപേഷനില്‍ പോയാല്‍ ആരൊക്കെ പങ്കെടുക്കുന്നു എന്നു കാണാം.ഹോസ്റ്റു ചെയ്യുന്ന വ്യക്തിക്ക്‌ മറ്റൊരാളെ ഹോസ്റ്റ് ചുമതല ഏല്‍‌പിക്കാനും കഴിയും.ഇതിന്നായി വ്യക്തിയുടെ പേരില്‍ മോര്‍ എന്ന ഓപ്‌ഷനില്‍ പോയാല്‍ മതിയാകും.വളരെ പ്രധാനപ്പെട്ട ഓപ്‌ഷനാണ്‌ സ്‌ക്രീന്‍ ഷയര്‍ ഓപ്‌ഷന്‍.അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടിയുടെ സ്‌ലൈഡുകള്‍ കാണിക്കാനും ഡസ്‌ക്‌‌ടോപ്പിലുള്ള മറ്റെന്തെങ്കിലും ഫയലുകള്‍ ഓണ്‍ ലൈന്‍ യോഗത്തിലുള്ളവരെ കാണിക്കാനും കേള്‍പിക്കാനും ഇത്‌ ഉപയോഗിക്കാം. ഓണ്‍ ലൈന്‍ പഠന സംവിധാനങ്ങള്‍‌ക്ക്‌ ഉപകാര പ്രദമായ വൈറ്റ് ബോര്‍‌ഡും ഇതില്‍ ഉണ്ട്‌.

യോഗ നടപടികള്‍ ആരം‌ഭിക്കുമ്പോള്‍ പങ്കെടുത്തവരുടെ മൈക്‌ മ്യൂട്ട്‌ ചെയ്യാന്‍ അതിഥേയന്‌‌ സാധിക്കും എന്നതിനാല്‍ അച്ചടക്കമുള്ള ഒരു ഓണ്‍‌ലൈന്‍ ആശയ വിനിമയത്തിന്‌ സൂം ഉപകാര പ്രദമാണ്‌. സംസാരിക്കാനുള്ള തന്റെ ഊഴം വരുമ്പോള്‍ ഓരോരുത്തര്‍‌ക്കും അണ്‍മ്യൂട്ട്‌ ചെയ്യാവുന്നതുമാണ്‌.മാനേജ്‌ പാര്‍ടിസിപ്പന്റില്‍ മ്യുട്ട്‌ അണ്‍ മ്യൂട്ട്‌ ഉപയോഗിച്ചാണ്‌ ക്ഷണിക്കപ്പെട്ടവരുടെ മൈക്‌ നിയന്ത്രിക്കാനാകുന്നത്‌. യോഗം നടന്നു കൊണ്ടിരിക്കുമ്പോഴും അല്ലാതെയും അംഗങ്ങളുമായി ചാറ്റുചെയ്യാം.വ്യക്തിപരമായും അല്ലാതെയും ചാറ്റിങ് സംവിധാനം ഉണ്ട്‌.പ്രത്യേക നിര്‍‌ദേശങ്ങള്‍ കൈമാറാന്‍ ഇതു ഉപകരിക്കും.

ആദ്യത്തെ പേജില്‍ വലത്‌ ഭാഗത്തു ചെറിയ സെറ്റിങ് ബട്ടണില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന ഓപ്‌ഷനില്‍ വിര്‍ച്വല്‍ ബാക്‌ ഗ്രൗണ്ട്‌ ഓപ്‌ഷന്‍ വഴി തങ്ങള്‍‌ക്കിഷ്‌ടമുള്ള ബാക്‌ഗ്രൗണ്ട്‌ സെറ്റ്‌ ചെയ്യാനും സൂമില്‍ സൗകര്യമുണ്ട്‌.പ്രൊഫയിലില്‍ വ്യക്തിയുടെ ഇമേജ്‌ ആഡ്‌ ചെയ്യാവുന്നതാണ്‌‌.വീഡിയോ മ്യൂട്ട്‌ ചെയ്യുമ്പോള്‍ പ്രോഫയില്‍ ചിത്രം‌ മറ്റുള്ളവര്‍‌ക്ക്‌ കാണാനാകും.

ഇ – ലോക സം‌ഗമങ്ങളുടെ തിരക്കു പിടിച്ച വേദിയായി സൂം മാറിക്കഴിഞ്ഞിരിക്കുന്നു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=us.zoom.videomeetings
https://zoom.us/download

Facebook Comments
അസീസ് മഞ്ഞിയില്‍

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി,രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ - ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍.സി.ഐ.സി ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി.റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Posts

Apps for You

തഫ്ഹീമുൽ ഖുർആൻ – ആപുകളും വെബ്സൈറ്റും പരിഷ്കരിച്ചു

by Islamonlive
16/10/2022
Apps for You

ഖുർആൻ ലളിതസാരം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ്

by സുഹൈറലി തിരുവിഴാംകുന്ന്
01/10/2021

Don't miss it

Views

ജമ്മു കാശ്മീര്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയിലെ അകല്‍ച്ചയാണ് പ്രശ്‌നം: ഉവൈസി

13/07/2016
quran.jpg
Quran

ഖുര്‍ആന്‍ : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാന സ്രോതസ്സ്

18/10/2012
Studies

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സിദ്ധാന്തവും പ്രയോഗവും

01/02/2022
Counter Punch

ഇസ്രയേൽ- ഇറാൻ സൈബർപോര് ചൂട് പിടിക്കുമ്പോൾ

10/11/2021
Middle East

മോസ്‌കോയിലേക്ക് ഒഴുകുന്ന അറബ് നേതാക്കള്‍ പഠിക്കേണ്ടത്

26/08/2015
Rohingyan.jpg
Editor Picks

മ്യാന്‍മര്‍; കൂട്ടകശാപ്പില്‍ നിന്ന് വംശീയ ഉന്മൂലനത്തിലേക്ക്

06/09/2017
Vazhivilakk

കാലം ഉണക്കാതെ മുറിവുകളില്ല

01/02/2021
Stories

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് അധികാരമേല്‍ക്കുന്നു

24/09/2014

Recent Post

എന്‍.സി.ആര്‍.ടി സിലബസില്‍ ബാക്കിയാവുക ഗോഡ്സെയും സവര്‍ക്കറും

03/06/2023

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം വംശീയ മനോഭാവത്തില്‍നിന്ന്: എസ്.ഐ.ഒ

03/06/2023

സുഗന്ധം പൂത്തുലയുന്നിടം

03/06/2023

തുർക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം

03/06/2023

ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്-

02/06/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!