Your Voice

ഉളളുലക്കുന്ന കാഴ്ചകളാണ് ചുറ്റിലും

വീടണയാൻ കിലോമീറ്ററുകൾ പൊരിവെയിലത്ത് നടന്ന് നീങ്ങുന്ന ആളുകൾ .. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാതെ ക്ഷീണിച്ചവശരായ നിസഹായ മുഖങ്ങൾ.  വിണ്ടു കീറിയ കുഞ്ഞു പാദങ്ങൾ. ഒരടി പോലും മുന്നോട്ട് വെക്കാനാവാതെ തളർന്ന് കരയുന്ന കുഞ്ഞുങ്ങൾ ..

പ്രായമായ പ്രിയപ്പെട്ടവരെ താങ്ങിയെടുത്ത് കാതങ്ങൾ നടന്നു തീർക്കുന്നവർ .. വിശപ്പും ക്ഷീണവും സഹിക്കാനാവാതെ പാതി വഴിയിൽ വീണ് പോയവർ .. നടന്ന് തളർന്നൊന്ന് വിശ്രമിക്കാൻ തല ചായ്ച്ചവരുടെ മേൽ പാഞ്ഞ് കയറിയ ട്രൈൻ ഛിന്നഭിന്നമാക്കിയ ശരീരഭാഗങ്ങൾ .. അനീതിക്കെതിരെ കൈകളുയർത്തി ഒച്ച വെച്ച വെച്ചതിന് തടവറയിൽ അടക്കപ്പെട്ടവർ .. ജാതി മേധാവിത്വത്തിൻ്റെ മലിന മനസുകളും അധികാരങ്ങളും കാലങ്ങളായി ചവിട്ടിയരച്ച് അരികിലാക്കിയ ലക്ഷക്കണക്കിനാളുകൾ .

അംബാനിയും അദാനിയും റ്റാറ്റയും ബിർളയുമൊക്കെ തടിച്ച് കൊഴുക്കുന്നിടത്ത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കോടിക്കണക്കിന് മനുഷ്യർ .. രമ്യഹർമങ്ങളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും അധികാരിവർഗം മാറി മാറി താമസിക്കുന്നിടത്ത് തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്ന പതിനായിരങ്ങൾ … കുത്തക മാഫിയകൾ ഹെക്റ്റർ കണക്കിന് ഭൂമികൾ വെട്ടിപ്പിടിക്കുന്നിടത്ത് മരിച്ചാൽ മറമാടാൻ പോലും മണ്ണില്ലാത്ത ജീവിതങ്ങൾ.

Also read: ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!

സ്വന്തം പേരും വിശ്വാസവും ഐഡൻറിയും കൊണ്ട് മാത്രം വേട്ടയാടപ്പെടുകയും അടിച്ച് കൊല്ലപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങൾ .. ഇതൊക്കെ കണ്ട് എങ്ങനെ നമുക്ക് മിണ്ടാതിരിക്കാനാകും . കോറോണാ കാലത്തെ വീടകങ്ങളിലിരുന്ന് സുരക്ഷിതരാകുന്നതിനെ കുറിച്ച ആലോചനകൾ മാത്രം മതിയാകില്ല നമുക്ക്. നെടുവീർപ്പുകളവസാനിക്കുന്ന, നിസഹായതയുടെ നിലവിളികളില്ലാത്ത ഒരു കാലം വരാതിരിക്കില്ല .

അക്രമികൾക്കെതിരായ അവസാന പോരാട്ടങ്ങൾക്കായി മിശിഹാ വീണ്ടുമവതരിക്കും .. അനീതിയുടേയും അസത്യത്തിൻ്റെയും അധികാര ദണ്ഡുകൾ പൊട്ടിച്ച് കളയും . അന്ന് ആട്ടിൻ കുട്ടികൾ കടുവകളോടൊപ്പവും പശുക്കുട്ടികൾ സിംഹങ്ങളോടും കൂട്ടുകൂടി കളിക്കും . അന്ന് മിശിഹയുടെ കൂടെ നിൽക്കാനുള്ള അർഹത നമുക്കുണ്ടാകുമോ എന്നതാണ് ചോദ്യം .. കാലമെത്ര കഴിയുമ്പോഴും അനീതികളോടും അസമത്വങ്ങളോടും കലഹിക്കുന്നൊരു കൂട്ടർ എന്നുമുണ്ടാകും എന്നതാണല്ലോ ചരിത്രത്തിൻ്റെ വർത്തമാനം ..

അടിച്ചമർത്തപ്പെട്ടവർക്ക് ഒരു നാൾ ഭൂമിയുടെ അധികാരം ലഭിക്കും .അത് അല്ലാഹുവിൻ്റ വാഗ്ദാനമാണ്. “എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്നാണ് നാം ഉദ്ദേശിക്കുന്നത്. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.”(28:05)

നമ്മുടെ പരിശ്രമങ്ങളിലാണ് അത് പുലരുക . രാത്രിയുടെ അന്ത്യയാമങ്ങളിൽ നേടിയെടുക്കുന്ന ആത്മീയ കരുത്ത് പകലിലെ പോരാട്ടങ്ങൾക്ക് ഊർജമായി മാറണം ..

رهبان باليل و فرسان بالنهار
They are monks at night and knights by day

Facebook Comments
Related Articles
Show More
Close
Close