Current Date

Search
Close this search box.
Search
Close this search box.

അങ്ങനെ നോർമലൈസ് ചെയ്യുന്നത്

ഇന്ത്യയിൽ ആർ.എസ്.എസിൻ്റെ ഇസ് ലാം വിരോധത്തിനും മുസ്ലിം ഉൻമൂലന ശ്രമങ്ങൾക്കും പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയ പരവും മറ്റൊന്ന് പ്രത്യയശാസ്ത്രപരവുമാണ്.

പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ ആധിപത്യം ഉറപ്പിച്ച് പോന്ന ആർ.എസ്. എസിന് രാഷ്ട്രീയ അധികാരം കയ്യടക്കാനും നിലനിർത്താന്നും ഭൂരിപക്ഷമായ ഹിന്ദു വോട്ട് അനിവാര്യമാണ്. അതിനാൽ തന്നെ ഹിന്ദു എന്ന സംവർഗത്തെ സ്ഥാപിച്ചെടുക്കുകയും ഒരു ഹിന്ദു യൂണിഫിക്കേഷൻ സാധ്യമാക്കുകയും ചെയ്യുക എന്നത് അവരുടെ രാഷ്ട്രീയ അജണ്ടയാണ് . അതിന് ഒരു ശത്രു വിനെ അനിവാര്യമാണ്. മുസ് ലിംകളെ പൈശാചിക വത്കരിച്ച് ശത്രുപക്ഷത്ത് നിർത്തി ഹിന്ദു ഏകീകരണം സാധ്യമാക്കാനുള്ള വഴികളാണ് ഇസ് ലാ മോഫോബിയ വളർത്തലും വംശഹത്യാ പദ്ധതികൾ നടപ്പിലാക്കലുമൊക്കെ. വംശഹത്യകൾ നടപ്പാക്കാനായി താഴ്ന്ന ജാതിക്കാരാക്കിയവരെ ഉപയോഗപ്പെടുന്നതിൻ്റെ രാഷ്ട്രീയവും അത് തന്നെയാണ്. അതേ സമയം പ്രത്യയശാസ്ത്രപരമായി സവർണാധിപത്യമുള്ള ഒരു ഇന്ത്യയെയാണവർ സ്വപ്നം കാണുന്നത്. അതിന് ഏറ്റവും വലിയ തടസം ഇസ്ലാമും മുസ്ലിംകളുമാണ്. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതീയ മേധാവിത്തത്തിന് സാരമായ പരിക്കേൽപ്പിച്ചത് മുസ് ലിംകളുടെ കടന്ന് വരവും ഭരണ കാലവുമൊക്കെയായിരുന്നു. സമത്വത്തെയും മാനവികതയെയും കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട് മത പരിവർത്തനങ്ങളുടെ പ്രധാന കാരണമായി. സവർണാധിപത്യത്തിലുള്ള ഒരിന്ത്യയെ സൃഷ്ടിക്കണമെങ്കിൽ മുസ് ലിംകൾ ഇവിടുന്ന് പുറത്താക്കപ്പെടുകയോ ഉൻമൂലനം ചെയ്യപ്പെടുകയോ വേണം. അല്ലെങ്കിൽ ഇസ് ലാമിൻ്റെ വിമോചനാത്മക മുഖമൊക്കെ റദ്ദ് ചെയ്യപ്പെട്ട സാമൂഹികമായും രാഷ്ട്രീയ പരമായും ഷണ്ഡീകരിക്കപ്പെട്ട ഒരു സമുദായവും നേതൃത്വവുമായി മുസ് ലിംകൾ മാറണം.

ഈ രണ്ട് പദ്ധതികളേയും പ്രതിരോധിക്കേണ്ട അജണ്ടകൾ സമുദായത്തിനും നേതൃത്വത്തിനുമുണ്ടായിരിക്കണം. അടിച്ചമർത്തപ്പെടുന്നതിൻ്റെ കാരണങ്ങൾ സ്വന്തം അപചയങ്ങളാണെന്ന് വിലയിരുത്തി വംശഹത്യാ പദ്ധതികളെയും വംശീയ ഭരണകൂടങ്ങളേയും നോർമലൈസ് ചെയ്യുന്നത് സ്വയം നിന്ദ്യത പേറലും ശത്രുക്കളുടെ അജണ്ടകളെ വിജയിപ്പിക്കുന്നതുമാണ്.

ജാതി വിവേചനങ്ങളെ മറച്ച് പിടിച്ച് ‘ ഹിന്ദു മത ‘ത്തെ സ്ഥാപിക്കുന്ന ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതാവരുത് നമ്മുടെ ഇടപെടലുകൾ . ഇസ്ലാമിൻ്റെ സാമൂഹിക രാഷ്ട്രീയ വിമോചനാത്മക ഉള്ളടക്കത്തെ മൈനസ് ചെയ്യുന്ന പ്രതിനിധീകരണങ്ങളുമാവരുത് നമ്മുടെ ദീൻ. ഏതൊരു ആശയത്തെ യാണോ അവർ ഭയക്കുന്നത് അതിനെ കൂടുതൽ ഇസ്സത്തോടെ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ സമുദായത്തിന് കരുത്ത് നൽകുന്നവരായി മാറാൻ നമ്മുടെ നേതൃത്വങ്ങൾക്ക് കൂടുതൽ കഴിവുണ്ടാകട്ടെ.

Related Articles