ഖുര്‍ആന്‍ അക്ഷര ശുദ്ധിയോടെയുള്ള പാരായണവും മനപ്പാഠവും അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്പാണ് ‘ഖുര്‍ആന്‍ ട്യൂട്ടര്‍’. ജോര്‍ദ്ദാന്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ‘ഇഖ്‌റഅ് ടെക്’ വൈജ്ഞാനിക സേവനമെന്ന നിലക്ക് വികസിപ്പിച്ച ഈ ഖുര്‍ആന്‍ ആപ്പില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി നാല് രീതയിലെ മുസ്ഹഫ് പേജുകള്‍ ലഭിക്കുന്നു.
ഒന്നാമത്തേത് സാധാരണ പാരായണത്തിനുള്ള ആകര്‍ഷകമായ മുസ്ഹഫ് പേജാണ്. വോയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഖുര്‍ആന്‍ പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ സവിശേഷത. ബുക്ക്മാര്‍ക്ക് സൗകര്യവും ലഭ്യമാണ്. ആയത്തുകളുടെ നമ്പറില്‍ വിരലമര്‍ത്തുന്നതോടെ അറബി വ്യാഖ്യാനവും അടയാളപ്പെടുത്തിയ പദങ്ങളില്‍ വിരലമര്‍ത്തുമ്പോള്‍ അവയുടെ വാക്കര്‍ഥവും ലഭിക്കും. രണ്ടാത്തേത് മനപ്പാഠത്തിനുള്ള മുസ്ഹഫ് പേജാണ്. ആയത്തുകള്‍ നാം സെറ്റ് ചെയ്യുന്നതനുസരിച്ച് പല പ്രാവശ്യങ്ങളായി ഓതിക്കേള്‍ക്കാന്‍ സാധിക്കും. മനപ്പാഠത്തിന്റെ സൗകര്യത്തിനായി അടുത്ത ആയത്തിലെ ആദ്യ പദമൊഴികെ മറ്റ് ഭാഗങ്ങള്‍ ഈ സമയത്ത് പേജില്‍ നിന്ന് അപ്രക്ഷത്യക്ഷമായിരിക്കും. ആയത്തിന്റെ പൂര്‍ണ ഭാഗങ്ങള്‍ ഓര്‍ത്തെടുത്ത് കഴിഞ്ഞാല്‍ അവിടെ വിരലമര്‍ത്തി ഖുര്‍ആന്‍ പേജുമായി നമ്മുടെ മനപ്പാഠം ഒത്തുനോക്കാവുന്നതാണ്.
മൂന്നാമത്തെ മുസ്ഫിന്റെ പേജുകളില്‍ നിന്ന് ആയത്ത് തിരഞ്ഞെടുത്ത് നമുക്ക് ഓതാനുള്ള സൗകര്യമുണ്ട്. ഈ പാരായണം ആപ്പ് സ്വയം റിക്കാര്‍ഡ് ചെയ്യുകയും തെറ്റുകളുണ്ടെങ്കില്‍ സ്‌ക്രീനില്‍ അത് തിരുത്തുകയും ചെയ്യുന്നു. നാലാമത്തെ മുസ്ഹഫ് ഉച്ചാരണ ശുദ്ധി അഭ്യസിക്കാനുള്ളതാണ്. നാമിഷ്ടപ്പെടുന്ന ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും തുടര്‍ന്ന് അതുപോലെ പല പ്രാവശ്യം പാരായണം ചെയ്തു ഒത്തുനോക്കാനും ആവര്‍ത്തിച്ച് പാരായണം കേള്‍ക്കാനുമൊക്കെ ഇതില്‍ സൗകര്യമുണ്ട്.
ഖുര്‍ആന്‍ പാരായണവും മനപ്പാഠവും അഭ്യസിക്കുന്നതിന് പ്രാമുഖ്യം നല്‍കി വകസിപ്പിച്ച ഈ ആപ്പ് പരസ്യമുക്തമാണ്. ‘അല്‍മുഅല്ലിം’ എന്ന അറബി നാമത്തിലാണ് മൊബൈല്‍ സ്‌ക്രീനില്‍ ഇത് പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ അമ്പതിലധികം ഭാഷ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മിക്കവയും മെഷീന്‍ പരിഭാഷയാണെന്ന പരിമിതിയുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ഃ https://play.google.com/store/ apps/details?id=hajigift. fatiha
Facebook Comments