ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ക്കായി നൂറുക്കണക്കിന് ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഇവയില്‍ ആധികാരികവും സമഗ്രവുമെന്ന് വിശേഷിപ്പിക്കാവുന്ന ആപ്പുകളിലൊന്നാണ് ‘ഹിസ്‌നുല്‍ മുസ്‌ലിം’ അഥവാ ‘മുസ്‌ലിമിന്റെ രക്ഷാകവചം’. ഈ പേരില്‍ തന്നെ ദശക്കണക്കിന് ആപ്പുകളുണ്ട്. ഇവയില്‍ ഒരു കോടിയിലേറെ ഉപയോക്താക്കള്‍ ആശ്രയിച്ചു വരുന്ന ഏറ്റവും ജനകീയമായ ആപ്പാണ് ഈജിപ്ഷ്യല്‍ ആപ്പ് ഡവലപര്‍മാരായ Root-Dev പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ബുഖാരി, മുസ്‌ലിം തുടങ്ങിയ സഹീഹായ ഹദീസുകളിലൂടെ മാത്രം ലഭിക്കുന്ന പ്രാര്‍ഥനകളും ദിക്‌റുകളും കോര്‍ത്തിണക്കിക്കൊണ്ട് സൗദി പണ്ഡിതനായ സഈദ് ബിന്‍ വഹ്ഫ് അല്‍ ഖഹ്ത്വാനി ഇതേപേരില്‍ രചിച്ച പ്രസിദ്ധമായ പ്രാര്‍ഥനാ ഗ്രന്ഥമാണ് ആപ്പിന്റെ അവലംബം. പ്രഭാതത്തിലെയും വൈകുന്നേരത്തെയും പ്രാര്‍ഥനകള്‍, ഉണരുമ്പോള്‍, യാത്രക്കൊരുങ്ങുമ്പോള്‍, വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, വസ്ത്രം മാറ്റുമ്പോള്‍ തുടങ്ങി ഇരുന്നൂറോളം സന്ദര്‍ഭങ്ങളില്‍ പതിവായി ചൊല്ലാവുന്ന പ്രാര്‍ഥനകള്‍ ക്രമപ്രകാരം ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു
ഇതിന്റെ മലയാളം ആപ്പും പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നു. പ്രാര്‍ഥനകളുടെയും ദിക്‌റുകളുടെയും അറബി ടെക്‌സ്റ്റിനൊപ്പം ഓഡിയോയും മലയാള വിവര്‍ത്തനവും ആപ്പില്‍ ലഭിക്കുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍:
മലയാളം: https://play.google.