Current Date

Search
Close this search box.
Search
Close this search box.

അംബേദ്കർ, എ.കെ ആൻറണി: ലീഗിൻ്റേത് ജയിപ്പിച്ച പാരമ്പര്യം

ഡോ: ബി.ആർ അംബേദ്കറെ ഭരണഘടനാ നിർമാണ സഭയിൽ എത്തിച്ചത് മുസ്ലിം ലീഗാണ് എന്ന ചരിത്ര സത്യം പലർക്കും, അജ്ഞാതമാണ്!

തുടക്കം മുതൽ തന്നെ എല്ലാ പാർട്ടിയിലുമുള്ള സവർണലോബി ഡോ: അംബേദ്കർ എന്ന മഹർ സമുദായത്തിൽ പെട്ട ഐത്ത ജാതിക്കാരന് എതിരായിരുന്നു. ജീവിതത്തിലുടനീളം അംബേദ്കർ അനുഭവിച്ച ഞെട്ടിക്കുന്ന ജാതിവിവേചനങ്ങൾ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കീഴാളരെ മനുഷ്യരായിപ്പോലും കാണാൻ തയ്യാറാവാത്ത ചാതുർവർണ്യ വ്യവസ്ഥയുടെ ഇരയായിരുന്നു ഉന്നതമായ കഴിവുകളുടെ ഉടമയും വിദ്യാസമ്പന്നനുമായ അബേദ്കർ പോലും എന്നത് ചരിത്ര വസ്തുതയാകുന്നു!

അതു കൊണ്ടു തന്നെ 1940കൾക്കൊടുവിൽ ആദ്യം ബോംമ്പെ അസംബ്ലിയിലേക്കും തുടർന്ന് മദിരാശി നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ അംബേദ്കർ ദയനീയമായി പരാജയപ്പെട്ടു!

ഈ ദുസ്ഥിതി കണ്ടറിഞ്ഞ അന്നത്തെ പ്രമുഖ സാമൂഹിക, രാഷ്ടീയ നിരീക്ഷകൻ ശ്രീ. യോഗേന്ദ്രനാഥ് മണ്ഡൽ മുസ്ലിം ലീഗ് നേതാക്കളെ കാണുകയും അംബേദ്കറെ പ്പോലുള്ള ഒരു ബുദ്ധിജീവി ഭരണഘടനാ നിർമാണ സഭയിൽ എത്തേണ്ടുന്ന ആവശ്യകതയും ഗൗരവവും ബോധ്യപ്പെടുത്തുകയും ചെയ്തു.

തുടരെത്തുടരെയുള്ള പരാജയങ്ങളിലും അതിനു പിന്നിലെ ജാതീയതയിലും മനംനൊന്ത് കഴിയുകയായിരുന്ന അംബേദ്കർക്ക് ഈ വാർത്ത അങ്ങേയും സന്തോഷം പകർന്നുവെന്ന് പറയേണ്ടതില്ല!

തുടർന്ന് അന്നത്തെ ലീഗ് നേതൃത്വം അംബേദ്കറെ ബംഗാളിൽ കൊണ്ടുപോയി സ്വന്തം സീറ്റ് നൽകിയാണ് മത്സരിപ്പിച്ച് ജയിപ്പിച്ചത്! അഥവാ ഡോ: ബി.ആർ അംബേദ്കറെ ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമാക്കിയതിലും ഇന്ത്യക്ക് വിശ്വോത്തരമായ ഒരു ഭരണഘടന സമ്മാനിച്ചതിലും അനിഷേധ്യമായിരുന്നു മുസ്ലിം ലീഗിൻ്റെ പങ്ക് !

ഇനി എ.കെ ആൻ്റണിയിലേക്ക് വരിക. 1993 ൽ കെ.കരുണാകരൻ്റെ രാജിയെ തുടർന്ന് മുഖ്യമന്ത്രിയായ ആൻ്റണിക്ക് അന്ന് എം.എൽ.എ അല്ലാത്തതിനാൽ നിയമസഭയിലെത്തൽ നിർബന്ധമായിരുന്നു.എന്നാൽ ധൈര്യപൂർവ്വം ആൻ്റണിയെ മത്സരിപ്പിക്കാൻ പറ്റിയ മണ്ഡലങ്ങൾ കോൺഗ്രസിന് കുറവായിരുന്നു. ഈ സമയത്താണ് അന്ന് ഒരു ഉപതെരഞ്ഞെടുപ്പിന് കാതോർക്കുകയായിരുന്ന തിരൂരങ്ങാടി ചർച്ചയിലേക്ക് വരുന്നത്.

മതേതരത്വവും ജനാധിപത്യവും പുരോഗമനവും വലിയ വായിൽ വിളമ്പുന്നവർ പോലും മതവും ജാതിയും നോക്കി മാത്രം സ്ഥാനാർത്ഥികളെ നിർത്തുന്ന കാലത്ത് മേമ്പൊടിക്ക് ചേർക്കാൻ പോലും ക്രിസ്ത്യൻ വോട്ടില്ലാത്ത തിരൂരങ്ങാടിയിൽ മുസ് ലിം ലീഗ് ആൻ്റണിയെ മത്സരിപ്പിച്ച് പുഷ്പം പോലെ നിയമസഭയിലെത്തിച്ചു!

Related Articles