Your Voice

സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്

എന്റെ പ്രിയപ്പെട്ട ഇന്ത്യൻ മുസ്‌ലിം സഹോദരങ്ങളേ സഹോദരിമാരേ,

അന്യായവും വേദനാജനകവും അപമാനകരവുമാണ് ഇന്ത്യൻ മുസ്‌ലിംകൾക്കിപ്പോൾ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും എന്നത് ശരിയാണ്. എന്നാൽ
അവർ വിഷമിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമായ ഒത്തിരി സംഗതികൾ വേറെയുമുണ്ട് എന്ന് മറക്കാതെയാവണം നഷ്ടപ്രതാപത്തെയോർത്ത് മാത്രമുള്ള ഈ വിലാപം.

ചരിത്രപരമായ ഒരു പള്ളിയോ മറ്റേതെങ്കിലും സ്ഥലമോ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ടിവരുമെന്നത് ശരിതന്നെ.മനുഷ്യ വിരുദ്ധ സമൂല ദേശീയതയുടെ വളരെ ആക്രമണാത്മക രൂപം ഇന്ത്യയിൽ വളരുന്നതിനാൽ ഭയപ്പെടുകയോ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്യരുത് എന്നാണ് പ്രഥമവും പ്രധാനവുമായി എനിക്കവരെ ഉണർത്താനുള്ളത്.

Also read: സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം വിറക് കത്തിക്കുന്നവർ

വിഭജനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ധിഷണയും വിവരവും ആത്മാർത്ഥതയും നയപരമായ പിൻബലവും ആദർശപരമായ കരുത്തുമുള്ള മുസ്ലീം നേതൃത്വം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതിലാണ് ഇന്ത്യൻ മുസ്‌ലിംകൾ ശരിക്കും വിഷമിക്കേണ്ടിയിരുന്നത്.

മുസ്ലീം മാനേജ്മെൻറുകൾ നടത്തുന്ന മാന്യമായ, വായിക്കാൻ കൊള്ളാവുന്ന, വസ്തുനിഷ്ഠവും സമ്പൂർണ്ണതയുമുള്ള പത്രങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇല്ലാത്തതിൽ ഇനിയെങ്കിലും ഇന്ത്യൻ മുസ്‌ലിംകൾ ആശങ്കപ്പെടട്ടെ .

ദേശീയ പ്രാധാന്യമുള്ള ടിവി വാർത്താ ചാനലുകളില്ലാത്തതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാലം എപ്പൊഴോ അതിക്രമിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും മഹത്തായ ബഹുസംസ്കാര / ബഹുസ്വര സമൂഹത്തിലെ സക്രിയമായ ഏറ്റവും വലിയ മതന്യൂനപക്ഷമെന്ന നിലക്ക് രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാംസ്കാരികമായും തങ്ങളെ ശാക്തീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടതിൽ എന്ത് കൊണ്ട് അവർക്ക് ഉൽകണ്ഠയില്ല ?

Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

കഴിഞ്ഞ ദശകങ്ങളിൽ മുസ്‌ലിം സമുദായത്തിനുള്ളിൽ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെടുന്നതിനെക്കുറിച്ച് അവർ എന്ത് കൊണ്ട് ആശങ്കപ്പെടാതിക്കുന്നു എന്നതും ആശ്ചര്യജനകമാണ്.

അവരുടെ മത-രാഷ്ട്രീയ-സാമൂഹിക നേതൃത്വത്തിന്റെ ആഭ്യന്തര കലഹവും ഭിന്നിപ്പും വിവേകശൂന്യവുമായ മധ്യസ്ഥ ശ്രമങ്ങളിലുമല്ലേ അവർ ആശങ്കപ്പെടേണ്ടിയിരുന്നത് ?! ഭൂരിപക്ഷം ഹിന്ദുക്കളുമായും സഹജീവനവും വൈജ്ഞാനികവും മാന്യവുമായ സംഭാഷണ / സംവാദാത്മക ബന്ധം കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടതോർത്തും അവർ വിഷമിക്കട്ടേ

കപട ദേശീയത ഇന്ത്യയുടെ പ്രത്യയശാസ്ത്രപരവും ദാർശനികവുമായ പലതും തമസ്കരിച്ച് കേവലം കെട്ടുകഥകളും മിഥ്യാഭാവനകളും പുനർനിർമ്മിക്കുന്നതിനെ അഭിമുഖീകരിക്കുന്നതിൽ എന്റെ ഇന്ത്യൻ മുസ്ലിം സഹോദരന്മാർ പരാജയപ്പെടുന്നതിനെക്കുറിച്ചാവണം ഇനി അവരുടെ ആശങ്ക.

Also read: മാനവിതകയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

സ്വയം മാറാൻ സന്നദ്ധരല്ലാത്ത ഏത് സമൂഹത്തെയാണ് നാഥൻ മാറ്റിയിട്ടുള്ളത് എന്ന ആത്മ വിചിന്തനത്തിന്റെ ഏറ്റവും അനുയോജ്യമായ സമയമാണിത്

(എന്റെ ഭർത്താവ് അബ്ദുൽ ലത്തീഫ് ചാലികണ്ടി എന്ന ഇന്ത്യൻ മുസ്ലീവുമായി ദീർഘമായ ചർച്ചയ്ക്ക് ശേഷമാണ് ഞാനീ കുറിപ്പ് തയ്യാറാക്കിയത് . യൂറോപ്പിലെ ഉന്നത പഠനത്തിന് മുമ്പ് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ എൽഎൽഎം ബിരുദം നേടിയ അദ്ദേഹം 90 കളുടെ തുടക്കത്തിൽ, അലിഗറിലും അതിനുമുമ്പും നടത്തിയ പഠന- മനനങ്ങൾക്കിടെ മത-രാഷ്ട്രീയ- സാമൂഹിക -സാംസ്കാരിക രംഗത്തെ സുപ്രധാന മുസ്‌ലിം നേതാക്കളുമായി വളരെ അടുത്ത് സംവദിച്ചിട്ടുള്ള, പ്രസിദ്ധ ഹിന്ദു നേതാക്കളേയും മികച്ച ഇന്ത്യൻ അഭിഭാഷകരെയും ജൂറിസ്റ്റുകളെയും തദ്വിഷയകമായി ഏറെ കാണുകയും സംവദിക്കുകയും ചെയ്തിട്ടുള്ള അക്കാദമീഷ്യനാണദ്ദേഹം )

വിവ : ഹഫീദ് നദ്‌വി കൊച്ചി

Facebook Comments

ഡോ. സെബ്രിന ലീ

Director, Tawasul Europe Centre for Research and Dialogue at Tawasul Europe and Executive Director at Director Tawasul Europe Studied Tractatus Logico-Philosophicus at Sapienza Università di Roma Lives in Rome, Italy. Italian author, philosopher, poet, public intellectual and interfaith leader, deeply interested in building peace, understanding and harmony across different religions and cultures.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker