Current Date

Search
Close this search box.
Search
Close this search box.

ഈ മൗനം ഭീകരം

ഇന്ത്യയിലെ തന്നെ വലിയ രണ്ടു വ്യാപാര സ്ഥാനപങ്ങളാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും. പക്ഷെ അവരുടെ ഒരു ഓഫീസും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളും കണ്ടുകാണില്ല. അവരുമായി ബന്ധമില്ലാത്ത ഒരു വീടും നമ്മുടെ നാട്ടില്‍ കാണില്ല എന്നുറപ്പാണ്. കേരളത്തില്‍ സംഘ പരിവാറിന് പ്രത്യക്ഷത്തില്‍ വലിയ സ്വാധീനമില്ല. പക്ഷെ അവരുടെ സ്വാധീനം നേരത്തെ പറഞ്ഞ ആമസോണ്‍ പോലെയാണ്. കേരളത്തിലെ മുഖ്യധാര പ്രസ്ഥാനങ്ങളില്‍ അധികവും അവരുടെ സ്വാധീനത്തിന്റെ പിടിയിലാണ്.

കേരളത്തിലെ വലിയ രാഷ്ട്രീയ പ്രസ്ഥാനം ഏതെന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി സി പി എം എന്നതാണ്. അറിഞ്ഞോ അറിയാതെയോ അവരുടെ പ്രവര്‍ത്തകരും നേതാക്കളും സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഇസ്ലാമോഫോബിയയുടെ പിടുത്തത്തില്‍ പെട്ടുപോയിരിക്കുന്നു. മിശ്ര വിവാഹം കേരളത്തിലെ ആദ്യ വിഷയമല്ല. അവരുടെ പല നേതാക്കളും ആ രീതിയില്‍ വിവാഹം കഴിച്ചവരാണ്. ലവ് ജിഹാദ് കേരളത്തിലെ മതേതര സമൂഹം ഒന്നിച്ചു തള്ളിക്കളഞ്ഞതാണ്. അതെസമയം ജോര്‍ജ് തോമസിനെ പോലെ ഒരു ഉന്നത നേതാവ് മനസ്സ് തുറക്കുമ്പോള്‍ പുറത്തു വരുന്ന വിഷക്കാറ്റ് തടുക്കാനുള്ള ശക്തി കേരള പൊതു സമൂഹത്തിനില്ല.

മതേതര വിവാഹങ്ങള്‍ എന്നാണു മിശ്ര വിവാഹങ്ങളെ DYFI വിശേഷിപ്പിച്ചത്. അവരുടെ ഭാഷയില്‍ മതേതരത്വം മത വിരുദ്ധതയുടെ പേരാണ്. മതേതരത്വം ഒരു ജീവിത രീതിയാണ്. അപ്പോള്‍ DYFI മുന്നോട്ട് വെക്കുന്ന ആശയം മത വിരുദ്ധമാണ്. അത് പറഞ്ഞാല്‍ മനസ്സിലാകാത്ത അവസ്ഥയിലേക്ക് അവരുടെ അണികളെ കൊണ്ടുപോകാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കേരളത്തില്‍ മിശ്ര വിവാഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം എന്നതാണ് DYFI പറയുന്നത്.

വിശ്വാസികള്‍ക്ക് വിവാഹം ഒരു മത വിഷയം കൂടിയാണ്. മതത്തിന്റെ പ്രത്യേകിച്ച് ഇസ്ലാമിന്റെ അതിരുകള്‍ തകര്‍ക്കപ്പെടുന്നത് സഖാക്കളും ലിബറലുകളും വളരെ ആവേശത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന നുണകള്‍ക്ക് പൊതു സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ അത്തരം നുണകളെ മഹത്വവല്‍ക്കരിക്കുന്നു. സാംസ്‌കാരിക നേതാക്കള്‍ മൗനം ഒരു കവചമായി കൊണ്ട് നടക്കുന്നു. നാട്ടിലെ ഭരണ സംവിധാനങ്ങള്‍ പലതും സംഘപരിവാര്‍ പിടിയിലാണ്. അവിടെ സി പി എം പോലുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന്റെ മനസ്സ് തുറക്കുമ്പോള്‍ പുറത്തു വരുന്ന തീക്കാറ്റ് കേരള പൊതു സമൂഹം ഭയത്തോടെ കാണുന്നു.

ഭരണ കക്ഷിയുടെ ലിസ്റ്റിലുള്ള മൂന്നു പേര്‍ കേരളത്തില്‍ സജീവമാണ്. മുസ്ലിം കൃസ്ത്യന്‍ കമ്യുണിസ്റ്റ് വിഭാഗങ്ങള്‍ തങ്ങളുടെ ശത്രു നിലയിലാണ് സംഘപരിവാര്‍ പരിചയപ്പെടുത്തുന്നത്. ഇരകളെ തമ്മില്‍ അകറ്റാന്‍ കഴിഞ്ഞു എന്നിടത്ത് സംഘപരിവാര്‍ വിജയിച്ചിരിക്കുന്നു. അതിലപ്പുറം ഇരകളുടെ മനസ്സില്‍ അപരനെ കുറിച്ച് സംശയം ജനിപ്പിക്കാനും ശത്രുവിന് കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ഈ വിഷയത്തിന് കൂടുതല്‍ മൈലേജ് നല്‍കിയത് സാക്ഷാല്‍ അച്യുതാനന്ദന്‍ സഖാവാണ്. മതേതര ചേരിയില്‍ പോലും തങ്ങളുടെ നുണകള്‍ക്ക് കാര്യമായ സ്ഥാനം ലഭിക്കുന്നു എന്നത് സംഘ പരിവാരിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.

അതിനാല്‍ തന്നെ അബോധമനസ്സില്‍ ഇടതു നേതാക്കള്‍ കൊണ്ട് നടക്കുന്ന ഇസ്ലാമോഫോബിയ നമ്മെ വല്ലാതെ ഭയപ്പെടുത്തണം. ഒരു തിരുത്തല്‍ കൊണ്ട് ആ വിഷയം തീരില്ല. അതൊരു പകര്‍ച്ചവ്യാധിയായി മാറുന്നു. പ്രവാചക കാലത്തെ ഇസ്ലാമിന്റെ ശത്രുക്കളുടെ നിലപാട് ഖുര്‍ആന്‍ രേഖപ്പെടുത്തുന്നത് ഇങ്ങിനെയാണ് ‘ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല.

നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. ………….’

Related Articles