Your Voice

നീതി ഇസ് ലാമിന്റെ കാതൽ

ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചതിന്റെ മൗലിക കാരണമായി വിശുദ്ധ ഖുർആൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ “നീതിയുക്തമായി വിധി നടത്താൻ ” എന്നാണ്. ഒപ്പം എല്ലാ പ്രവാചകന്മാരും ഈ ദൈവികാജ്ഞ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓരോ കാലത്തെയും അനീതികൾക്കും അക്രമങ്ങൾക്കും എതിരെ പോരടിച്ചത്. മാത്രമല്ല, നീതിയെ ദൈവത്തോട് ചേർത്തു പറഞ്ഞതാണ് മറ്റൊരു മുഖ്യ സവിശേഷത. “നിങ്ങൾ നീതിക്കുവേണ്ടി നിലനിന്നുകൊണ്ട് ദൈവത്തിന് സാക്ഷികളാവുക” എന്നും (ഖുർ: 4:135) “നിങ്ങൾ ദൈവത്തിനുവേണ്ടി നിലനി ന്നുകൊണ്ട് നീതിക്ക് സാക്ഷികളാവുക” എന്നും (ഖുർ: 5: 8) പറഞ്ഞിരിക്കുന്നു.

ഖുർആൻ: 2: 143,3:110 എന്നീ സൂക്തങ്ങളിൽ നീതിയെ ഇസ് ലാമിനോട് ചേർത്താണ് പരിചയപ്പെടുത്തുന്നത്.നീതി മറച്ചുവെക്കൽ വൻ അപകടമാണെന്നാണ് ഖുർആനിന്റെ മറ്റൊരു ഉണർത്തൽ (ഖുർ: 2: 140) മനുഷ്യർ അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ, (അഹ്ദല്ലാഹ്- അൽ ബഖറ:27) മനുഷ്യൻ അല്ലാഹുവുമായി ചെയ്ത കരാർ, (മീസാഖ് – അൽമാഇദ: 7) എന്നിവയുടെ ആത്മഭാവം നീതിബോധമത്രെ. സത്യവിശ്വാസികളുടെ ജീവിത ലക്ഷ്യമായി അംഗീകരിക്കപ്പെട്ടതും നീതി തന്നെ (ഖുർ:2:143,3:110)

തീർന്നില്ല, ഇസ് ലാം കാരുണ്യ പ്രവർത്തനങ്ങ ൾക്ക് പരമപ്രാധാന്യം നൽകുന്നതും അന്തിമമായി അവ നീതിയുടെ ഭാഗമാണ് എ ന്ന നിലക്കാണ്. ഇസ് ലാമിന്റെ ആധാരശില ശിലകളിൽ ഒന്നായ “തഖ് വ” നിലകൊള്ളു ന്നതും നീതിയിലാണ്. സ്വന്തം ജീവിതത്തിൽ നീതി പാലിക്കുന്നതോടൊപ്പം സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെ പ്രതികരിച്ച് നീതി സ്ഥാപിക്കാൻ ശ്രമിക്കലും (അംറുബിൽ മഅറൂഫ് വ നഹ് യുൻ അനിൽ മുൻകർ) നമ്മുടെ ദൗത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

കുടുംബ പ്രശ്നങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ജീവിതത്തിന്റെ ഏത് മേഖലയിലായാ
ലും ആരെയും ഭയക്കാതെ നീതിക്കുവേണ്ടി നിലകൊണ്ട ചരിത്രമാണ് മുഹമ്മദ് നബിയു
ടേത്. “കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും അവളെ ഞാൻ ശിക്ഷിക്കും” എന്ന പ്രവാചക വചനം വിശ്രുതമാണല്ലോ.

ഖലീഫാ ഉമർ ഉൾപ്പെടെ ഇസ് ലാമിക ലോകത്തെ മുഴുവൻ ഭരണാധികാരികളും ശുറഅ ഉൾപ്പെടെയുള്ള മുഴുവൻ ഖാദി(ജഡ്ജി)മാരും ചരിത്രത്തിൽ ഇന്നും നീതിയുടെ പ്രതീകങ്ങളായാണ് അറിയപ്പെടുന്നത്. എന്നാൽ ഇത്രയേറെ ഉണർത്തലുകൾ ഉണ്ടായിട്ടും ഒരാൾ നീതി പാലിക്കുന്നില്ലെങ്കിൽ അയാൾ കഠിനമായ ദൈവകോപം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത് എന്ന വസ്തുതയും ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്.

Facebook Comments
Show More

Related Articles

Check Also

Close
Close
Close