Current Date

Search
Close this search box.
Search
Close this search box.

ശൈഖ് അല്‍ബാനിയുടെ ഹദീസ് ശേഖരം

പോയ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഹദീസ് പണ്ഡിതനെന്ന നിലക്കാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി അറിയപ്പെടുന്നത്. ഹദീസ് വിജഞാനത്തിലും ഹദീസ് നിരൂപണ ശാസ്ത്രത്തിലും നിവേദകരെസ്സംബന്ധിച്ച വിജ്ഞാനത്തിലും അവഗാഹം നേടിയ അല്‍ബാനി ഹദീസ് വിജ്ഞാനശാഖയില്‍ ഒട്ടേറെ കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചു. വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ തുറന്ന് കാണിക്കുന്ന പരമ്പരകള്‍ ഇതില്‍ പ്രസിദ്ധമാണ്. ‘ദുര്‍ബലവും വ്യാജനിര്‍മ്മിതവുമായ ഹദീസുകളും സമുദായത്തില്‍ അവയുടെ സ്വാധീനവും’ എന്നാണ് ഈ പരമ്പരയുടെ പേര്. പ്രബലവും സ്വീകാര്യയോഗ്യവുമായ ഹദീസുകള്‍ വിവരിക്കുന്ന മറ്റൊരു ഹദീസ് ഗ്രന്ഥ പരമ്പരയും അദ്ദേഹം രചിച്ചിട്ടുണ്ട്. രിയാദുസ്സാലിഹീന്‍, ഫിഖ്ഹുസ്സുന്ന തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന ഹദീസുകളും അദ്ദേഹം നിരൂപണത്തിന് വിധേയമാക്കി. 1914ല്‍ അല്‍ബേനിയയില്‍ ജനിച്ച ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി 1999 ഒക്‌ടോബറില്‍ ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിര്യാതനായി.

Also read: യഹൂദ പാരമ്പര്യവും പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള വസ്തുതകളും

ശൈഖ് അല്‍ബാനി വ്യത്യസ്ത രീതിയില്‍ ക്രോഡീകരിച്ച ഹദീസ് ശേഖരങ്ങളില്‍ സെര്‍ച്ച് സംവിധാനമൊരുക്കി ഹദീസുകളിലെ പ്രബലവും ദുര്‍ബലവും വ്യാജവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സഹായകമായ മൊബൈല്‍ ആപ്പാണ് ‘അല്‍ബാനിയുടെ ഹദീസുകള്‍’. ഗ്രന്ഥങ്ങള്‍ പേജ് മറിച്ച് വായിക്കുന്ന രീതിയല്ല ആപ്പിലുള്ളത്. ഹദീസുകള്‍ വിഷയാധിഷ്ഠിതമായി പ്രദര്‍ശിപ്പിക്കുന്ന രീതിയും ഇതില്‍ കാണില്ല. മറിച്ച് ഹദീസുകളുടെ പ്രാമാണികത മനസ്സിലാക്കാനുകുന്ന വിധത്തില്‍ വ്യത്യസ്ത രീതിയില്‍ സെര്‍ച്ച് സംവിധാനമൊരുക്കിയിരിക്കുന്നു എന്നതാണ് ആപ്പിന്റെ സവിശേഷത. പദം, വാചകം, വ്യത്യസ്ത പദങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഹദീസുകള്‍ കണ്ടത്താനും അവയുടെ പ്രാമാണികത മനസ്സിലാക്കാനും ഇതില്‍ സൗകര്യമൊരുക്കിയിരിക്കുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റില്ലാതെത്തന്നെ പ്രവര്‍ത്തിപ്പിക്കാനാവും.

Also read: തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

അല്‍ബാനിയുടെ ഗ്രന്ഥങ്ങള്‍ക്ക് പുറമെ അബൂ ദാവൂദ്, ഇബ്‌നു മാജ, നസാഇ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. ലിങ്ക്കണക്റ്റ്‌സ് (LinkConnects) എന്ന അറബ് ഐ.ടി സ്ഥാപനം വികസിപ്പിച്ച ആപ്പ് പരസ്യമുക്തമാണ്. നിലവില്‍ ആന്‍ഡ്രോയ് ഫോണുകള്‍ക്ക് മാത്രമാണ് ആപ്പ് ലഭ്യമായിരിക്കുന്നത്. ഐഫോണ്‍ പതിപ്പും ഉടനെ പുറത്തിറക്കുമെന്ന നിര്‍മ്മാതാക്കള്‍ പറയുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.

https://play.google.com/store/apps/details?id=com.dubaidev.albani

Related Articles