മുല്ലാ നസ്റുദ്ദീൻ്റെ കഴുതക്കഥ വിശ്രുതമാണ്.
നന്നായി പണിയെടുക്കുന്ന കഴുതക്ക് തീറ്റ കൊടുക്കുന്നതിൽ മുല്ല പിശുക്കനായിരുന്നു. പതിവായി കൊടുക്കുന്ന ബാർലിയുടെ അളവിൽ ആദ്യം അൽപം കുറവു വരുത്തി. കുഴപ്പമില്ല. കഴുത പണിയെടുക്കുന്നുണ്ട്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആഹാരത്തിൻ്റെ അളവ് അൽപം കൂടി കുറച്ചു. കഴുത അപ്പോഴും പതിവിൻപടി പണിയെടുത്തു.
കൂടെക്കൂടെ കഴുതയുടെ ഭക്ഷണം കുറച്ച് സാധാരണത്തേതിൻ്റെ പകുതിയാക്കി. അപ്പോഴും കഴുതക്ക് പ്രതിഷേധമില്ല. ആവുംവിധം അതങ്ങനെ പണിയെടുക്കും.
പ്രതിഷേധിക്കാൻ ആവതില്ലാഞ്ഞിട്ടാണെന്ന് മുല്ല അറിഞ്ഞില്ല. ഒരു നാൾ രാവിലെ നോക്കുമ്പോൾ കഴുതചത്തു കിടക്കുന്നു!
മുല്ല അലറിക്കരഞ്ഞു. നാട്ടുകാർ ചുറ്റും കൂടി. അവരോട് മുല്ല സങ്കടം പറഞ്ഞു: ” ഭക്ഷണം കഴിക്കാതെ ജീവിക്കാൻ കഴുത പരിശീലിച്ചുവന്നതായിരുന്നു.! അപ്പോഴേക്കും ചത്തുപോയി”
പിൻകുറിപ്പ്: കേന്ദ്ര / കേരള ബജറ്റുകളുമായി ഈ കഴുതക്കഥക്കുള്ള ബന്ധം യാദൃഛികം മാത്രം!
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0