Current Date

Search
Close this search box.
Search
Close this search box.

ക്രൂരാനുഭവങ്ങളുടെ ചോര വീണ ചരിത്ര വഴികൾ !

പ്രശസ്ത സാഹിത്യകാരൻ എൻ.പി മുഹമ്മദ് എഴുതുന്നു: ” സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തീവ്ര ദേശീയതയിൽ നിന്നുടലെടുത്തതാണ് പട്ടുറുമാൽ കേസ്. ഉദ്വേഗ ജനകമായ ആ സാഹസ പ്രവർത്തനങ്ങൾക്ക് മഹ്മൂദ് ഹസൻ നൽകിയ നേതൃത്വം പ്രംശംസാർഹമാണ്. സാമ്രാജ്യത്വ ഭരണത്തിനെതിരെ വിദേശത്ത് രാജാ മഹേന്ദ്ര പ്രതാപിന്റെ നേതൃത്വത്തിൽ ഒരു ഭാരത സമാന്തര സർക്കാർ ഉണ്ടാക്കുന്നതു വരെ ചെന്നെത്തി ഈ സാഹസ യത്നം. സുഭാഷ് ചന്ദ്രബോസ് ഈ മാർഗം പിൽക്കാല ചരിത്രത്തിൽ ആവർത്തിച്ചിട്ടുണ്ട് ” (ഉദ്ധരണം: “യുവത ” പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമരം നഷ്ടപ്പെട്ടതാളുകൾ എന്ന സി.ടി അബ്ദു റഹീമിന്റെ കൃതിയുടെ ആമുഖം)

” 1501 ഒക്ടോബർ ഒന്നിന് 300 ഹാജിമാരും സ്ത്രീകളും കുട്ടികളും അടങ്ങിയ കപ്പൽ മക്കയിൽ നിന്ന് വരും വഴി കണ്ണൂരിനു സമീപം വാസ്കോഡ ഗാമയും അനുചരന്മാരും തടഞ്ഞു. കപ്പലിൽ വൻ സമ്പത്തും ഉണ്ടായിരുന്നു. അത് മുഴുവൻ എടുത്തു കൊള്ളാൻ പറഞ്ഞിട്ടും ഹജ്ജ് തീർത്ഥാടകരെ വെറുതെ വിടാൻ ഗാമ തയ്യാറായില്ല. അവരെ മുഴുവൻ ചങ്ങലക്കിട്ട് കപ്പലിന് തീ കൊളുത്തി! കപ്പലിൽ നിന്നുയർന്ന ആർത്തനാദങ്ങളും അലമുറകളും സ്വന്തം കപ്പൽ മുറിയുടെ ദ്വാരത്തിലൂടെ നോക്കി ഗാമ ആസ്വദിച്ചു !! ”
(അതേ കൃതി. അധ്യായം : പോർച്ചുഗീസുകാർക്കെതിരിൽ)

“ചാലിയം വിജയത്തോടെ കുഞ്ഞാലിമാരുടെ യശസ്സ് പരമാവസ്ഥയിലെത്തി. 1586 ലും കുഞ്ഞാലി മരക്കാർ പറങ്കികളെ ദയനീയമായി പരാജയപ്പെടുത്തി… ഒടുവിൽ കുഞ്ഞാലി നാലാമനെയും അനുയായികളെയും പോർത്തുഗീസുകാർ ഗോവയിലേക്ക് കൊണ്ടുപോയി. വധിച്ചു. മൃതശരീരങ്ങൾ കൊത്തി നുറുക്കി. മരക്കാരുടെ തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കുന്തത്തിൽ നാട്ടി കണ്ണൂരിൽ പ്രദർശിപ്പിച്ചു ” (അതേ പുസ്തകം. അതേ അധ്യായം)

” മാപ്പിളപ്പോരാളികളെ എങ്ങനെ നിയന്ത്രിച്ചു നിർത്താമെന്ന് വെളളക്കാർ തല പുകഞ്ഞാലോചിച്ചു. ഇതിന്റെ ഫലമായിരുന്നു മുസ് ലിംകളുടെ സ്വത്ത് കണ്ടുകെട്ടുക, സംശയമുള്ളവരെപ്പോലും നാട് കടത്തുക തുടങ്ങി മുസ് ലിംകളെ ചുട്ടുകൊല്ലാൻ പോലും ബ്രിട്ടീഷ് അധികൃതർക്ക് അധികാരം ലഭിക്കുന്ന ” മാപ്പിള ഔട്ട് റേജസ് ആക്ട് ” കൊണ്ടുവന്നത് ! ഈ കരാള നിയമത്തിൽ കിടന്നു പിടഞ്ഞ മുസ് ലിം സമുദായം 1921 ലെ മലബാർ സമര കാലത്ത് അനുഭവിച്ച ത്യാഗങ്ങൾക്ക് തുല്യതയില്ല…
ബ്രിട്ടീഷ് പട്ടാളം മലബാറിലെ നിരവധി ഗ്രാമങ്ങൾ വളഞ്ഞു. വീടുകൾ അഗ്നിക്കിരയാക്കി. സ്ത്രീകളെയും കുട്ടികളെയും പിടികൂടി. ഒട്ടേറെപ്പേരെ വെടിവെച്ചു കൊന്നു. ധാരാളം പേരെ ജയിലിലടച്ചു. 1300 ൽപ്പരം പേരെ ആന്തമാനിലേക്ക് നാടുകടത്തി ”

” വെള്ളക്കാരന്റെ കാട്ടാള വാഴ്ചക്ക് മകുടം ചാർത്തിയ സംഭവമാണ് വാഗൺ ട്രാജഡി. നൂറോളം തടവുകാരെ കാറ്റും വെളിച്ചവുമില്ലാത്ത ഒരു വാഗണിൽ അടച്ചുപൂട്ടി കോയമ്പത്തൂർക്കയച്ചു! ഒരിറ്റ് ദാഹ ജലം പോലും ലഭിക്കാതെ ആ മനുഷ്യരത്രയും ശ്വാസം മുട്ടി മരിച്ചു! ” (അതേ പുസ്തകം. അധ്യായം : തിരിച്ചടികൾ)

” സയ്യിദ് അഹ്മദിന്റെയും സയ്യിദ് ഇസ്മാഈലിന്റെയും രക്തസാക്ഷിത്വം ഇന്ത്യയുടെ കാലുകൾ തളച്ചു പൂട്ടിയ ചങ്ങലകൾക്ക് കരുത്തേകി. പക്ഷെ മൗലാനാ നസീറുദ്ദീന്റെ നേതൃത്വത്തിൽ വീണ്ടും അവർ സംഘടിച്ചു. സ്വാതന്ത്ര്യം നേടുന്നതുവരെ പൊരുതാൻ തന്നെ തീരുമാനിച്ചു… ഷാ അബ്ദുൽ അസീസിന്റെ ശിഷ്യന്മാരായ വിപ്ലവകാരികൾക്ക് ബാലാക്കോട് സംഭവത്തിനു ശേഷം പ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.എന്നിട്ടും അവർ മുന്നോട്ട് പോയി. കെട്ടടങ്ങാത്ത ഈ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധത്തിന് മുസ് ലിംകൾക്ക് കനത്ത വില നൽകേണ്ടി വന്നു. കാരാഗൃഹവാസം.. വധശിക്ഷകൾ.. മൗലാനാ യഹ് യാ അലി മുഹമ്മദ് ജഅഫർഥാനവി , മൗലാനാ മുഹമ്മദ് ശഫീഖ് തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ രക്തസാക്ഷിത്വം…” (അതേ പുസ്തകം. അധ്യായം : താടി നികുതി)

” 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ മുസ് ലിം പങ്കാളിത്തം അദ്വിതീയമാണ്. ബഹാദൂർ ഷാ സഫറിനെ നേതാവാക്കി മൗലാനാ അഹമദുല്ല, മൗലാനാ ലിയാഖത്തലി, മൗലാനാ മുഹമ്മദ് ഖാദി നാനൂതവി , മൗലാനാ റശീദ് അഹ്മദ് ഗൻ ഗോഹി, മൗലാനാ ഫദ്ലുൽ ഹഖ് ഖൈറാബാദി തുടങ്ങി ഒട്ടേറെ ഇസ് ലാമിക പണ്ഡിത പ്രമുഖർ വിപ്ലവത്തിന് ഊർജ്ജം നൽകി…”

“ഔധിലെ ബീഗം ഹസ്രത് മഹലിന്റെ പേര് ഇക്കൂട്ടത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. ബ്രിട്ടനെതിരെ സൈനിക നേതൃത്വം വഹിച്ച ഈ വനിതാ രത്നം ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേക്ക് കടന്നു..” (അതേ അധ്യായം)

” സമര പരാജയത്തിനും ഏറ്റവും കൂടുതൽ വില നൽകിയത് മുസ് ലിംകളത്രെ! തൂക്കിലേറ്റപ്പെട്ടവർ മാത്രം 27,000 പേർ !!

ബഹാദൂർ ഷാ സഫറിനെയും പത്നിയെയും കുടുംബത്തെ മുഴുവനും ബന്ധികളാക്കി ചങ്ങലയിൽ പൂട്ടി തെരുവിലൂടെ ആനയിച്ചു! സ്വന്തം പുത്രന്മാരായ മീർസാ മുഗൽ , മീർസാ ഖിള്ർ , മീർസാ അബൂബക്കർ എന്നിവരുടെ തലകൾ വെട്ടിയെടുത്ത് ബഹാദൂർ ഷാ സഫറിന് ജയിലിൽ ആഹാരം നൽകുമ്പോൾ ഒരു തളികയിൽ വെച്ചു കൊടുത്തു !!!
പക്ഷെ ഈ ക്രൂരതയൊന്നും ബഹാദൂർ ഷായെ തളർത്തിയില്ല!!! ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം അദ്ദേഹത്തെ റങ്കൂണിലേക്ക് നാടുകടത്തി.. ”
(അതേ പുസ്തകം. അധ്യായം : വിപ്ലവത്തിന്റെ ബലിയാടുകൾ)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles