സഹീഹുല്‍ ബുഖാരിയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമെന്ന് മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. ഇത് പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും മുസ്ലിം ലോകം അങ്ങേയറ്റം താല്പര്യമെടുക്കുന്നു. ഇലക്ട്രോണിക് മീഡിയയിലും ഈ ഗ്രന്ഥത്തിന് അതിന്റേതായ സാന്നിധ്യമുണ്ട്. ബുഖാരിയുമായി ബന്ധപ്പെട്ട ദശക്കണക്കിന് ആപ്പുകള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്. വിജ്ഞാന സേവനമെന്ന നിലക്ക് തയ്യാറാക്കിയ ഈ ആപ്പുകള്‍ മിക്കവയും സൗജന്യമായിത്തന്നെ ലഭിക്കുന്നു. പരസ്യമുക്തവുമാണ്. നൂറുക്കണക്കിന് ഹദീസ് ഗ്രന്ഥങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ഓണ്‍ലൈനായി ലഭിക്കുമ്പോള്‍, പഠനത്തിനും വായനക്കുമായി പ്രത്യേക ഗ്രന്ഥം തിരഞ്ഞെടുക്കുന്നവര്ക്
ഇവയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ആപ്പാണ് Al-Reda Apps വികസിപ്പിച്ച ‘സഹീഹുല്‍ ബുഖാരി’. വ്യാഖ്യാനങ്ങളില്ലാതെ ഹദീസ് ടെക്സ്റ്റുകള്‍ മാത്രമാണ് ഇതിലുള്ളത്. ഹദീസ് ടെക്സ്റ്റുകളില്‍ സെര്‍ച്ച്, പിന്നിടുള്ള പഠനത്തിനും റഫറന്സിന്നുമായി ഹദീസുകളും അധ്യായങ്ങളും സൂക്ഷിക്കല്‍, ഓരോ ഹദീസിനോടൊപ്പവും സ്വന്തമായ കുറിപ്പുകളെഴുതുക, ഹദീസ് ടെക്സ്റ്റുകള്‍ വലുതാക്കുക, ചെറുതാക്കുക, ഇഷ്ടപ്പെട്ട കളറില്‍ പ്രത്യക്ഷമാക്കുക തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു
IslamwayApps വികസിപ്പിച്ച സഹീഹുല്‍ ബുഖാരിയുടെ ഓഡിയോ പതിപ്പാണ് മറ്റൊന്ന്. ബുഖാരിയിലെ എണ്ണായിരത്തിലധികം വരുന്ന ഹദീസ് ടെക്സ്റ്റുകളുടെ ശരിയായ ഉച്ചാരണം ഓഫ്ലൈനില് ലഭ്യമാക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ഹദീസ് പഠിതാക്കളായ വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഈ ആപ്പ് ഉപകരിച്ചേക്കാം.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.
സ്വഹീഹുല്‍ ബുഖാരി: https://play.google.
ഫത്ഹുല്‍ ബാരി: https://play.google.com/
സ്വഹീഹുല്‍ ബുഖാരി ഓഡിയോ: https://play.google.