Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ അന്നും ഇന്നും

പുരുഷനെ ആകർഷിക്കാൻ സ്ത്രീക്ക് ഒരു പ്രയത്നവും ആവശ്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്നവൻ എപ്പോഴും അവളിൽ ആകർഷിക്കപ്പെട്ടു, അവളുടെ പിന്നാലെ തന്നെ അവനുണ്ടായിരുന്നു.  വാതിൽ ദ്വാരങ്ങളിലൂടെയും , ക്ലാസിലെ മറയുടെ വിടവിലുണ്ടാക്കിയ ദ്വാരങ്ങളിലൂടെയും ഒളിഞ്ഞുനോക്കുകയായിരുന്നു എന്നു മാത്രം. ജനൽ മൂടുപടങ്ങൾക്കു പിന്നിൽ നിന്ന് അവളുടെ നിഴൽ തെളിയുമെന്ന പ്രതീക്ഷയിൽ തെരുവിൽ മണിക്കൂറുകളോളമവൻ കാത്ത് നിന്നു.
ചെടി നനക്കാനും മറ്റും അവളുടെ കൈ നീളുന്നതും കാത്ത് ഏറെനേരം ഒളിച്ചിരുന്നിരുന്നു. എന്നിട്ടും
അവളെ മുഴുവനായി കാണാൻ അവന് കഴിയുമായിരുന്നില്ല ..
ആണുങ്ങൾ മാത്രം നിറഞ്ഞ ഒരു ലോകത്താണവൻ ജീവിച്ചതും, ആണുങ്ങൾ മാത്രം നിറഞ്ഞ പണിയിടങ്ങളിലായിരുന്നു അവൻ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നതും ..

തെരുവിൽ കാണാത്ത, ചിലപ്പോൾ അപൂർവവും മറ്റു ചിലപ്പോൾ അത്യപൂർവവുമായ വസ്തുവായിരുന്നു അന്ന് സ്ത്രീ.
ഓഫീസിലും സ്കൂളിലും കോളേജിലും അവളുടെ സാന്നിധ്യം തുലോം കുറവായിരുന്നു…
ഇനി ഉണ്ടായിരുന്നുവെങ്കിൽ തന്നെ നേരിട്ട് കാണാൻ
പ്രയാസമായിരുന്നു…
“പെണ്ണുകാണൽ ചടങ്ങ് “കല്യാണത്തിന് മാത്രമുള്ള
അനുവദനീയ ചടങ്ങായിരുന്നു അന്ന്…
അവളെ കാണാൻ ചെക്കന്മാർ വരിക എന്നതല്ലാതെ
ചെക്കന്മാരെ കാണിക്കാൻ അവൾക്ക് പുറത്തു പോവേണ്ടിയിരുന്നില്ല…
അവർ തമ്മിൽ അധികം സംസാരിക്കാതെയായിരുന്നു
ആകസ്മികമായ കണ്ടുമുട്ടലുകൾ പോലും …
സ്ത്രീക്ക് അവളുടെ സൗന്ദര്യം ഒരിക്കലും പ്രമോട്ട് ചെയ്യേണ്ടതില്ലായിരുന്നു. വിവാഹം പത്രപ്പരസ്യമില്ലാതെ അവളുടെ വാതിൽക്കലെത്തിയിരുന്നു… വിവാഹമോചനക്കേസുകൾ കുറവും വളരെ വിരളവുമായിരുന്നു. സഹകളത്രളോടൊപ്പം വീടുകൾ സന്തോഷവും വിജയവും പുണ്യകരങ്ങളുമായിരുന്നു..
എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ പൂർണമായും മാറിയിരിക്കുന്നു എന്നതാണ് സത്യം.
ഇന്ന് സ്ത്രീ വീട്ടിൽ നിന്ന് തെരുവിലാണ്…
അവളെ നോക്കി ചിരിച്ചതും പ്രോത്സാഹിപ്പിച്ചതും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും നവോത്ഥാനത്തിന്റെയും പേരിൽ അവളെ പുറത്ത് കൊണ്ടുവന്നതും നാം -പുരുഷന്മാർ – തന്നെ.
നാം കളിച്ച നാടകത്തിന്റെ അവസാനം അവളുടെ തടവറയിൽ നിന്ന് പുറത്തുകടന്ന് അർധ നഗ്നകളും ക്ലീവേജുകളും ബികിനിയിലുമായി വിവാഹമില്ലാതെ തന്നെ ദർശന സുഖം തുടരുന്നു …
സൗജന്യമായി… ടിക്കറ്റില്ലാതെ …
നാമതിലും തൃപ്തരായില്ല, നമ്മുടെ ജോലി പകുതി അവളുടെ ചുമലിൽ വച്ചു.. വരൂ, ജീവിത പങ്കാളി,
നല്ല പാതി എന്നീ ഓമനപ്പേരുകൾ വിളിച്ച് അവളെ വീണ്ടും സുഖിപ്പിച്ചു..
പണിയിടങ്ങളിലും തെരുവുകളിലും നമുക്ക് വേണ്ടി നമ്മുടെ ആ “ജീവിതപങ്കാളിമാർ” അലറി വിളിച്ചു… നാം വിളിച്ചു പറഞ്ഞു “സ്ത്രീ പുരുഷ സമത്വം “…
എവിടെയാണ് സമരം അവിടെയെല്ലാം നമ്മോടൊപ്പം അവളും പ്രത്യക്ഷപ്പെട്ടു. അവളോട് നാം പറഞ്ഞു:
നീ ഒരു മഹാപോരാളിയാണ്..
ചരിത്രത്തിലെ സമര നായിക..
നീ സ്വതന്ത്രയാണ്..
സർവ്വ തന്ത്രസ്വതന്ത്രയായാണ് നീ ജനിച്ചത്…
സ്വാതന്ത്ര്യത്തോടെ ജീവിക്കുക..
നിന്റെ ശരീരം നിന്റേതാണ് ,
നിന്റെ വീടിന്റേതല്ല …
ദൈവത്തിന്റേതുമല്ല..
ജോലിയുടെയും പോരാട്ടത്തിന്റെയും മഹത്വം പുരുഷന്മാർ മാത്രം കുത്തകയാക്കാൻ കഴിയില്ല..
നീ നമ്മുടെ പ്രവർത്തനങ്ങളുടെയും സമരത്തിന്റെയും ബാനർ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

പുരുഷന്റെ ആസൂത്രണ ഫലമാണ് പിന്നീട് തുടർന്ന് സംഭവിച്ചതെല്ലാം എന്നതാണ് സത്യം..
ഈ പുരോഗമന നാടകങ്ങളുടെ ഫലം അപകടകരമായിരുന്നു …
അതവർക്ക് ദർശന സുഖം മാത്രമല്ല, സ്പർശനസുഖം കൂടി നല്കി…
ജോലിസ്ഥലത്തെ വിരസതകളിൽ സമയം കൊല്ലി …
ചായ സൽക്കാരങ്ങളിൽ തമാശ പറയുവാനും വെടി പറഞ്ഞിരിക്കുവാനും അവസാനം ചെലവ് ചെയ്യിക്കുവാനും ഒരാൾ …
ഓടിക്കളിക്കാൻ ഒരു കൂട്ട് …
ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് ..
സിനിമാ തിയേറ്ററിലും കൂൾ ബാറുകളിലും റസ്റ്റോറന്റുകളിലും ഒരുമിച്ച് …
അങ്ങനെ, ആധുനിക സ്ത്രീ അവളുടെ അന്തസ്സ് നഷ്ടപ്പെടുത്തി …
അല്ല , അവളുടെ ലജ്ജ നാം കളഞ്ഞു കുളിച്ചു …
അടുത്തത് കൂടുതൽ എളുപ്പത്തിലായി…
ഈ ലാളിത്യം യുവാക്കളുടെ മനസ്സിൽ നിന്ന് വിവാഹത്തെക്കുറിച്ചുള്ള ആശയം പിന്തിരിപ്പനാക്കി …
സ്ത്രീ പുരുഷന്റെ ജോലിയിലും നെറ്റിയിലെ വിയർപ്പിലും വരുമാനത്തിലും പങ്കാളിയായപ്പോൾ..
അവൾക്കും അവനെപ്പോലെ ഒറ്റക്ക് പോവാനും സുഖകരവും രസകരവുമായ സമയം ചെലവഴിക്കാനും അവകാശമുണ്ടായി. …
വീക്കെന്റുകളിൽ ജോലിയും അതിന്റെ പ്രശ്നങ്ങളും അവളും മറന്നു. ..
അവളവന് സ്നേഹം മാത്രമല്ല എല്ലാം നല്കി…
ദൗർബല്യത്തിന്റെ നിമിഷങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു…
വാഗ്ദാനങ്ങളും കരാറുകളും സ്ഥിരം കാഴ്ചയായി …
അവന് വേണ്ടത് കല്യാണമായിരുന്നില്ല എന്ന് അവസാനം അവളുടെ നെഞ്ചെരിഞ്ഞുള്ള കരച്ചിൽ വ്യക്തമാക്കി…

എന്നാലും ചതിയന്മാരായ പുരുഷന്മാർക്കതെല്ലാം നേരം പോക്കിനിടയിലുള്ള ചില നിമിത്തങ്ങൾ മാത്രമായിരുന്നു…
അവനത് ബ്ലാക്ക് മെയിലിങിനും ഭീഷണിപ്പെടുത്താനുമുള്ള ചില സ്നാപ്സ് മാത്രമായി സൂക്ഷിച്ചു …
പിന്നെ അവൾ വേർപിരിയലിലേക്ക് തിരിയുന്നു.. “ഒരാങ്ങള”യും അവൾക്ക് വേണ്ടി ഒരു വിരൽ പോലും അനക്കുന്നില്ല.
അവന്റെ ആവശ്യം കഴിഞ്ഞു. ശൃംഗരിക്കുവാനുള്ള അടുത്ത ആളെ അവന് കിട്ടിക്കഴിഞ്ഞു.
പെണ്ണേ, അവർ നിന്നെ അവർക്ക് വേണ്ടി വീണ്ടും അടിമയാക്കുന്നു …
ഇപ്പോൾ നിനക്കെന്ത് തോന്നുന്നു?

– ഫിൽ ഹുബ്ബി വൽ ഹയാത്

വിവ : അബൂ അസ്വീൽ

Related Articles