Current Date

Search
Close this search box.
Search
Close this search box.

വിശ്വാസത്തിന്റെ പ്രതാപം

ഡോ: യൂസുഫുൽ ഖറദാവി തന്റെ വിഖ്യാതമായ “വിശ്വാസവും ജീവിതവും ” (അൽ ഈമാനു വൽ ഹയാത്ത്) എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:  “വിശ്വാസത്തിന് ഒരു പ്രതാപമുണ്ട്. ഉന്നതമായ ഈ ആശയം വ്യക്തി സത്തയുടെ ഭാഗമാകുന്നതോടെ ശക്തനും പ്രതാപശാലിയുമായ ഒരു മനുഷ്യൻ ജന്മമെടുക്കുന്നു. ആത്മാഭിമാനള്ളവൻ പ്രതീക്ഷകളുള്ള മനുഷ്യൻ. മനുഷ്യരുടെ മുന്നിൽ കുനിയാത്ത ഒരു മനുഷ്യൻ.സ്വേച്ഛാധിപതികൾക്കും അക്രമികൾക്കും മുമ്പിൽ മുട്ടുമടക്കാത്ത ഒരു മനുഷ്യൻ.പണത്തിനും പ്രൗഢിക്കും വഴങ്ങാത്ത മനുഷ്യൻ.

“പ്രപഞ്ചത്തിന്റെ യജമാനനായ ഏകദൈവത്തിന്റെ മാത്രം ദാസൻ “!.. അതായിരിക്കും അയാളുടെ സ്വരം.. അതിൽ പിന്നെ ഒരു ബിലാലുബ്നു റബാഹ് ഒരു വിസ്മയമാകില്ല. തൊലി കറുത്ത ആ അടിമ വിശ്വാസത്തിന്റെ മധുരം നുണഞ്ഞതോടെ അഹങ്കാരികളായ യജമാനന്മാർക്കു നേരെ കലാപം കുറിക്കുന്നു. അവരുടെ മുമ്പിൽ ശിരസ്സ് ആവോളം ഉയർത്തിപ്പിടിച്ച് നടക്കുന്നു. വിശ്വാസം ഉൾക്കൊണ്ടതോടെ അദ്ദേഹം അല്ലാഹുവിങ്കൽ സുവിദിതൻ! ഉന്നത സ്ഥാനീയൻ! ഉമയ്യതുബ്നു ഖലഫ്, അബു ജഹ് ൽ തുടങ്ങിയ പ്രമാണിമാരെ അദ്ദേഹം ദ്രഷ്ടാവ് അന്ധനയെന്നവണ്ണം നോക്കുന്നു! വെളിച്ചം കിട്ടിയവൻ ഇരുട്ടിൽ തപ്പുന്നവനെ എന്ന പോലെ വീക്ഷിക്കുന്നു!

Also read: ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-2

“നേരത്തേ നിർജീവനായിരിക്കുകയും അനന്തരം നാം ജീവൻ നൽകുകയും എന്നിട്ട് നാം നൽകിയ പ്രകാശവുമായി ജനങ്ങൾക്കിടയിലൂടെ നടക്കുകയും ചെയ്യുന്ന ഒരുവൻ, അന്ധകാരങ്ങളിൽ പെട്ട് ഒരു വിധത്തിലും അതിൽ നിന്ന് മോചിതനാവാൻ കഴിയാത്തവനെപ്പോലെയാണോ?” (അൽ അൻആം: 122) “ആലോചിച്ചു നോക്കുവിൻ, മുഖം കുത്തി നടക്കുന്നവനാണോ, അതല്ല തല ഉയർത്തി നേരായ വഴിയിൽ നടക്കുന്നവനോ ആരാണ് ശരിയായ മാർഗത്തിൽ?” (അൽമുൽക്: 22)

“അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികൾക്കുമാണ് പ്രതാപം” (അൽ മുനാഫിഖൂൻ: 8) “അവൻ തന്റെ ദൗത്യത്തിനു വേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. ദീനിൽ നിങ്ങളുടെ മേൽ യാതൊരു ക്ലിഷ്ടതയും അവൻ ഉണ്ടാക്കി വെച്ചിട്ടില്ല” (അൽഹജ്ജ്: 78) “വിശ്വാസികളുടെ രക്ഷകനും സഹായിയും അല്ലാഹുവാകുന്നു” (മുഹമ്മദi: 11 ) “ലോകത്ത് മനുഷ്യരുടെ മാർഗദർശനത്തിനും സംസ്കരണത്തിനുമായി നിയോഗിക്കട്ടെ വരാകുന്നു നിങ്ങൾ. നിങ്ങൾ നന്മ ഉപദേശിക്കുന്നു. തിന്മ വിലക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും  ചെയ്യുന്നു ” (ആലു ഇംറാൻ: 110 ) “ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായം ആക്കിയിരിക്കുന്നു. നിങ്ങൾ ലോക ജനതക്ക് മാതൃകയാകുന്നതിനു വേണ്ടി. ദൈവദൂതൻ നിങ്ങൾക്ക് മാതൃകയാകുന്നതിനു  വേണ്ടിയും ” (അൽബഖറ: 143) “അവിശ്വാസികൾക്ക് വിശ്വാസികളെ അതിജയിക്കുന്നതിന് അല്ലാഹു ഒരു പഴുതും വെച്ചിട്ടില്ല” (മുഹമ്മദ്: 11) “നിശ്ചയം ! അല്ലാഹു വിശ്വാസികളുടെ കൂടെയാണ് “(അൽ അൻഫാൽ: 19 ) “വിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ് “(അർറൂം: 47)

Related Articles