Current Date

Search
Close this search box.
Search
Close this search box.

‘ഭാഷാമിത്രം’ മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് രംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയമായൊരു സാന്നിധ്യം. അതാണ് ഭാഷാമിത്രം ഇംഗ്ലീഷ്-മലയാളം, മലയാളം-ഇംഗ്ലീഷ് നിഘണ്ടു. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ-ഡിറ്റിന്റെ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗമാണ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായുള്ള ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സി-ഡിറ്റും സംസ്ഥാന ഐടി മിഷനും ചേര്‍ന്ന് 2009 വികസിപ്പിച്ച ഭാഷാമിത്രം നിഘണ്ടുവാണ് അവലംബം. ആകെ 1,40,000 പദങ്ങള്‍. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അര്‍ഥം. 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ഥം. 7,384 മലയാളം പദങ്ങളുടെ നാനാര്‍ഥങ്ങള്‍. ഇതാണ് ആപ്പിന്റെ ഉള്ളടക്കം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഓഫ്‌ലൈനായിത്തന്നെ നിഘണ്ടു ഉപയോഗിക്കാം.

Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

ആപ്പ് ഓപണ്‍ ചെയ്യുന്നതോടെ മെയിന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നാല് ടാബുകളിലൂടെ വളരെ ലളിതമായി നിഘണ്ടു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇംഗ്ലീഷ് – മലയാളം നിഘണ്ടു, മലയാളം – ഇംഗ്ലീഷ് നിഘണ്ടു, മലയാളം നാനാര്‍ഥ നിഘണ്ടു, സമീപകാര തിരയലുകള്‍ എന്നിങ്ങനെയാണ് ടാബുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ ഇംഗ്ലീഷ് പദങ്ങളുടെ ഉച്ചാരണം കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുകയും സംസ്ഥാന സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആപ്പ് രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും ഈ ആപ്പ് വളരെ പ്രയോജനകരമാണ്. പ്രത്യേകിച്ച് പാഠ്യപദ്ധതിയില്‍, മലയാളവുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സാധ്യമാവാത്ത ഗള്‍ഫ് നാടുകളിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും ആപ്പ് വലിയൊരനുഗ്രഹം തന്നെ.

വായന മൊബൈല്‍ സ്‌ക്രീനിലേക്ക് വഴിപിരിഞ്ഞ പുതിയ കാലത്ത് മലയാളഭാഷാ സംരക്ഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നല്ലൊരു ചുവടുവെപ്പെന്ന് ആപ്പിനെ വിശേഷിപ്പിക്കാം. അതേസമയം കുറ്റമറ്റ ഒരു സമ്പൂര്‍ണ്ണ നിഘണ്ടു എന്ന വിശേഷണത്തിലേക്ക് ആപ്പ് ഇനിയും എത്തിയിട്ടില്ല. മലയാള പദങ്ങള്‍ ധാരാളം ഉള്‍പ്പെടുത്താനുണ്ട്. ഇടക്ക് അക്ഷരത്തെറ്റുകളും കടന്നുകൂടിയിരിക്കുന്നു. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയും മുഖപ്പേജ് ഒന്നുകൂടി ആകര്‍ഷകമാക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ അപ്‌ഡേഷനുകളില്‍ അതെല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.

https://play.google.com/store/apps/details?id=org.cdit.bhashamithram

Related Articles