Current Date

Search
Close this search box.
Search
Close this search box.

വിഗ്രഹത്തിൽ പുഷ്പാർച്ചന ഇസ്‌ലാം എന്തു പറയുന്നു?

മഹാനായ സ്വഹാബിവര്യൻ സൽമാനുൽ ഫാരിസി (റ) പറയുന്നു: ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൾ സ്വർഗത്തിൽ പ്രവേശിച്ചു. ഒരു ഈച്ചയുടെ വിഷയത്തിൽ വേറൊരാൾ നരകത്തിലും പ്രവേശിച്ചു. ആളുകൾ ചോദിച്ച: എങ്ങനെയായിരുന്നു അത് ? അദ്ദേഹം പറഞ്ഞു:
നിങ്ങൾക്കു മുമ്പു കഴിഞ്ഞുപോയ സമുദായത്തിൽ പെട്ട മുസ്‌ലിമായ രണ്ടാളുകൾ വിഗ്രഹ പൂജകരായ ഒരു കൂട്ടരുടെ അരികിലൂടെ കടന്നുപോവുകയുണ്ടായി. ആ വിഗ്രഹത്തിന് വല്ലതും ബലിയർപ്പിക്കാതെ ആരും ആ വഴി കടന്നുപോവുമായിരുന്നില്ല. അങ്ങനെ ആ ജനത ഇവരിലൊരാളോട് പറഞ്ഞു: വല്ലതും ബലിയർപ്പിക്കൂ… എന്റെ പക്കൽ ഒന്നും തന്നെയില്ലല്ലോ. അദ്ദേഹം പറഞ്ഞു. ഒരു ഈച്ചയെയെങ്കിലും ബലിയർപ്പിക്കൂ. അവർ വിട്ടില്ല. അങ്ങനെയദ്ദേഹം ഒരു ഈച്ചയെ ബലിയർപ്പിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ പോകാൻ അനുവദിച്ചു. സൽമാൻ പറയുകയാണ്: അക്കാരണത്താൽ അദ്ദേഹം നരകത്തിൽ പ്രവേശിച്ചു.

അതു പോലെ മറ്റേയാളോടും അവർ ഒരു ഈച്ചയെയെങ്കിലും ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഞാൻ ബലി നൽകുകയില്ല എന്ന് അദ്ദേഹം അചഞ്ചലനായി പ്രഖ്യാപിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ കഴുത്തറുത്തു കൊന്നു. അങ്ങനെ അദ്ദേഹം സ്വർഗത്തിൽ പ്രവേശിച്ചു. – (ഇമാം അഹ്മദ് തന്റെ സുഹ്ദിൽ: 84, ബൈഹഖി ശുഅ ബിൽ: 6962, അബൂ ശൈബ മുസ്വന്നഫിൽ: 33709). ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് അൽബാനി രേഖപ്പെടുത്തിയിട്ടുണ്ട്.

عَنْ سَلْمَانَ الْفَارِسِيِّ رَضِيَ اللَّهُ عَنْهُ قَالَ : دَخَلَ رَجُلٌ الْجَنَّةَ فِي ذُبَابٍ، وَدَخَل النَّارَ رَجُلٌ فِي ذُبَابٍ. قَالُوا: وَكَيْفَ ذَلِكَ؟ قَالَ: مَرَّ رَجُلَانِ مُسْلِمَانِ مِمَّنْ كَانَ قَبْلَكُمْ عَلَى قَوْمٍ لَهُمْ صَنَمٌ، وَفِي رِوَايَةٍ: يَعْكُفُونَ عَلَى صَنَمٍ لَهُمْ لَا يَجوزُهُ أَحَدٌ حَتَّى يُقَرِّبَ لَهُ شَيْئًا، فَقَالُوا لِأَحَدِهِمَا: قَرِّبْ شَيْئًا، قَالَ: لَيْسَ عِنْدِي شَيْءٌ. فَقَالُوا لَهُ: قَرِّبْ وَلَو ذُبَابًا. فَقَرَّب ذُبَابًا. فَخَلُّوا سَبِيلَهُ. قَالَ: فَدَخَلَ النَّارَ. وَقَالُوا لِلْآخَرِ: قَرِّبْ وَلَو ذُبَابًا. قَالَ: مَا كُنْتُ لِأُقّرِّبَ لِأَحَدٍ شَيْئًا دُونَ اللَّهِ عَزَّ وَجَلَّ. قَالَ فَضَرَبُوا عُنُقَهُ، قَالَ: فَدَخَلَ الْجَنَّةَ.- أَخْرَجَهُ أَحْمَدُ فِي الزُّهْد: 84، وَرَوَاهُ الْبَيْهَقِيُّ فِي شُعَبِ الْإِيمَانِ: 6962، رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 33709.
قَال الْأَلْبَانِيّ: وَهَذَا إسْنَادٌ رِجَالُهُ كُلُّهُمْ ثِقَاتٌ رِجَالُ الشَّيْخَيْنِ؛ غَيْرُ سُلَيْمَانُ بْنُ مَيْسَرَةَ، قَالَ ابْنُ مَعِينٍ: ثِقَةٌ…. فَالْإِسْنَادُ صَحِيحٌ.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles