Current Date

Search
Close this search box.
Search
Close this search box.

സന്നദ്ധ സേവനം ഇസ്‌ലാമില്‍

wfvui.jpg

സന്നദ്ധ സേവനം എന്നത് ഫലപ്രദമായ ഒരു സ്വദഖയാണ്. ഇസ്‌ലാം സാമൂഹ്യ സേവനത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുക മാത്രമല്ല വേണ്ടത് അവര്‍ക്കും നിങ്ങള്‍ ഉപകാരമുള്ളവരാകണം.

സ്വയം സേവനത്തിനായി ഇറങ്ങിത്തിരിച്ചവര്‍ക്ക് പാഴാക്കാന്‍ തീരെ സമയം ഉണ്ടാവില്ല. പ്രവാചകന്റെ മാതൃക അതായിരുന്നു. നിങ്ങള്‍ ഒന്നില്‍ നിന്ന് വിരിമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതരാവണമെന്നാണ് ഇസ്ലാമിക ഭാഷ്യം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും, എന്നിട്ട് സത്യനിഷേധികളായി മരിക്കുകയും ചെയ്തവരാവോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടാകണം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍, അല്ലാതെ ഭൗതിക ലോകത്തെ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടാവരുത്. അത് അനാഥക്കുട്ടികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണമായാലും പള്ളികള്‍ക്കു വേണ്ടിയുള്ള സഹായങ്ങളായാലും. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് സേവനം ചെയ്യുന്നവര്‍ സംഘടിതമായും കാര്യക്ഷമമായും ജോലിയെടുക്കും. സ്വന്തം കാര്യം മാത്രം നോക്കാതെ അവര്‍ കൂടുതല്‍ സമയം ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. അവസാനം വരെ അത്തരക്കാര്‍ സജീവമായി രംഗത്തുണ്ടാവും.

ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ നിങ്ങള്‍ എപ്പോള്‍ നേരിടുന്നുവോ അപ്പോള്‍ നിങ്ങള്‍ക്ക് മാറ്റം വരാന്‍ തുടങ്ങും. സ്വയം വിലയിരുത്തിയാണ് നാം മുന്നോട്ടു പോകേണ്ടത്. അത് സ്വയം മെച്ചപ്പെടുത്താനും ഉപകരിക്കും. നമ്മുടെ ശക്തമായ വിമര്‍ശകനും എതിരാളിയുമാകണം ഈ മേഖലയില്‍ നാം ലക്ഷ്യമാക്കേണ്ടത്. ഈ മേഖലയിലെ ആരോഗ്യകരമായ മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കാം. ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗഹാര്‍ദപരമായ മത്സരം പോലെ മറ്റൊന്നില്ല. മുസ്‌ലിം യുവാക്കളെ സന്നദ്ധ സേവന രംഗത്ത് സജീവമാക്കാനും അവരോട് അതിലേക്ക് ഇറങ്ങിത്തിരിക്കാനുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതിനായിരിക്കണം നാം അവര്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത്.

 

Related Articles