പ്രണയം എന്ന ആശയം പരിഗണിക്കാതെ ഇംറുല്‍ ഖൈസിനെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും കുറിച്ച് പറയാനാകില്ല. അവരുടെ ദേശവും ഭാഷയും വ്യത്യസ്തമാണെങ്കിലും വായനക്കാരന്റെ മനസ്സില്‍ സ്‌നേഹബോധമുളവാക്കാന്‍ അവര്‍ക്ക് അഭൗതികമെന്ന് തോന്നിക്കുന്ന വ്യത്യസ്ഥമായൊരു കഴിവു തന്നെയുണ്ട്. പ്രണയത്തിന്റെ കടലാഴികളിലേക്ക് വായനക്കാരനെയും കൊണ്ട് ഊളിയിടുന്ന ഇംറുല്‍ ഖൈസിന്റെ കവിതയിലെ ആകര്‍ഷണീയത മനസ്സില്‍ വേരാഴ്ത്തുന്നതാണ്. ചങ്ങമ്പുഴയുടെ രമണന്‍, ഇംറുല്‍ ഖൈസിന്റെ ‘മുഅല്ലഖ’ എന്നിവ പ്രണയത്തിന്റെ അനന്തമായ അനുഭവത്തെയാണ് മുന്നിൽ കൊണ്ടുവരുന്നത്.
മലയാളത്തിന്റെ സ്‌നേഹ കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ ഖണ്ഡകാവ്യമാണ് രമണന്‍. മുഅല്ലഖയാണെങ്കില്‍ ഇംറുല്‍ ഖൈസിന്റെ തീവ്രമായ ആത്മകഥയും. പ്രണയം നഷ്ടപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയും പിതൃസഹോദരന്റെ മകള്‍ ഉനൈസ പ്രണയാഭാര്‍ത്ഥ്യന നിരസിക്കുമ്പോള്‍ ഭ്രാന്തിന്റെ മൂര്‍ദ്ധന്യതയിലെത്തുന്ന(extreme) ഇംറുല്‍ ഖൈസും അമൂര്‍ത്തമായ പ്രണയനൈരാശ്യത്തിന്റെ നേര്‍രേഖകളാണ്. ജീവിതാനുഭവങ്ങളുടെ ഈ ഭാഗങ്ങളിലാണ് രണ്ട് കാവ്യങ്ങളും ഒന്നായി തീരുന്നത്. അറേബ്യന്‍ സാഹിത്യത്തിലെ റൊമാന്റിസം അവതരിപ്പിക്കുകയാണ് മുഅല്ലിഖയിലൂടെ ഇംറുല്‍ ഖൈസ് ചെയ്യുന്നത്. പ്രണയത്തിന്റെ കേവല കാല്‍പനികതകയില്‍ നിന്നും ത്രീവ കാല്‍പനികത സൃഷ്ടടിച്ചെടുക്കുന്ന ദൗത്യമായിരുന്നു മുഅല്ലഖയില്‍ ഇംറുല്‍ ഖൈസ് ചെയ്‌തെടുത്തത്. കാമുകി (പൃതൃ സഹോദരന്റെ മകള്‍) ഉനൈസയോടുള്ള തീവ്ര പ്രണയത്തിന്റെ(പുരാതന ഗ്രീക്കില്‍ ഇതിനെ eros എന്നാണ് പറയുന്നത്) മനോഹര വശങ്ങള്‍ മാത്രം ഹൃദയത്തോടണച്ചു കൊണ്ടുള്ള ഒരു വിഷാദ പ്രണയമായിരുന്നു അത്. അത് കൊണ്ടാകണം തന്റെ വിഷാദപൂര്‍ണമായ ബാല്യത്തില്‍ ഇത്തിരിയെങ്കിലും മോചനം തരുന്ന പ്രകൃതിയുടെ സൗമ്യ സുന്ദരമുഖം മാത്രം ഈ കവി ശ്രദ്ധിച്ചത്. രമണന്‍ എന്ന ഇടയന്റെയും ചന്ദ്രിക എന്ന ധനികയായ പെണ്‍കുട്ടിയുടെയും നിത്യഹരിത പ്രണയ കഥയാല്‍ നിറഞ്ഞതാണ് രമണനെന്ന ഖണ്ഡകാവ്യം. തന്നെ സ്‌നേഹിക്കാന്‍ ചന്ദ്രിക രമണനെ പ്രേരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ രമണന്‍ അവളെ സ്‌നേഹിക്കുന്നു. ഒടുവില്‍ ചന്ദ്രിക രമണനെ ഉപേക്ഷിച്ച് ധനികനായ മറ്റൊരാളുടെ ഭാര്യയാകുന്നു. രമണന്‍ അതിന്റെ സങ്കടത്തില്‍ ആത്മഹത്യ ചെയ്യുന്നു.
മുഅല്ലഖയിലെയും രമണനിലെയും നായക കഥാപാത്രങ്ങള്‍ പ്രണയത്തിന്റെ ഇരകളാകുന്നു. ഇരുവരും തങ്ങളുടെ ജീവിതം നിഷ്‌കളങ്കമായി സ്‌നേഹത്തിന് സമര്‍പ്പിക്കുമ്പോള്‍ അവര്‍ സ്വയം സ്‌നേഹത്തിന്റെ അടിമകളായിത്തീരുന്നു. ഇനിയൊരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം നഷ്ട്‌പ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ ജീവിതത്തിന്റെ അനശ്വരമായ മറുകര തേടിപ്പോകുകയാണ് അവര്‍ ചെയ്യുന്നത്. പരസ്പര സ്‌നേഹത്തിന്മേലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യമാണ് അവരെ നിതാന്തമായ ദൈവത്തിലേക്കടുപ്പിക്കുന്നത്. ഒരേ ദിശയിലാണ് രണ്ട് കമിതാക്കളുടെയും പ്രണയസഞ്ചാരങ്ങള്‍.
നശ്വരമായ ലോകത്ത് ജിവിതോപാതി സനേഹം മാത്രമാണെന്ന് കരുതുന്നത് കൊണ്ടാണ് പ്രണയം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ രണ്ട് പേരും അതിനെ വിടാതെ പിന്തുടരുന്നത്. അങ്ങനെ രണ്ട് കവിതയിലും അവരുടെ ദുരന്തത്തിന്റെ ഒരു താക്കോലായി പ്രണയം മാറുന്നു. എന്നാല്‍ പ്രണയത്തിന്റെ ഫലപ്രതവും അല്ലാത്തതുമായ പെരുമാറ്റ രീതികളെ തുല്യ അര്‍ത്ഥത്തില്‍ വിവരിക്കുന്നത് കൊണ്ട് തന്നെ പ്രണയ സങ്കല്‍പ്പത്തോട് സമ്മിശ്ര പ്രതികരണം നിലനിര്‍ത്താന്‍ രണ്ട് കവിതകളും ശ്രമിക്കുന്നുണ്ട്. രണ്ട് കവിതകളിലുമുപയോഗിക്കുന്ന ‘വൈകാരിക സ്വത്വം’ (emotional essence) ശ്രദ്ധേയമാണ്. ഇത് പ്രണയത്തിന്റെ വായനാലോകത്ത് വിശാലാര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു.
മറ്റൊരു സുപ്രധാന ഘടകം സ്ത്രീകളുടെ പ്രാതിനിധ്യമാണ്. സ്ത്രീകളുടെ സ്വഭാവ നിഷ്ഠ, പുരുഷാധിപത്യം (patriarcial) എന്നീ സങ്കല്‍പത്തെയും ശരിവെക്കുന്നു. ഉനൈസ, ചന്ദ്രിക തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷ കഥാപാത്രങ്ങളെക്കാള്‍ ശ്രേഷ്ടമായ ജനനം, വംശീയ മേധാവിത്വം, ആകര്‍ശണീയത എന്നിവകൊണ്ട് മികച്ച് നില്‍ക്കുന്നു. മുഅല്ലഖയില്‍ പുരുഷ കഥാപാത്രത്തെക്കാളും സ്ത്രീ കഥാപാത്രം സ്വഭാവമെന്ന മനുഷ്യന്റെ അവസ്ഥയെ മികച്ച രീതിയില്‍ വരച്ച് കാട്ടുന്നു. പരസ്പര സ്‌നേഹത്തിന് നിറമൊരു ഉപാധിയേ അല്ലെന്ന് ഇംറുല്‍ ഖൈസ് പറഞ്ഞ് വെക്കുന്നുണ്ട്. കാരണം ഖൈസ് സ്‌നേഹിക്കുന്ന ഉനൈസ ഖൈസിന്റെ കണ്ണില്‍ മാത്രമാണ് സുന്ദരിയാകുന്നത്. നിറ വ്യത്യാസങ്ങള്‍ക്കപ്പുറം ദൈവികമായ മറ്റെന്തോ ആണ് രണ്ട് ഹൃദയങ്ങളെ കൂട്ടിയിണക്ത്തുകുന്നത്. എന്നാല്‍ രമണനില്‍ ചന്ദ്രിക എന്ന കഥാപാത്രം കുടുബ മഹിമയാല്‍ മഹോന്നതയാണ്. ഇത് സ്ത്രീ കഥാപാത്രങ്ങളുടെ മെറ്റീരിയലിസ്റ്റിക്ക് സ്വഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. രമണന്‍ തന്റെ പരിമിതികളെ കുറിച്ച് അറിയുന്നതോടൊപ്പം ഈ പ്രണയത്തിന്റെ പ്രായോഗികതയെ കുറിച്ച് ആദ്യം തന്നെ ചിന്തിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശത്തില്‍ നിന്ന് അവളെ നിരുത്സാഹപ്പെടുത്താന്‍ രമണന്‍ ശ്രമിക്കുന്നു. (പ്രേമമായി തെറ്റിദ്ധരിച്ചതാമി/ വ്യാമോഹമെന്ന് മറക്കുമോ നീ?). രമണന്‍ തന്റെ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവളുമായി പ്രണയത്തിലാകാന്‍ ചന്ദ്രിക അവനെ പ്രോത്സാഹിപ്പിക്കുന്നു.
ഈ വിധത്തില്‍ രണ്ടു കവിതയിലും പുരുഷ കഥാപാത്രങ്ങളെ ആകര്‍ശിക്കുന്ന സത്രീകളുടെ ഒരു ഇമേജ് കവികള്‍ നിര്‍മ്മിച്ചെടുക്കുന്നു. മുഅല്ലഖയില്‍ ഖൈസ് അങ്ങോട്ട് ആകര്‍ശിക്കപ്പെടുമ്പോള്‍ ചങ്ങമ്പുഴയുടെ കവിതയില്‍ രമണന്‍ പ്രണയത്തിന്റെ അനന്തരത്തെക്കുറിച്ച് ബോധമുള്ളവനായിട്ടും ചന്ദ്രികയുടെ മധുമൊഴികളില്‍ വശംവതനനാകുന്നു.തുടര്‍ന്ന് കവികള്‍ പ്രണയകഥകളെ ഷെയ്ക്‌സ്പിയറിയന്‍ ട്രാജഡികളിലെ കഥാപാത്രങ്ങളെ പോലെ ദുരന്തമായി അവതരിപ്പിക്കുന്നു. ഈ കവിതകളില്‍ കാണപ്പെടുന്ന ലിംഗ രാഷ്ട്രീയം പുരുഷാധിപത്യ കാഴ്ച്ചപ്പാടുകളെ അടയാളപ്പെടുത്തുന്നു. അത്തരത്തിലുള്ള ആധിപത്യത്തെ നിലനിര്‍ത്താന്‍ കവികള്‍ മറ്റൊരിക്കല്‍ ശ്രമിക്കുന്നു. പ്രാരംഭഘട്ടത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ മികച്ചതാണെങ്കിലും ക്രമേണ അവരുടെ പ്രതിച്ഛായ പുരുഷ കഥാപാത്രങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നു. അങ്ങനെ ചങ്ങമ്പുഴയുടെ രമണനും മുഅല്ലഖയിലെ ഇംറുല്‍ ഖൈസും പ്രണയത്തിന് മുന്നില്‍ അശക്തരാകുന്ന പാട്രിയാര്‍ക്കിയല്‍ പുരുഷ കഥാപാത്രങ്ങളെ നിര്‍മ്മിക്കുന്നു. രണ്ടിലും സത്രീയാധിപത്യം തന്ത്രപൂര്‍വ്വം അന്തിമ വിജയം തട്ടിയെടുത്ത് പുരുഷാധിപത്യത്തെ പരാജയപ്പെടുത്തുന്നു.