Current Date

Search
Close this search box.
Search
Close this search box.

മലയാളിയുടെ സ്വന്തം ‘നിസ്‌കാര സമയം’

മലയാളികള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത നമസ്‌കാര സമയമറിയിക്കുന്ന ആപ്പാണിത്. പേര് Niskara Samayam. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അവനവന്റെ പ്രദേശം സെലക്റ്റ് ചെയ്യുക. ശാഫി, ഹനഫി, സലഫി തുടങ്ങിയ സെലക്ഷനുകളും കാണാം. ഓരോ സ്ഥലത്തെയും നമസ്‌കാര സമയവും ഇഖാമ സമയവും കൃത്യമായി അറിയാന്‍ ആപ്പ് സഹായിക്കുന്നു. പ്രത്യേക പള്ളികളില്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്കള്ള സമയത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് ക്രമപ്പെടുത്താനും ആപ്പില്‍ സംവിധാനമുണ്ട്.

നാട്ടിലെ വ്യത്യസ്ത പള്ളികളില്‍ പോകുന്നവര്‍ക്ക് അതാത് പള്ളികളിലെ ബാങ്ക് സമയവും ഇഖാമ സമയവും പ്രത്യേകം പേജുകളായി സെറ്റ് ചെയ്യാവുന്നതാണ്. ഈ രീതിയില്‍ ഏഴ് പേജ് വരെ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഉദാഹരണമായി പട്ടണത്തിലെ ശാഫി. ഹനഫി, സലഫി പള്ളികളിലെ സമയ വ്യത്യാസങ്ങള്‍ പ്രത്യേകം പേജുകളില്‍ അടയാളപ്പെടുത്താവുന്നതാണ്. ഗ്റിഗോറിയന്‍, ഹിജ്‌റി എന്നീ തിയ്യതികള്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നു. അടുത്ത നമസ്‌കാരത്തിന് ഇനി എ്രതസമയം അവശേഷിക്കുന്നു എന്നതും സ്ക്രീനില്‍ കാണാവുന്നതാണ്. ഹിജ്‌റി തിയ്യതിയിലുണ്ടായേക്കാവുന്ന ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം അഡ്ജസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്.

നമസ്‌കാര സമയമറിയിക്കുന്ന ആപ്പുകള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ധാരാളമുണ്ട്. സമയം കാല്‍കുലേറ്റ് ചെയ്യുന്ന രീതികളും മറ്റും അതില്‍ നിന്ന് കണ്ടെത്തുക എന്നതും മാറ്റങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുക എന്നതും സാധാരണ ഉപയോക്താവിനെസ്സംബന്ധിച്ചേടത്തോളം പ്രയാസമായിരിക്കും. ഇവിടെ അത്തരം പ്രയാസങ്ങെളാന്നുമില്ല. അവനവന്റെ പ്രദേശം തിരഞ്ഞെടുക്കുകയോ വേണ്ടൂ. കേരളത്തിലെ മിക്ക പള്ളികളിലും സമയ വിവര പട്ടിക ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയിട്ടുണ്ടല്ലോ. പള്ളിയില്‍ പ്രദര്‍ശിപ്പിക്കുന്ന അതേ മാതൃക തന്നെയാണ് ആപ്പിലുമുള്ളത്. ആപ്പില്‍ അടയാളപ്പെടുത്താത്ത കേരളത്തിലെ പ്രദേശങ്ങള്‍ സംബന്ധിച്ച് വിവരമറിയിച്ചാല്‍ അതുള്‍പ്പെടുത്തുമെന്ന് ഡലവപര്‍ അറിയിക്കുന്നു.

കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഇഫ്തിഖാറാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഫ്രീവേര്‍ഷനില്‍ പരസ്യം പ്രത്യക്ഷപ്പെടും. ഓണ്‍ലൈനായി 50 രൂപ നല്‍കിയാല്‍ പരസ്യങ്ങള്‍ റിമൂവ് ചെയ്ത പതിപ്പ് ലഭിക്കുന്നതാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=com.mifthi.niskarasamayam

Related Articles