Saturday, February 4, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

ഷെയറിന്റെ സകാത്ത്

ഇല്‍യാസ് മൗലവി by ഇല്‍യാസ് മൗലവി
29/05/2019
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചോദ്യം: കമ്പനികളിലും മറ്റും ഷെയറുള്ളവരുടെ സകാത് എങ്ങനെയാണ് കണക്കാക്കുക?
ഉത്തരം: കമ്പനിയുടെ മൂലധനമാണല്ലോ ഷെയറുകള്‍. തുല്യമൂല്യമാണ് ഓഹരികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഓഹരികള്‍ക്ക് സകാത്ത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഓഹരികളുടെ സകാത്ത് എത്രയാണ്, നല്‍കേണ്ട രീതി എന്താണ് എന്ന കാര്യത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം. ഹി: 1404ല്‍ കുവൈത്തില്‍ ചേര്‍ന്ന ഒന്നാം സകാത്ത് കോണ്‍ഫറന്‍സ് പുറത്തിറക്കിയ ഫത്‌വ ഈ വിഷയത്തില്‍ വെളിച്ചം നല്‍കുന്നു. അതിന്റെ പ്രസക്തഭാഗം താഴെ:

ഷെയറുകളുടെയും കമ്പനിയുടെയും സകാത്ത് കണക്കാക്കുന്ന രീതി, കമ്പനിയാണ് സകാത്ത് നല്‍കുന്നതെങ്കില്‍ സാധാരണ വ്യക്തികള്‍ സകാത്ത് നല്‍കുന്നപോലെയാണത് പരിഗണിക്കുക. ധനത്തിന്റെ ഇനവും സ്വഭാവവുമനുസരിച്ച് ശര്‍ഈ തോതനുസരിച്ച് സകാത്ത് നല്‍കണം. കമ്പനി സകാത്ത് നല്‍കുന്നില്ലെങ്കില്‍ ഓഹരിയുടമകള്‍ അവരവരുടെ ഓഹരികളുടെ എണ്ണമനുസരിച്ച് സകാത്ത് നല്‍കണം.

You might also like

പൊതുജനം കഴുത !

ഭിന്നിപ്പ് വിതക്കുന്നവർ ബാഫഖി തങ്ങളെ വായിക്കണം

റിപ്പബ്ലിക് ദിന ചിന്തകൾ

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

രണ്ട് മാര്‍ഗങ്ങള്‍ അതിന് അവലംബിക്കാം:

ഒന്ന്: ഷെയറുകള്‍ വാങ്ങിയും വിറ്റും ബിസിനസ് നടത്തികൊണ്ടിരിക്കുന്നവര്‍ സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തെ മാര്‍ക്കറ്റ് വില കണക്കാക്കി കൈവശമുള്ള ഷെയറുകള്‍ക്ക് 2.5 ശതമാനം മറ്റു കച്ചവട വസ്തുക്കളെപ്പോലെത്തന്നെ സകാത്ത് നല്‍കുക.

രണ്ട്: വാര്‍ഷികവരുമാനം മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന ഓഹരികളാണെങ്കില്‍, അഥവാ ലാഭവിഹിതം മാത്രം ലഭിക്കുന്ന ഓഹരികളാണെങ്കില്‍ താഴെ വരുന്ന രണ്ട് രീതി സ്വീകരിച്ച് സകാത്ത് സ്വീകരിക്കാം:

1. കമ്പനിയുടെ സകാത്ത് ബാധകമാകുന്ന വസ്തുക്കളില്‍നിന്ന് ഓരോ ഷെയറിന്റെയും നിര്‍ണയിക്കപ്പെട്ട ലാഭവിഹിതം കമ്പനിയില്‍നിന്നോ മറ്റോ അറിയാന്‍ കഴിയുമെങ്കില്‍ ആ സംഖ്യയുടെ 2.5 ശതമാനം സകാത്ത് നല്‍കുക.

2. ഷെയറിന്റെ മൂല്യം നടേ പറഞ്ഞവിധം അറിയാന്‍ കഴിയില്ലെങ്കില്‍ ഒന്നുകില്‍ ഓഹരിക്കാരന്‍ അയാളുടെ ഇതര സ്വത്തുക്കളുടെ കൂടെ ഷെയറിന്റെ ആദായവും കൂടി ചേര്‍ത്ത് സകാത്ത് നല്‍കുക. ഇതാണ് ഭൂരിപക്ഷാഭിപ്രായം.

മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നത്, ഷെയറുകളില്‍നിന്നുള്ള ലാഭത്തിന്റെ 10 ശതമാനം അത് ലഭിച്ചാലുടന്‍ സകാത്ത് നല്‍കണമെന്നാണ്. കാര്‍ഷികോല്‍പന്നങ്ങളാണ് ഇവിടെ തുലനം ചെയ്തിട്ടുള്ളത്. ഇതാണ് സൂക്ഷ്മമായിട്ടുള്ളത്.

കൂട്ടുമുതല്‍ കമ്പനിയുടെ സകാത്ത്

നിശ്ചിത എണ്ണം വ്യക്തികളുടെ കൂട്ടുടമസ്ഥതയിലായിരിക്കും കമ്പനികള്‍. ഉടമസ്ഥര്‍ ഓരോരുത്തരും അവരവരുടെ വിഹിതത്തിന്റെ സകാത്ത് നല്‍കണം. വര്‍ഷാവസാനം കമ്പനിയുടെ സ്‌റ്റോക്ക് എടുത്ത് സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില നിശ്ചയിക്കുക. കമ്പനിയുടെ സ്ഥിരം ആസ്തിയും കൊടുക്കാനുള്ള കടവും കുറയ്ക്കുക. കിട്ടാനുള്ള കടം കൂട്ടുക. എന്നിട്ട് ലഭിക്കുന്ന സംഖ്യയുടെ 2.5 ശതമാനം സകാത്ത് നല്‍കുക.
കൂട്ടുമുതല്‍ (ജോയിന്റ് സ്‌റ്റോക്ക്) കമ്പനിയാണെങ്കില്‍ താഴെ കൊടുത്ത രണ്ടിലേതെങ്കിലുമൊരു വിധത്തില്‍ സകാത്ത് നല്‍കാം:

ഒന്ന്: കമ്പനിയുടെ ധനത്തിന്റെ സകാത്ത് കമ്പനി തന്നെ നേരിട്ട് കൊടുക്കുക.
അതിന് ഏതാനും ഉപാധികള്‍ പൂര്‍ത്തിയാകണം:

1. കമ്പനി നേരിട്ട് സകാത്ത് നല്‍കുന്നതാണെന്ന് കമ്പനിയുടെ നിയമാവലിയില്‍ രേഖപ്പെടുത്തിയിരിക്കണം.
2. കമ്പനിയുടെ ധനം സകാത്തിന് വിധേയമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഉണ്ടായിരിക്കണം.
3. കമ്പനിയുടെ ജനറല്‍ ബോഡി അത്തരമൊരു കരാര്‍ ഉണ്ടാക്കിയിരിക്കണം.
4. ഓഹരിയുടമകള്‍ അവരുടെ ഓഹരിയുടെ സകാത്ത് നല്‍കാന്‍ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയിരിക്കണം.

വ്യക്തികള്‍ സകാത്ത് കണക്കാക്കുന്ന വിധത്തില്‍ തന്നെയാവും കമ്പനിയുടെ സകാത്ത് കണക്കാക്കുക. അതായത് കമ്പനി സ്വത്തുക്കളുടെ വില കണക്കാക്കുക. കൊടുക്കാനുള്ള കടം അതില്‍നിന്ന് കുറക്കുക. കിട്ടാനുള്ള അവകാശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. സ്ഥിരം ആസ്തികള്‍ കുറച്ചതിനു ശേഷം ബാക്കിയുള്ളതില്‍നിന്ന് നിസ്വാബ് തികഞ്ഞാല്‍ 2.5 ശതമാനം സകാത്ത് നല്‍കുക.

രണ്ട്: മേല്‍പറഞ്ഞ നാല് ഉപാധികള്‍ നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കമ്പനിക്ക് സകാത്ത് നല്‍കാനുള്ള അവകാശമില്ല. പ്രത്യുത, ഓഹരിയുടമകളാണ് സകാത്ത് നല്‍കേണ്ടത്.

സ്ഥിരം ആസ്തികള്‍

സാമ്പത്തിക പദ്ധതികളുടെയും സംരംഭങ്ങളുടെയും ഭൗതികവും ഭൗതികേതരവുമായ സ്വത്ത് വകകളാണ് ആസ്തികള്‍. അത് വില്‍പനക്കുള്ളതല്ല, പ്രത്യുത ഉല്‍പാദനോപാധികളും വരുമാനോപാധികളുമാണ്.
പ്രധാന ആസ്തികള്‍ ഇവയാണ്:

1. വാഹനങ്ങള്‍, കമ്പ്യൂട്ടര്‍ പോലുള്ള ഉല്‍പാദനത്തിന് പ്രയോജനപ്പെടുത്തുന്നവ. ഇവക്ക് സകാത്ത് ബാധകമല്ല.
2. വാടകക്കെട്ടിടങ്ങള്‍, യന്ത്രസാമഗ്രികള്‍ പോലുള്ള ഉല്‍പാദനോപാധികളായ ഭൗതികസ്വത്തുക്കള്‍. ഈ അടിസ്ഥാന സ്വത്തുക്കള്‍ക്കും സകാത്ത് ബാധകമല്ല. എന്നാല്‍ അതില്‍ ഉല്‍പാദനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അറ്റാദായത്തിന്റെ 2.5 ശതമാനം സകാത്ത് നല്‍കണം. അതോടൊപ്പം സകാത്ത്ദാതാവിന്റെ മറ്റ് ധനവും ഒപ്പം ചേര്‍ക്കണം.

സകാത്ത്‌വിഹിതം അറിയാനുള്ള മാര്‍ഗം

ആദ്യം ഓഹരിയുടമകളുടെ ബാധ്യതകള്‍ തിട്ടപ്പെടുത്തുക. സ്ഥിരം ആസ്തികളും (മുമ്പു പറഞ്ഞത്) അതില്‍നിന്ന് ഒഴിവാക്കുക. ബാക്കി സംഖ്യ ഷെയറുകളുടെ എണ്ണമനുസരിച്ച് വീതം വെക്കുക. അതില്‍നിന്ന് 2.5 ശതമാനം സകാത്ത് നല്‍കുക.

ഉദാഹരണം: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നാസിറിന് 1000 ഓഹരികള്‍ ഉണ്ടെന്ന് കരുതുക. കമ്പനിയുടെ ആകെ ഷെയറുകള്‍ പതിനായിരം. 100 രൂപയായിരുന്നു ഒരു ഷെയറിന്റെ മുഖവില. വാര്‍ഷിക കണക്കെടുപ്പുസമയം ഷെയറിന്റെ മുദ്രിത മൂല്യം (ബുക് വാല്യു) 150 രൂപയായി വര്‍ധിച്ചു. അതായത് എല്ലാ ഓഹരിയുടമകളുടെയും ഓഹരിമൂല്യം പതിനഞ്ചു ലക്ഷം (15,00,000) രൂപയായി. കമ്പനിയുടെ സ്ഥിരം ആസ്തി 3,00,000 രൂപയാണ്. ബാക്കി 1,20,0000 രൂപ. ഇത് ആകെ 10,000 ഷെയറുകള്‍ക്ക് വീതം വെക്കുമ്പോള്‍ ഓരോ ഷെയറിനും 120 രൂപ മൂല്യമുണ്ടെന്നു കാണാം. അതിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. അതായത് 1,20,000 (1000: 120) രൂപ ഓഹരിമൂല്യത്തിന്റെ 2.5 ശതമാനം നാസിര്‍ സകാത്ത് നല്‍കണം.

ചാന്ദ്രവര്‍ഷമാണ് സകാത്ത് കണക്കാക്കാന്‍ അടിസ്ഥാനമാക്കേണ്ടത്. ചാന്ദ്രവര്‍ഷം സൗരവര്‍ഷത്തേക്കാള്‍ ഏകദേശം 10 ദിവസം കുറവാണ്. അപ്പോള്‍ സകാത്ത് 2.577 ശതമാനം നല്‍കണം.

മറ്റൊരു എളുപ്പമാര്‍ഗത്തില്‍ ഇങ്ങനെ കണക്കുകൂട്ടാം: കമ്പനിയില്‍നിന്ന് ഷെയറിന്റെ മുദ്രിതമൂല്യവും (ബുക്‌വാല്യു) സ്ഥിരം ആസ്തിയുടെ വിഹിതവും ചോദിച്ചറിയാം. അല്ലെങ്കില്‍ കമ്പനിയുടെ വാര്‍ഷിക ബജറ്റില്‍നിന്നും ഓരോരുത്തരുടെയും ഷെയറിന്റെ സകാത്ത്‌വിഹിതം സുഗമമായി അറിയാവുന്നതാണ്. 150 രൂപയാണ് ഷെയറിന്റെ മുദ്രിത മൂല്യം എന്നും സ്ഥിരം ആസ്തികളുടെ വിഹിതം 10% എന്നും മനസ്സിലാക്കിയാല്‍ അത് കഴിച്ച് ബാക്കി ഷെയറിന്റെ മൂല്യത്തെ ആകെ ഷെയറിന്റെ എണ്ണം കൊണ്ട് ഗുണിച്ചാലും സകാത്ത് വിഹിതം കണ്ടെത്താം.

135 X 1000 = 1,35,000, 1,35,000 X 2.57 ശതമാനം = 3470. ഓരോ ഷെയറിന്റെയും സകാത്ത്‌തോത് (2.57 ശതമാനം).ഇങ്ങനെയായിരിക്കും: 135: 2.57 ശതമാനം = 3 .47 (3 രൂപ 47 പൈസ). അത് ആകെ ഓഹരിയുമായി ഗുണിക്കുക. ഇപ്രകാരം അറിയാന്‍ കഴിയില്ലെങ്കില്‍ അറ്റാദായത്തില്‍നിന്ന് 10 ശതമാനം സകാത്ത് നല്‍കുക. (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍).

Facebook Comments
ഇല്‍യാസ് മൗലവി

ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Related Posts

Your Voice

പൊതുജനം കഴുത !

by ജമാല്‍ കടന്നപ്പള്ളി
04/02/2023
Your Voice

ഭിന്നിപ്പ് വിതക്കുന്നവർ ബാഫഖി തങ്ങളെ വായിക്കണം

by ജമാല്‍ കടന്നപ്പള്ളി
02/02/2023
Your Voice

റിപ്പബ്ലിക് ദിന ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
26/01/2023
Your Voice

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

by ആബിദ് അടിവാരം
25/01/2023
Your Voice

വിജ്ഞാന വിചാരങ്ങള്‍

by ഉസാമ മുഖ്ബില്‍
24/01/2023

Don't miss it

Civilization

മതത്തിനും ശാസ്ത്രത്തിനും ഇടയിലെ സംഘട്ടനം

16/12/2014
p-surendran.jpg
Onlive Talk

കലാപാന്തരീക്ഷത്തെ സര്‍ഗോത്സവം കൊണ്ട് മറികടക്കാം

07/09/2016
Middle East

ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള യുദ്ധത്തിലെ ഒളിയജണ്ടകള്‍

13/09/2014
Your Voice

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍

29/03/2019
Stories

ബദ്ര്‍ പടയാളരുടെ ഉമ്മ അഫ്‌റാഅ് ബിന്‍ത് ഉബൈദ്

14/07/2014
Middle East

ഞങ്ങളെല്ലാം ഹിസ്ബുല്ലയോടൊപ്പമാണ്

09/05/2013
Faith

വിമർശകരുടെ സദാചാര സങ്കൽപ്പം

18/09/2021
Vazhivilakk

പെയ്യാതെ പോകുന്ന ഹജ്ജുകൾ

24/07/2020

Recent Post

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

പൊതുജനം കഴുത !

04/02/2023

വംശീയ ഉന്മൂലനം, കൂട്ടക്കുരുതികൾ..

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!