Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ നോമ്പ് എപ്പോൾ?

ചോദ്യം: കുട്ടികൾ എപ്പോഴാണ് നോമ്പ് നോറ്റ് തുടങ്ങേടത്?
ഉത്തരം:നബി(സ) പറയുന്നു: “മൂന്ന് വിഭാഗങ്ങളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു: കുട്ടി വലുതാവുന്നതുവരെ; ഉറങ്ങുന്നവർ ഉണരുന്നതുവരെ; ഭ്രാന്തൻ സുഖം പ്രാപിക്കുന്നതുവരെ.” പേന ഉയർത്തപ്പെടുക എന്നതിനർത്ഥം ബാധ്യതയിൽ നിന്ന് ഒഴിവാക്കപ്പെടുക എന്നാണ്- ദൈവകൽപന ബാധകമാകാതിരിക്കുക. പക്ഷേ, മനുഷ്യപ്രകൃതിയെ പരിഗണിക്കുന്ന മ്മതമാണ് ഇസ്ലാം. അതിനാൽ, ചെറുപ്പം തൊട്ടേ മനുഷ്യർ ഇസ്ലാമിന്റെ ആരാധനാ അനുഷ്ടിച്ചു തുടങ്ങണമെന്നു അതാഗ്രഹിക്കുന്നുഅനുഷ്ഠാന കർമങ്ങളിൽ പരിചയവും പരിശീലനവും നേടുക എന്ന ഉദ്ദേശമെന്നതിന്നുള്ളത്. നമസ്കാരത്തെ കുറിച്ച് തിരുദൂതർ പറയുന്നു: “കുട്ടികൾ ഏഴു വയസ്സായാൽ അവരോടു നമസ്കരിക്കുവാൻ കല്പിക്കുക. പത്ത് വയസ്സായാൽ അതിന്റെ പേരിൽ അവരെ അടിക്കുക.” വൃതനിഷ്ഠാനവും നമസ്കാരം പോലെ ഒരു നിർബന്ധ അനുഷ്ഠാനമാണ്. പക്ഷേ എപ്പോൾ? ഏഴു വയസ്സു മുതൽ ആയിക്കൊള്ളണമെന്നില്ല.കാരണം നോമ്പ് നമസ്കാരത്തെക്കാൾ പ്രയാസമുള്ളതാണ്. കുട്ടിയുടെ ശാരീരിക ശേഷിയാണിതിന് നിദാനം. നോമ്പ് നോൽക്കാൻ കുട്ടിക്ക് സാദിക്കും എന്ന് രക്ഷിതാക്കൾക്ക് തോന്നിയാൽ, റമദാനിലെ ചില ദിവസങ്ങളിൽ അത് പരിശീലിപ്പിച്ചു തുടങ്ങാം. വർഷം തോറം നോമ്പ് നോക്കുന്ന ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടേ വരണം. പ്രായപൂർത്തിയെത്തുമ്പോഴേക്കും മാസം മുഴുവൻ നോമ്പെടുക്കുവാനുള്ള പരിശീലനം കിട്ടികഴിയും. ഇങ്ങനെയാണ് ചെറുപ്പം തൊട്ട് കുട്ടികൾക്ക് ഇസ്ലാമിക ശിക്ഷണം നൽകേണ്ടത്.

Also read: ഓർമ്മ മർത്യന് പുനർ ജീവിതം നല്കുന്നു (ശൗഖി)

Related Articles