കേരളത്തിൽ നിന്ന് മാത്രം അനധികൃതമായി അഫ്ഗാനിസ്ഥാനിലേക്കും സിറിയ യിലേക്കും പോയി 32000 പെണ്കുട്ടികൾ മരണപ്പെട്ടു എന്ന് കേരള സ്റ്റോറി എന്ന സിനിമ പറയുന്നുവത്രെ. ട്രെയിലറിൽ കൃത്യമായി ഇത് കാണിക്കുന്നുണ്ട്.
ഇത്തരം കണക്കുകൾ ആധികാരികം ആണെന്നും സത്യമാണെന്നും ഒക്കെ വിശ്വസിക്കാൻ പോകുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അതിനാൽ തന്നെ 32000 യുവതികൾ മതം മാറി കേരളത്തിൽ നിന്ന് മിസ്സിംഗ് ആയത് ഭരണകൂടം അറിഞ്ഞില്ല എന്നവർ വിശ്വസിക്കും. രാജ്യാതിർത്തി കടക്കാൻ കൃത്യമായ രേഖകൾ ആവശ്യമാണ് എന്നിരിക്കെ, ഇത്രയേറെ പേർ അധികൃതർ അറിയാതെ രാജ്യം വിടാനും അതിന്റെ ആയിരത്തിൽ ഒന്ന് കേസ് പോലും രജിസ്റ്റർ ചെയ്യപ്പെടാതിരിക്കാനും മാത്രം ദുർബലവും കുത്തഴിഞ്ഞതുമായ സംവിധമാണ് ഈ രാജ്യത്തു നിലവിലുള്ളത് എന്നാണ് ഇവർ പറയുന്നത്. അതാണ് കൃത്യമായ രാജ്യദ്രോഹം.
രാഷ്ട്രത്തെയും അതിന്റെ സംവിധാനങ്ങളെയും കള്ളക്കഥകൾ മെനഞ്ഞു പരിഹസിക്കുന്ന ഈ സിനിമക്കെതിരെയാണ് ദേശപ്രമികൾ ഉണരേണ്ടത്. സംസ്ഥാന സ്നേഹികൾക്കും എന്തെങ്കിലുമൊക്കെ മിണ്ടാവുന്നതാണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp