Your Voice

മുത്വലാഖ് ബില്ലിന് പിറകില്‍

ഒരു ത്വലാഖും പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. വളരെ അനിവാര്യമായ സമയത്തു ഉപയോഗിക്കാനുള്ള അനുവാദമാണ് ഇസ്‌ലാമിലെ ത്വലാഖ്. ഒന്നിച്ചുള്ള ജീവിതം മുന്നോട്ടു അസാധ്യമാണ് എന്ന് ബോധ്യമായാൽ രണ്ട്‌ പേരുടെയും സമ്മതത്തോടെ നടക്കേണ്ട ഒന്നാണ് വിവാഹ മോചനം. അതെ സമയം പുരുഷന് സ്ത്രീയെയും സ്ത്രീക്ക് പുരുഷനെയും ഒഴിവാക്കാനുള്ള അവകാശവും ഇസ്‌ലാം നൽകുന്നു . അതൊന്നും കടയിൽ നിന്ന് മിഠായി വാങ്ങുന്ന രീതിയിലല്ല. നാമകസാരത്തിന്റെയും നോമ്പിന്റെയുമൊക്കെ രീതികൾ വിശദീകരിക്കാത്ത ഖുർആൻ പക്ഷെ വിവാഹ മോചനത്തിന്റെ രീതി തന്നെ നേർക്ക് നേരെ പറഞ്ഞു കൊടുത്തു. മുസ്ലിംകൾക്ക് ഈ വിഷയത്തിൽ ഒരു അവ്യക്തതയും ഉണ്ടാവാൻ ഇടയില്ല. അതെ സമയം ഖുർആനിലൂടെ കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാത്തവർക്കു ഇതെന്നും ഒരു സന്ദേഹം തന്നെയാണ്.

വൈവാഹിക ജീവിതത്തിൽ ദൈവീക നിയമങ്ങൾ അവഗണിക്കുക എന്നത് തികഞ്ഞ അക്രമമായി ഖുർആൻ പറയുന്നു. ത്വലാഖ് രണ്ടു പ്രാവാശയമാണ് എന്നാതാണ് ഖുർആൻ പറഞ്ഞത്. അതായത് തിരിച്ചെടുക്കാൻ കഴിയുന്ന ത്വലാഖ് രണ്ടു തവണ മാത്രമാണ്. പിന്നീട് മൂന്നാമത്തെ ത്വലാഖ് സംഭവിച്ചാൽ പിന്നീട് അവർക്കു ഇണകളായി വീണ്ടും ജീവിക്കാൻ സ്ത്രീയെ മറ്റൊരാൾ വിവാഹം കഴിച്ചു സ്വാഭാവിക രീതിയിൽ വിവാഹ മോചനം നടത്തണം. ആദ്യത്തെ രണ്ടു ഘട്ടങ്ങൾക്കിടയിൽ തന്നെ വീണ്ടും ആലോചിക്കാനുള്ള സമയം ഇസ്‌ലാം നൽകുന്നു. ഒരു കാരണവശാലും മുന്നോട്ടു പോകില്ല എന്ന് വരികിൽ മാത്രമാണ് മൂന്നാമത്തെ ത്വലാഖ് വരുന്നത്. ആധുനിക ലോകത്തു വിവാഹ മോചന കണക്കുകൾ വർധിച്ചു വരുന്നു. വിവാഹ ജീവിതം സുഖകരമായി മുന്നോട്ടു പോകാൻ അനിവാര്യമായ ഒന്നാണ് വിട്ടുവീഴ്ച. അതിൽ എന്നത് തന്നെയാണ് ഈ ദുരന്തത്തിന്റെ മൂല കാരണം. വിവാഹവും വിവാഹ മോചനവും കുട്ടികൾ തന്നെ തീരുമാനിക്കുന്ന കാലത്തു രക്ഷിതാക്കൾ പലപ്പോഴും കാഴ്ചക്കാരായി തീരുന്നു.

മുത്വലാഖ്‌ ഒരു ത്വലാഖായി പരിഗണക്കണം എന്ന അഭിപ്രായവും ഇസ്‌ലാമിലുണ്ട്. ഒരേ സമയത്തു മൂന്നു ത്വലാഖ് ചൊല്ലിയാൽ അത് മൂന്നായി പരിഗണിക്കണം എന്ന അഭിപായവുമുണ്ട്. എങ്കിലും അത് തെറ്റായ പ്രവണതയായി തന്നെയാണ് ഇസ്‌ലാം കണക്കാക്കുന്നത്. വെറുതെ വായ്കൊണ്ടു പറഞ്ഞാൽ അവസാനിക്കുന്നതല്ല ത്വലാഖും അനുബന്ധ വിഷയങ്ങളും. സ്ത്രീക്ക് പുരുഷൻ നഷ്ട പരിഹാരം നല്കണം എന്നതും ഇസ്‌ലാം നിഷ്കർഷിക്കുന്നു. അതെ സമയം സ്ത്രീ പുരുഷനെ ഒഴിവാക്കിയാൽ വിവാഹ സമയത്തു് പുരുഷൻ നൽകിയ മഹർ മാത്രമാണ് തിരിച്ചു കൊടുക്കേണ്ടത്. അതായത് വിവാഹ മോചന സമയത്തും സംരക്ഷിക്കപ്പെടുന്നത് സ്ത്രീയുടെ പക്ഷമാണ്. യഥാർത്ഥ വിശ്വാസി ത്വലാഖിനെ കുറിച്ച് ചിന്തിക്കില്ല. ഇനി അനിവാര്യമായി വന്നാൽ അതിന്റെ എല്ലാ സാധ്യതകളും ഉപഗോഗപ്പെടുത്തും എന്ന് സാരം. അതെ സമയം കുഴപ്പത്തിന് വഴി മരുന്നിടുന്നവർ ഒന്നുകിൽ അല്പജ്ഞാനികളോ അല്ലെങ്കിൽ വിശ്വാസത്തെ മറ്റു പലതിനും ഉപയോഗിക്കുന്നവരോ ആകും.

ഇന്ത്യയിലെ ചർച്ച കണ്ടാൽ വിദേശ മാധ്യമങ്ങൾ ചിന്തിക്കുക എല്ലാ മുസ്ലിം സ്ത്രീകളും നേരിടുന്ന വലിയ വിപത്തു എന്ന രീതിയിലാകും. ഒരു സിവിൽ നിയമത്തെ ക്രിമിനൽ നിയമമാക്കി മാറ്റുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. മോഡി സർക്കാരിന് ഒരു വാശി പോലെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കോടതി മുത്വലാഖ്‌ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അതെ സമയം പാര്ലിമെന്റിനോട് കൂടുതൽ നിയമ നിർമാണം നടത്താൻ ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും തലതിരിഞ്ഞ നിയമ നിറമാനവുമായി സർക്കാർ മുന്നോട്ട് തന്നെ. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഒന്നിക്കൽ പ്രതീക്ഷ നൽകുന്നു. കാരണമില്ലാതെ ആര് വിവാഹ മോചനം നടത്തിയാലും അത് കുറ്റകരമായി പ്രഖ്യാപിക്കണം. വിവാഹ സമയത്തു സാക്ഷികൾ എന്നത് പോലെ വിവാഹ മോചനത്തിനും അത് വേണം. അതെല്ലാം നാം മാഗീകരിക്കും. പക്ഷെ അതൊരു ക്രിമിനൽ നിയമമാക്കി മാറ്റുന്നതാണ് വിഷയം. ഒരു ജനത മാത്രമാണ് ഇതിന്റെ ഇരകളാകുക എന്നതാണ് കൂടുതൽ ദുരന്തം. മുസ്ലിം സ്ത്രീകളെ രക്ഷിക്കുക എന്നത് ഇക്കാര്യതിൽ മാത്രമായി ചുരിക്കരുത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ ദുരന്തമാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് കാര്യമായ മുന്നേറ്റമൊന്നും മുസ്ലിം സമുദായത്തിന് ഇന്ത്യയിൽ നടത്താൻ കഴിഞ്ഞിട്ടില്ല. അവർ പിന്നിലായി വഴികളിൽ കൈ പിടിച്ചു കരകയറ്റാൻ ശ്രമിക്കുക എന്നതിന് പകരം ഒരു സമുദായത്തിനെതിരെ ഏകപക്ഷീയമായ നിയമം നിർമിക്കാനാണ് സർക്കാരിനും പാർട്ടിക്കും താല്പര്യം.

Author
as
Facebook Comments
Related Articles
Close
Close