Current Date

Search
Close this search box.
Search
Close this search box.

‘ഇഹ്‌യാ ഉലൂമുദ്ദീന്‍’ മൊബൈല്‍ പതിപ്പുകള്‍

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഇമാം അബൂഹാമിദുല്‍ ഗസ്സാലിയുടെ പ്രശസ്ത അറബി ഗ്രന്ഥമാണ് ‘ഇഹ്‌യാ ഉലൂമുദ്ദീന്‍’. മുസ്‌ലിം ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട വൈജ്ഞാനിക ഗ്രസ്ഥമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ജ്ഞാനത്തെക്കുറിച്ചും തൗഹീദ്, ഫിഖ്ഹ്, തസവ്വുഫ്, മനശ്ശാസ്ത്രം, അനുഷ്ഠാനങ്ങളുടെ പൊരുളും അര്‍ഥവും തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. അവസാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ആദ്ധ്യാത്മിക വിഷയങ്ങളാണ്. അന്തര്‍ജ്ഞാനം, ആത്മാവ്, തിന്മയില്‍ നിന്നുള്ള മോചനം, നന്മയിലേക്കുള്ള പ്രയാണം എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

അറിവ് തേടിക്കെണ്ടുള്ള യാത്രക്കും ഗ്രന്ഥരചനക്കുമാണ് ന്ര്ഥകാരന്‍ തന്റെ ജീവിതത്തിന്റെ അധികഭാഗവും ചെലവഴിച്ചത്. ഹിജ്‌റ 450ല്‍ ഖുറാസാനിലെ തൂസ് പ്രവിശ്യയില്‍ ജനിച്ച ഇമാം ഗസ്സാലി ജുര്‍ജാന്‍ പട്ടണത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നൈസാപൂരിലെത്തി ഇമാമുല്‍ ഹറമൈനിയുടെ കീഴില്‍ പ~നം തുടര്‍ന്നു. മുപ്പത്തിനാലാം വയസ്സില്‍ ബാഗ്ദാദിലെ നിസാമിയ്യാ കലാലയത്തിന്റെ മേധാവിയായി. മുസ്‌ലിംകള്‍ക്കിടയിലെ കക്ഷി മാല്‍സര്യത്തില്‍ മനംനൊന്ത് സൂഫി ചിന്താധാരയിലേക്ക് തിരിഞ്ഞ അദ്ദേഹം ദമാസ്‌കസിേലക്ക് പോയി. അവിടെ രണ്ട് വര്‍ഷത്തെ ഏകാന്ത വാസത്തിന് ശേഷം ബൈത്തുല്‍ മഖ്ദസിലേക്കും ഏറെത്താമസിയാതെ ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലേക്കും പോയി. തുടര്‍ന്ന് അലക്‌സാണ്ട്രിയയിലേക്ക് പോയി പത്ത് വര്‍ഷത്തോളം അവിടെ താമസിച്ചു. ഇവിടെയാണ് ഇസ്‌ലാമിക രചനകളിലെ എക്കാലത്തെയും കിടയറ്റ ്രഗന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചന നടന്നത്. മതവിജ്ഞാനീയം മുതല്‍ ഫിലോസഫയിലും മെറ്റാഫിസിക്‌സിലുമായി ധാരാളം ഗന്ഥങ്ങള്‍ ഇമാം ഗസ്സാലി രചിച്ചിട്ടുണ്ട്.

ഇഹ്‌യാ ഉലൂമുദ്ദീന്റെ അറബി മൂല കൃതിയും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് രൂപത്തില്‍ ലഭ്യമാണ്.JS-soft  എന്ന സ്ഥാപനമാണ് ഇതിന്റെ അറബി പതിപ്പ് മൊബൈല്‍ ആപ്പ് രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇസ്‌ലാമിക് ഓണ്‍ലൈന്‍ ഗ്രന്ഥശേഖരമായ ‘മക്തബ ശാമില’ തയ്യാറാക്കിയ സോഫ്റ്റ് കോപ്പിയാണ് ഇതിന് അവലംബമാക്കിയിരിക്കുന്നത്. നല്ലൊരു ഇണ്ടക്‌സ് സംവിധാനം ഇതിന്റെ പ്രത്യേകതയാണ്. വായിച്ചു നിര്‍ത്തിയ ഭാഗം ബുക്ക്മാര്‍ക്ക് ചെയ്യുന്നതിന് പകരം ‘ഹൈലൈറ്റ്’ ചെയ്തു സൂക്ഷിക്കാന്‍ സാധിക്കുന്നു. ഫോണ്ട് വലുതാക്കാനും ചെറുതാക്കാനുമുള്ള സൗകര്യമുണ്ട്. അതേസമയം ഇത്തരം ആപ്പുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സെര്‍ച്ച് സംവിധാനം പോലുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഇല്ല എന്നത് നല്ലൊരു പോരായ്മയാണ്. Pihantech തയ്യാറാക്കിയ ഇഹ്‌യാ ഉലൂമുദ്ദീന്റെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പതിപ്പ് പേജ് മറിച്ച് വായിക്കാനുള്ള രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍ ആപ്പ് വളരെ ശുഷ്‌ക്കമാണ്.

Related Articles