Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ വളരുന്നത്?

കുരിശു യുദ്ധങ്ങളും അതിനെ തുടര്‍ന്നുള്ള ചരിത്രസംഭവങ്ങളും ഇസ്‌ലാമിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയുമുള്ള തെറ്റിധാരണകളും ഇസ്‌ലാമോഫോബിയ പോലുള്ള വികലമായ കാഴ്ചപ്പാടുകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് തീരെ പുതിയ സംഭവമല്ല. ഇസ്‌ലാമോഫോബിയ പാശ്ചാത്യ പൗരന്മാര്‍ക്കിടയില്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിവിധ ഭരണ സ്ഥാപനങ്ങളിലും ഇപ്പോഴും നിലനിലല്‍ക്കുന്നു. അതിനുദാഹരണമാണ് സെപ്തംബര്‍ 11-ലെ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളും. ഇസ്‌ലാമോഫോബിയ എന്ന പാശ്ചാത്യ വീക്ഷണത്തിന്റെയും അതു മുഖേനെ മുസ്‌ലിംകളെ ആശയപരമായി കുറ്റപ്പെടുത്തുന്നതിന്റെയും പ്രധാന കാരണങ്ങളില്‍ ഒന്നാണ് പാശ്ചാത്യര്‍ സാധാരണയായി ഇസ്‌ലാമിന്റെ സര്‍വ്വസാധാരണയായ സങ്കല്‍പ്പങ്ങളെ ഒരു മുന്‍ധാരണയുമില്ലാതെ സ്വീകരിക്കുന്നുവെന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ മതത്തെ പ്രത്യേക രീതിയില്‍ വ്യാഖ്യാനിക്കുന്ന ഒരു സാംസ്‌കാരിക യുദ്ധത്തിന് തുടക്കമിടുന്നത് മധ്യകാലത്ത് മതങ്ങളുടെ ഇടപെടലുകളെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പക്ഷപാതപരമായ വീക്ഷക്കോണിലൂടെ അവതരിപ്പിക്കുന്നതിലൂടെയാണ് എന്ന് വ്യക്തമാണ്. അപടകകാരികളായ നീഗ്രോകള്‍ക്കെതിരെ മുന്‍വിധികള്‍ക്കൊണ്ട് അവരെ അടിച്ചമര്‍ത്തിയെന്ന ചരിത്രപരമായ യാഥാര്‍ത്യത്തില്‍ നിന്ന് മാധ്യമങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പക്ഷപാത വീക്ഷണത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പാശ്ചാത്യ സംസ്‌കാരത്തെ തകര്‍ക്കാന്‍ കഴിയുമെന്ന ധാരണക്കുശേഷം ക്രമേണ മറ്റൊരുതരം ഫോബിയ കുടിയേറ്റക്കാര്‍ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഫലപ്രദമായി സൃഷ്ടിച്ചെടുത്തു. പടിഞ്ഞാറിന്റെ ഭാഗത്തുനിന്ന് ഇത്തരം അസഹിഷ്ണുത നേരിടുന്നത് മുസ്‌ലിംകള്‍ മാത്രമല്ല. മറിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ഐറിഷ്, ചൈനീസ്, ഇറ്റാലിയന്‍, മെക്‌സിക്കന്‍, ജപ്പാനീസ് എന്നീ രാജ്യങ്ങളിലെ പിന്‍ഗാമികളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും വര്‍ഗീയവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ഇസ്‌ലാഫോബിയ എന്ന പാശ്ചാത്യന്റെ വികലമായ ആശയം മുസ്‌ലിംകളെയും ഇസ്‌ലാമിനെയും മാത്രമായി ലക്ഷ്യംവെക്കുന്നു.

Also read: സി.എ.എ: യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുമുള്ളത്

ഇസ്‌ലാമോഫോബിയ വളരുന്നതിലെ മറ്റൊരു കാരണമായി ഗവേഷണങ്ങള്‍ പറയുന്നത് ഇസ്‌ലാമിനെ കുറിച്ചുള്ള പാശ്ചാത്യന്റെ അവബോധമാണ്. ഭൂരിപക്ഷ അമേരിക്കന്‍ പൗരന്മാര്‍ക്കും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വ്യക്തമായ ധാരണയില്ല എന്നതോടൊപ്പം 38% അമേരിക്കന്‍ പൗരന്മാര്‍ക്കു മാത്രമാണ് അവരുടെ ജീവിതത്തില്‍ മുസ്‌ലിംകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളത്. ബാക്കിയുള്ള 57% അമേരിക്കക്കാരും ഇസ്‌ലാമിനെ കുറിച്ച് അറിയാത്തവരും ബോധമില്ലാത്തവരുമാണ്. ഇന്ന് ഇസ്‌ലാമോഫോബിയ എന്ന വികലമായ ആശയം ഇസ്‌ലാമിക വിശ്വാസത്തിനെതിരായ വിദ്വേഷ പ്രചാരണവും ലാഭകരമായ ഒരു വ്യവസായമായി മാറിയിരിക്കുന്നുവെന്നതിന് വ്യക്തമായ ഉദാഹരണമാണ് 2013-ല്‍ 205 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഫണ്ട് ഇസ്‌ലാമിക വിരുദ്ധ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയത്. പിന്നീട് ഈ സ്ഥാപനങ്ങളുടെ എണ്ണം 2010-ല്‍ അഞ്ചില്‍ നിന്ന് 2018-ല്‍ എത്തിയപ്പോള്‍ 114 ആയി വളര്‍ന്നു.

സെപ്തംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തിനു ശേഷം പരമ്പരാഗത മാധ്യമങ്ങള്‍ക്കു പുറമെ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതില്‍ ഹോളിവുഡും പ്രധാന പങ്ക് വഹിച്ചു. ഇതേ തുടര്‍ന്ന് ചില വിദ്വേഷ സാഹിത്യങ്ങളും വര്‍ധിച്ചു. പ്രാധാന ന്യൂസ് ഏജന്‍സികളായ എ.ബി.സി, സി.ബി.എസ് 80% ഉം ഫോക്‌സ് ന്യുസ് 60% ഉം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതില്‍ ഉയര്‍ന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഒരു പക്ഷപാതത്തിന്റെ സവിശേഷത വരുകയും അതിലൂടെ മുസ്‌ലിംകള്‍ക്ക് തീവ്രവാദ ബന്ധം ഉന്നയിക്കുകയും ചെയ്യുന്നു ഇത്തരം ന്യൂസ് ഏജന്‍സികള്‍. എന്നാല്‍ ഇന്ത്യന്‍ സിനിമകളില്‍ മുസ്ലിം കഥാപാത്രത്തെ മാനസിക രോഗികളായും തീവ്രവാദികളായും ചിത്രീകരിക്കുമ്പോള്‍ മുസ്ലിം സ്ത്രീ കഥാപാത്രത്തെ ദയനീയമായ അടിമ ജീവിതം ലോകത്തിന് കാണിച്ചുകൊടുക്കുന്നു.

ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് കുറഞ്ഞത് ആിയിരം സിനിമകളിലൂടെയും ടീവി ഷോകളിലൂടെയും മുസ്ലികളെ നഗറ്റീവായി ചിത്രീകരിക്കുന്നു. ഇത്തരം ചിത്രീകരണങ്ങള്‍ വഴി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇസ്ലാമിനെ കുറിച്ചുള്ള ക്രിയാത്മക വീക്ഷണം കുറയുകയും വെറും 15ശതമാനം അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണ് മുസ്ലിം ക്രിയാത്മക വീക്ഷണമുള്ളത്. ഇസ്ലാമോഫോബിയ എന്ന പക്ഷപാതിത്വം കാരണം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെടുകയും ദുരന്തങ്ങളുടെ നിഴലുകള്‍ പോകുന്നിടത്തെല്ലാം അവരെ പിന്തുടരുന്നു.

അവലംബം. mugtama.com

Related Articles