Current Date

Search
Close this search box.
Search
Close this search box.

മദീന മുസ്ഹഫ് ആപ്പ് പുതിയ രൂപത്തില്‍

ഒട്ടേറെ പുതിയ സവിശേഷതകളുമായിട്ടാണ് മദീന മുസ്ഹഫിന്റെ പുതിയ പതിപ്പ് ഗൂഗ്ള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലുമെത്തിയിരിക്കുന്നത്. മദീനയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ്‌ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ 2019 മെയ് മാസം പുറത്തിറങ്ങിയ മുസ്ഹഫ് ആപ്പിന്റെ ആദ്യ അപ്‌ഡേഷന്‍ പതിപ്പാണിത്. രണ്ട് രീതിയിലെ മുസ്ഹഫ് പേജുകള്‍ ആപ്പിന്റെ സവിശേഷതയാണ്. മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് വ്യാപകമായി ഉപയോഗിച്ചു വരുന്ന 604 പേജുള്ള മുസ്ഹഫാണ് ഒന്നാമത്തേത്. ഓരോ പേജിന്റെയും അവസാനത്തില്‍ ആയത്തുകള്‍ അവസാനിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രീതി പാലിക്കാതെ തയ്യാറാക്കിയ മുസ്ഹഫാണ് രണ്ടാമത്തെത്. ഇതില്‍ 521 പേജുകളാണുള്ളത്. ഉപയോക്താവിന് രണ്ടിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് മുസ്ഹഫ് പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അത്യാകര്‍ഷകമായ മുസ്ഹഫ് പേജിന് പുറമെ രാത്രി വായനക്കുള്ള പ്രത്യേക സൗകര്യവും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുപ്പതോളം പുതിയ സവിശേഷതകളുള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ ആപ്പില്‍ അറബിക്കിന് പുറമെ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ഇന്തോനേഷ്യ, പേര്‍ഷ്യന്‍, ഉറുദു, ഡച്ച് തുടങ്ങിയ 13 ലോക ഭാഷകളില്‍ ഇന്റര്‍ഫെയ്‌സ് ലഭ്യമാണ്. ഫാസ്റ്റ് സെര്‍ച്ച് സംവിധാനം, ബുക്ക് മാര്‍ക്ക്, ബുക്ക് മാര്‍ക്കിനൊപ്പം നോട്ടെഴുതാനുള്ള സൗകര്യം, ഏഴ് ഭാഷകളില്‍ ടെക്‌സ്റ്റ് രൂപത്തിലുള്ള പരിഭാഷ, അത്രയും ഭാഷകളിലെ ഓഡിയോ പരിഭാഷ, പത്ത് പ്രശസ്ത ഖുര്‍ആന്‍ പാരായണക്കാരുടെ ഖിറാഅത്ത് തുടങ്ങിയവയും ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു.

Also read: വൂഡ്രോ വിൽസൺ: ഒരു സമാധാന നൊബേൽ ജേതാവിന്റെ വംശീയ പൈതൃകം

വ്യാഖ്യാനത്തിന് ‘അത്തഫ്‌സീര്‍ അല്‍ മുയസ്സര്‍’ ഗ്രന്ഥമാണ് അവലംബം. അധ്യായ നാമകരണത്തിന്റെ അവലംബം, അപൂര്‍വ പദങ്ങളുടെ അര്‍ഥം, വ്യാഖ്യാനം, പരിഭാഷ, അവതരണ പശ്ചാത്തലം, സമൂഹമാധ്യമങ്ങളിലൂടെ ഷെയറിംഗ് എന്നിവയെല്ലാം ഓരോ പേജിലും ലഭ്യമാണ്. ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് ബോര്‍ഡര്‍ നല്‍കിയും ബോര്‍ഡറില്ലാതെയും മുസ്ഹഫ് പേജുകള്‍ പ്രത്യക്ഷപ്പെടുത്താവുന്നതാണ്. പ്രധാനമായും ഖുര്‍ആന്‍ പാരായണത്തിന് ലക്ഷ്യമാക്കി രൂപകല്‍പന ചെയ്ത ആപ്പില്‍ സ്വൈപ്പ് ചെയ്തും, പുസ്തകം മറിക്കുന്നതു പോലെ പേജ് മറിച്ചും അടുത്ത പേജിലെത്താം.

ലോകത്തെങ്ങുമുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി മദീന മുസ്ഹഫ് കോംപ്ലക്‌സില്‍ നിന്നുള്ള പ്രത്യേക സമ്മാനമെന്ന നിലക്കാന് ആപ്പ് സമര്‍പ്പിച്ചിരിക്കുന്നത്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് മുസ്ഹഫുകള്‍ പ്രിന്റ് ചെയ്യുന്ന പ്രിന്റിംഗ് കോംപ്ലക്‌സില്‍ നിന്ന് മുസ്ഹഫുകള്‍ക്ക് പുറമെ മലയാളം ഉള്‍പ്പെടെ എഴുപതോളം ഭാഷകളിലുള്ള പരിഭാഷകളും ഇതിനകം പുറത്തിറക്കിയിരിക്കുന്നു.

ആൻഡ്രോയിഡ് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ:
ആപ്പിൾ സ്റ്റോറിൽ മദീന മുസ്ഹഫ് (Madinah Mushaf) എന്ന് സെർച്ച് ചെയ്യുക.

Related Articles