Current Date

Search
Close this search box.
Search
Close this search box.

അതാണ് പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍

ഒരാള്‍ നമ്മോട് പങ്കിടുന്ന കാര്യങ്ങള്‍, നമ്മള്‍ അയാളോട് ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതായത് അങ്ങോട്ടുമിങ്ങോട്ടുമുള്ള ആശയവിനിമയം അല്ലെങ്കില്‍ സംസാരം. അത് രണ്ടുപേരുടെയും എനര്‍ജിയും സമയവും ഒരുപാട് ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഈ സംസാരം നമുക്കോ, ഇനി കേള്‍ക്കുന്ന ആള്‍ക്കോ എത്രത്തോളം പ്രയോജനപ്പെടുന്നു…? രണ്ടാളുടെയും ജീവിതത്തില്‍ അതുകൊണ്ട് എന്ത് മാറ്റം? ആ സംസാരത്തില്‍ നിന്നും അയാളുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞതില്‍ നിന്നും വല്ല പാഠവും തനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞോ?

ക്രിയാത്മകമായതോ അല്ലെങ്കില്‍ അയാള്‍ക്ക് അതിന് നല്ലൊരു പരിഹാരം കണ്ടെത്താന്‍ ഉതകുന്നതോ ആയ ഒരു വാക്ക് നമ്മളില്‍ നിന്നുണ്ടായോ? നമ്മുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ട് അയാളുടെ സമാധാനവും കൂടെ നമ്മള്‍ കെടുത്തികളഞ്ഞോ?

നമ്മുടെ സംസാരം ആളുകള്‍ക്ക് ആശ്വാസം പകരുന്നതാണോ? ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ട് നമ്മള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല വാക്ക്, പകരം ഇങ്ങോട്ട് ഒന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ ശത്രുവായി കാണുന്ന ഒരാള്‍ വന്ന് നമ്മോട് സംസാരിക്കുമ്പോള്‍ പോലും നല്‍കാന്‍ കഴിഞ്ഞാല്‍.. അതാണ് പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍.

തന്നെക്കുറിച്ച് തനിയ്ക്ക് തന്നെ മതിപ്പ് തോന്നാന്‍ അത്തരത്തിലുള്ള കര്‍മ്മങ്ങളില്‍ നമ്മള്‍ വ്യാപൃതരാവണം. സ്വയം തന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയ്ക്കുന്ന മാനസിക അവസ്ഥ നമ്മളില്‍ ഉണ്ടാവണം.

അവരുടെ മനസ്സിലും പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത, പകരക്കാരനായി മറ്റൊരാള്‍ ഇല്ലെന്ന് തോന്നിയ്ക്കുന്നത്ര ഔന്നിത്യത്തിലേയ്ക്ക് നമ്മള്‍ ആ നിമിഷം എത്തിച്ചേരും.

Related Articles