Current Date

Search
Close this search box.
Search
Close this search box.

സുന്നികളും ശീഈകളും തമ്മിലെ പ്രധാന വ്യത്യാസം?

ചോദ്യം: എന്താണ് സുന്നികളും ശീഈകളും തമ്മിലെ പ്രധാന വ്യത്യാസം?

ഉത്തരം: ഒന്ന്, പ്രവാചക ഹദീസുകളുടെ പരമ്പരകള്‍ സുന്നികള്‍ സ്വീകരിക്കുന്നത് പോലെയല്ല ശിഈകള്‍ സ്വീകരിക്കുന്നത്. പ്രവാചക കുടുംബത്തില്‍ നിന്നുള്ള പരമ്പരകള്‍ മാത്രമാണ് ശിഈകള്‍ അവലംബിക്കുന്നത്.
രണ്ട്, പ്രവാചകന്ർറെ വഫാത്തിന് ശേഷം അബൂബക്കര്‍(റ)വാണ് ഖലീഫയാകേണ്ടതെന്ന് സുന്നികള്‍ കാണുമ്പോള്‍ ശീഈകള്‍ അലി(റ)വാണെന്ന പക്ഷത്താണ്.
മൂന്ന്, ദീനിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ (أركان الدين) പെട്ടതാണ് ഇമാമത്തെന്ന്- നേതൃത്വമെന്ന് ശിഈകള്‍ കാണുന്നു. പ്രവാചകനെ തുടര്‍ന്ന് വന്ന നേതൃത്വങ്ങളെ തെളിവായി സ്വീകരിച്ചുകൊണ്ടാണിത്. എന്നാല്‍, ദീനിന്റെ അടിസ്ഥാനസ്തംഭമായിട്ടല്ല സുന്നികള്‍ ഇമാമത്തിനെ കാണുന്നത്. ഇമാം ഗസ്സാലി ഇഖ്തിസാദ് ഫില്‍ ഇഅ്തികാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ദീനെന്നത് അല്ലാഹുവിലുള്ള വിശ്വാസവും നിര്‍ണയിക്കപ്പെട്ട റുക്‌നുകളുമാണ്. ബാക്കിയുള്ളതെല്ലാം ശാഖപരമാണ്.
നാല്, ശീഈകളുടെ അടിസ്ഥാന നിയമങ്ങളെന്നത് സുന്നികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഉദാഹരണമായി, അഹ്‌ലുസുന്ന ഇജ്മാഇനെ (പണ്ഡിതന്മാരുടെ ഏകാഭിപ്രായം) അടിസ്ഥാന പ്രമാണമായി പരിഗണിക്കമ്പോള്‍, ശീഈകള്‍ അടിസ്ഥാന പ്രമാണമായി കാണുന്നില്ല. ഇതാണ് ശിഈകളും സുന്നികളും തമ്മിലെ പ്രധാന വ്യത്യാസമെന്ന് പറയാവുന്നതാണ്.

അവലംബം: islamonline.net

Related Articles