Current Date

Search
Close this search box.
Search
Close this search box.

‘കാം സ്‌കാനറി’ന് പകരക്കാരനായി ‘ഡോക്യുമെന്റ് സ്‌കാനര്‍’

ഡോക്യുമെന്റുകളും ഇമേജുകളും മറ്റും സ്‌കാന്‍ ചെയ്യാനായി നേരത്തെ പലരും ഉപയോഗിച്ചിരുന്ന ചൈനീസ് ആപ്പ് ‘കാം സ്‌കാനര്‍’ ഇന്ത്യയില്‍ നിരോധിച്ചതോടെ പലരും ഇതിന് പകരക്കാരനെ തേടുകയായിരുന്നു. പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും സ്‌കാനര്‍ ആപ്പുകള്‍ ധാരാളമുണ്ടെങ്കിലൂം അവയൊക്കെ പരിമിതമായ ചില സേവനങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ‘അഡോബി സ്‌കാന്‍’, ‘മൈക്രോസോഫ്റ്റ് ലെന്‍സ്’ എന്നിങ്ങനെ വന്‍കിട കമ്പനിക്കാരുടെ സ്‌കാനര്‍ ആപ്പുകളുടെ സൗജന്യ പതിപ്പും ഇതുപോലെ ഒട്ടേറെ പരിമിതിയുള്ളവയാണ്. പൂര്‍ണ്ണമായ സൗകര്യങ്ങളോടെയുള്ള ഇവയുടെ പ്രരീമിയം പതിപ്പിന് മാസം തോറും നല്ലൊരു സംഖ്യ മുടക്കേണ്ടതുമുണ്ട്. സാധാരണ വ്യക്തിഗത ഉപയോഗത്തിന് ഇവ അനുയോജ്യമല്ല, ആവശ്യവുമില്ല. അതേസമയം ഇവയുടെ സൗജന്യ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ മറ്റു സ്‌കാനറുകളില്‍ ലഭിക്കാത്ത ചില പ്രത്യേക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കും.

എന്നാല്‍ ഒരു സ്‌കാനര്‍ എന്ന നിലക്ക് ഏറെക്കുറെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ലഭ്യമാക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പാണ് ‘ഡോക്യുമെന്റ് സ്‌കാനര്‍’ (Document Scanner (Made in India) – PDF Creator). പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന അസൗകര്യമൊഴിച്ചു നിര്‍ത്തിയാല്‍ സാധാരണ ആവശ്യങ്ങള്‍ക്ക് ഇതിന്റെ സൗജന്യ പതിപ്പ് തന്നെ മതിയാവുന്നതാണ്. ഒരു സ്‌കാനറിലുണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം 449 രൂപ നല്‍കിയാല്‍ ഇതിന്റെ പരസ്യമുക്തവും പൂര്‍ണ്ണ സൗകര്യങ്ങളുമുള്ള Pro വേര്‍ഷന്‍ ലഭിക്കും. സംഖ്യ ഒറ്റത്തവണ നല്‍കിയാല്‍ മതി. ആപ്പ് സ്ഥിരമായി ഉപയോഗിക്കാം. 720 രൂപ നല്‍കിയാല്‍ ഇതിന്റെ VIP  പതിപ്പും ലഭിക്കും. സാധാരണ ഉപയോഗത്തിന് ഇതാവശ്യമില്ല. പരിമിതമായ സൗകര്യങ്ങള്‍ നല്‍കുന്ന ഇതര സ്‌കാനര്‍ ആപ്പുകളുടെ പ്രീമിയം പതിപ്പുകളെ അപേക്ഷിച്ച് ഈ സംഖ്യ ഒട്ടും കൂടുതലല്ല.

Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

ഉപയോഗിക്കാന്‍ വളരെ എളുപ്പം. ഡോക്യുമെന്‍റോ ഫോട്ടോയോ മുന്നില്‍ വെച്ച് മൊബൈല്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതോടെ സ്‌കാന്‍ ചെയ്യല്‍ നടക്കുന്നു. തുടര്‍ന്ന് വക്കുകള്‍ (Edge) ശരിയാക്കാനും നമുക്കാവശ്യമുള്ള ഭാഗം മാത്രരം ക്രോപ്പ് ചെയ്തെടുക്കാനും സാധിക്കും. ഇവ പി.ഡി.എഫ്, ഇമേജ് ഫോര്‍മാറ്റുകളിലായി സൂക്ഷിക്കാനും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാനും സാധിക്കും. സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍ ക്രമപ്പെടുത്താനും സൂക്ഷിക്കാനുമായി ആപ്പിന് നല്ലൊരു ഫയല്‍ സിസ്റ്റം തന്നെയുണ്ട്. ഡോക്യുമെന്റുകള്‍ വിഷയ ക്രമമനുസരിച്ച് വ്യത്യസ്ത ഫോള്‍ഡറുകറും അവക്കുള്ളില്‍ സബ് ഫോള്‍ഡറുകളും നിര്‍മ്മിച്ച് സൂക്ഷിക്കാവുന്നതാണ്. എഡിറ്റിംഗ് സംവിധാനം വളരെ കാര്യക്ഷമം തന്നെ. അമ്പതോളം എഡിറ്റിംഗ് ടൂളുകള്‍ തന്നെ ഇതിലുണ്ട്. QR കോഡ് റീഡറും ബാര്‍കോഡ് നിര്‍മ്മാണത്തിനുള്ള ടൂളുകളും ഈ സ്‌കാനറില്‍ ലഭിക്കുന്നു.

 

നല്ലൊരു ഒ.സി.ആര്‍ (Optical character recognition) സിസ്റ്റവും ഇതില്‍ പ്രവര്‍ത്തിക്കുന്നു. മലയാള ഭാഷയും സപ്പോര്‍ട്ട് ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌കാന്‍ ചെയ്ത പി.ഡി.എഫ് രൂപത്തിലുള്ള പേജുകള്‍ ഡോക്യുമെന്റ് രൂപത്തിലേക്ക് മാറ്റി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. പത്ര വാര്‍ത്തകളും മറ്റും സ്‌കാന്‍ ചെയ്ത് ആവശ്യമായ ഭാഗം ഹൈലൈറ്റ് ചെയ്ത് വ്യത്യസ്ത കളറുകളില്‍ അടയാളപ്പെടുത്താനും അവ സോഷ്യല്‍ മീഡിയ മുഖേന കൈമാറ്റം ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.

Also read: നീഗ്രോകൾക്കിവിടെ ഭക്ഷണമില്ല

ആധാര്‍, ഐഡി കാര്‍ഡ്, ബിസിനസ് കാര്‍ഡ്, ക്ലാസ്സ് നോട്ടുകള്‍, കുറിപ്പുകള്‍, ബില്ലുകള്‍, റസിപ്റ്റുകള്‍, ആധാരം പോലുള്ള വിലപ്പെട്ട രേഖകള്‍ തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ രൂപത്തില്‍ ക്രമപ്പെടുത്തി സൂക്ഷിക്കാനും ആവശ്യമനുസരിച്ച് പ്രിന്റ് ചെയ്യാനും സാധിക്കുന്നു. ഡാറ്റകള്‍ ഗൂഗ്ള്‍ ഡ്രൈവ്, ഡ്രോപ് ബോക്‌സ് തുടങ്ങിയ ക്ലൗഡ് സ്‌റ്റോറേജുകളിലോ ഫോണ്‍ മെമ്മറിയിലോ എസ്.ഡി കാര്‍ഡ് പോലുള്ള എക്‌സ്‌റ്റേണല്‍ മെമ്മറികളിലോ സൂക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ സ്‌കാന്‍ ചെയ്ത ഡാറ്റ ഒരിക്കലും നഷ്ടപ്പെടുന്നില്ല. മൊബൈല്‍ ഫോണ്‍ മാറ്റിയാല്‍ പോലും ഈ മെമ്മറി സംവിധാനങ്ങളില്‍ നിന്ന് ഡാറ്റ ലഭ്യമാക്കാന്‍ സാധിക്കും. നമ്മുടെ മൊബൈല്‍ ഫോണില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ആപ്പുകളിലൊന്നായി ഇതിനെ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമാവും.

ആന്‍ഡ്രോയ്ഡ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍
https://play.google.com/store/apps/details?id=com.cv.docscanner

Related Articles