Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥികള്‍ക്ക്  സമഗ്രമായൊരു പഠന സഹായി

വിദ്യാര്‍ഥികള്‍ക്ക്  സമഗ്രമായൊരു പഠന സഹായി. അതാണ് ഖാന്‍ അക്കാദമി മൊബൈല്‍ ആപ്പ്. ഒരു ട്യൂഷന്‍ ടീച്ചറുടെ സ്ഥാനമാണ് ആപ്പിനുള്ളത്. പ്രത്യേകിച്ച് ഇതിലെ എന്‍.സി.ഇ.ആ.ടി, സി.ബി.എസ്.സി സിലബനുസരിച്ച് ക്രമീരിച്ച പാഠഭാങ്ങള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വലിയതോതില്‍ പ്രയോജനപ്പെടും. CAT, GMAT, IIT-JEE തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഖാന്‍ അക്കാദമി ആപ്പ് സഹായകമാണ്.

ബംഗ്ലാദേശ്-അമേരിക്കന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സല്‍മാന്‍ ഖാന്‍ 2006ല്‍ സന്നദ്ധ സേവനമെന്ന നിലക്ക് രൂപം നല്‍കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഖാന്‍ അക്കാദമി. ആര്‍ക്കും എവിടെയും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗണിത ശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലായി യൂട്യൂബിലൂടെ നല്‍കുന്ന പതിനായിരത്തിലധികം ചെറു വീഡിയോ ട്യൂട്ടോറിയലുകളിലൂടെയാണ് ഇത് നിര്‍വഹിക്കുന്നത്. ഇംഗ്ലീഷിന് പുറമെ സ്പാനീഷ്, ഇറ്റാലിയന്‍, റഷ്യന്‍, ചൈനീസ്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും വീഡിയോ ക്ലാസ്സുകള്‍ ലഭ്യമാണ്. 190 രാജ്യങ്ങളിലായി ആറ് കോടിയിലേറെ രജിസ്തര്‍ ചെയ്ത ഉപയോക്താക്കളുള്ള ഖാന്‍ അക്കാദമി, ആഗോളതലത്തില്‍ തികച്ചും സൗജന്യമായി സേവനം കാഴ്ചവെക്കുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്രോതസ്സാണ്. പ്രതിമാസം ഒന്നര കോടി പഠിതാക്കള്‍ ഇതുപേയാഗിക്കുന്നുണ്ടെന്നാണ് കണക്ക്. മൊബൈല്‍ ആപ്പിന് പുറമെ ദശലക്ഷക്കണക്കിന് സന്ദര്‍ശകരുള്ള വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നു.

Also read: ഹൈക്കു കവിതകളിലൂടെ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ച് ‘റിട്ടന്‍’

കേരള സര്‍ക്കാര്‍, ഹയര്‍ സെക്കണ്ടറി മേഖലയില്‍ ഖാന്‍ അക്കാദമിയുടെ പഠന വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന ഓണ്‍ലൈന്‍ സോഴ്‌സുകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പെതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ‘കേരള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ ഏജുക്കേഷന്‍’ (കൈറ്റ്) ഖാന്‍ അക്കാദമിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിന് ധാരണയായിരിക്കുന്നു. 2018 ഒകടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കൈറ്റ് സി.എം.ഡി. ഡോ. ഉഷ ടൈറ്റസിന്റെയും മറ്റും സാന്നിധ്യത്തില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യ ഡയറക്ടര്‍ സന്ദീപ് ബാപ്‌നയും ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പ്‌വച്ചു.

ഖാന്‍ അക്കാദമയുടെ ഇന്ത്യയിലെ സാന്നിധ്യം വിപുലമാവുകയാണ്. ഇന്ത്യന്‍ പാഠ്യപദ്ധതികള്‍ക്കനുസൃതമായ പാഠങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് ആപ്പിന്റെ സവിശേഷത. ഇ-മെയില്‍ ഐഡി ഉപയോഗിച്ചോ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചോ ഖാന്‍ അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഡാഷ് ബോഡിലൂടെ നമ്മുടെ പഠന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുതിയ വിഷയങ്ങള്‍ അറിയാനും സാധിക്കും.

ആന്‍ഡ്രോയ് ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=org.khanacademy.android

 

Related Articles