Current Date

Search
Close this search box.
Search
Close this search box.

‘സച്ചരിതരുടെ പൂന്തോട്ടം’

ഇസ്‌ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമര്‍ഹിക്കുന്നതാണ് ഇമാം നവവിയുടെ ‘രിയാദുസ്സാലിഹീന്‍’ (സച്ചരിതരുടെ പൂന്തോട്ടം). വിശുദ്ധ ഖൂര്‍ആന്‍ സൂക്തങ്ങളും പ്രബലമായ

ആധാരമാക്കി വ്യക്തികളുടെ ആത്മീയവും ഭൗതികവുമായ സംസ്‌കരണമാണ് ഈ കൃതി ലക്ഷ്യമാക്കുന്നത്. മുസ്‌ലിം ലോകത്തെങ്ങുമുള്ള മത വിദ്യാഭ്യാസ കലാലയങ്ങളില്‍ ഇത് വ്യാപകമായി പഠിപ്പിക്കപ്പെട്ടു വരുന്നു. ഇസ്‌ലാമിക പഠനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ ഈ ഗ്രന്ഥത്തിന് വലിയ തോതില്‍ മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച് പ്ലേ സ്‌റേറാറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാക്കാന്‍ പലരും മുന്നോട്ട് വന്നിരിക്കയാണ്. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ വിവിധ ഭാഷകളിലായി വ്യത്യസ്ത രീതികളില്‍ ഇതിന്റെ ദശക്കണക്കിന് ആപ്പുകള്‍ ലഭ്യമാണ്. ഇതില്‍ പരിഭാഷകളും വ്യഖ്യാനങ്ങളുമുണ്ട്.

ഇവയില്‍ കൂടുതല്‍ പേര്‍ വായനക്ക് ആശ്രയിച്ചു വരുന്ന ആപ്പുകളിലൊന്നാണ് ‘ഗോള്‍ഡന്‍സോഫ്റ്റ്’ തയ്യാറാക്കിയ രിയാദുസ്സാലിഹീന്‍. ആകര്‍ഷകമായ പേജ് ഘടനയും അറബി ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്കും വായിക്കാവുന്ന രീതിയില്‍ ‘ഹറകത്തു’കള്‍ നല്‍കപ്പെട്ട അറബി ടെക്സ്റ്റും ഇതിന്റെ പ്രത്യേകതയാണ്.The Right Wayവികസിപ്പിച്ച രിയാദുസ്സാലിഹീന്‍ ആപ്പില്‍ അറബി ടെക്സ്റ്റിന് പുറമെ ഇംഗ്ലീഷ് പരിഭാഷയും വായിക്കാം.

മലയാളത്തിലും ഇതിന്റെ ആപ്പ് ലഭ്യമാണ്. മലയാളം പതിപ്പിന് അവലംബമാക്കിയിരിക്കുന്നത് രിയാദ് വഖഫ് ഫൗണ്ടേഷന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ‘ഖുതൂഫും മിന്‍ രിയാദിസ്സാലിഹീന്‍’ എന്ന സംഗ്രഹ ഗ്രന്ഥമാണ്. അബ്ദുറഹ്മാന്‍ മദീനിയാണ് വിവര്‍ത്തകന്‍. ലളിതമായ ലേഔട്ട്, അധ്യായങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം, ആവശ്യമനുസരിച്ച് ഫോണ്ട് ചെറുതാക്കാനും വലുതാക്കാനും ഇഷ്ടപ്പെട്ട കളറില്‍ പ്രത്യക്ഷപ്പെടുത്താനും സൗകര്യം, ഹദീസുകള്‍ ഷെയര്‍ ചെയ്യല്‍, ബുക്ക് മാര്‍ക്ക്, സെര്‍ച്ച് തുടങ്ങിയവയെല്ലാം മലയാളം പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം ഗ്രന്ഥത്തിന്റെ അറബിക് ടെക്സ്റ്റ് ലഭ്യമല്ലെന്നത് ആപ്പിന്റെ എടുത്തു പറയത്തക്ക ന്യൂനത തന്നെയാണ്. അതുകാരണം പരിഭാഷയുടെ ആധികാരികത ഒത്തുനോക്കാനും മലയാളത്തില്‍ കൊടുക്കുന്ന അറബി പദങ്ങളുടെ കൃത്യമായ ഉച്ചാരണം മനസ്സിലാക്കാനും വായനക്കാര്‍ക്ക് സാധിക്കുകയില്ല.

Related Articles