Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്ലാഹിബിനു ഉബയ്യിബ്നി സുലൂല്‍, അതൊരു നിലപാടിന്റെ പേരാണ്

പ്രവാച്കന്റെ മദീന വരവിനു മുമ്പ് മദീനയുടെ ഭരണാധികാരിയാകാന്‍ തയ്യാറെടുത്ത വ്യക്തിയായിരുന്നു അബ്ദുല്ലാഹിബിനു ഉബയ്യിബ്നി സുലൂല്‍. പ്രവാചകന്റെ വരവോടെ ഏറ്റവും കൂടുതല്‍ നിരാശനായത് അദ്ദേഹം തന്നെ. മദീനയിലും തന്റെ ഗോത്രത്തിലും ഇസ്ലാം പെട്ടെന്ന് വ്യാപിക്കുന്നു എന്നത് സലൂല്‍ കാണാതിരുന്നില്ല. പ്രവാചകനോട് വേറിട്ട്‌ നിന്ന് പോരാടാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങിനെ ഒരു നിലപാട് മദീനക്കാര്‍ അംഗീകരിക്കില്ല എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹവും പ്രവാചന്റെ അനുയായിയായി. പക്ഷെ ആന്തരികമായി ഒരു മാറ്റവും അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും സംഭവിച്ചിരുന്നില്ല.

അവസരം കിട്ടുമ്പോഴെല്ലാം പ്രവാചകനെ ബുദ്ധിമുട്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. പല യുദ്ധ രംഗത്ത്‌ പോലും അദ്ദേഹവും കൂട്ടുകാരും ഇസ്ലാമിന് എതിരെ നിലപാടെടുത്തു. ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രവാചകന്റെ മക്കാ കാലത്ത് മുഖ്യമായും മക്കാ മുശ്രിക്കീങ്ങള്‍ മാത്രമായിരുന്നു എതിര്‍ പക്ഷത്ത് . പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ ശത്രുക്കളുടെ എണ്ണം വര്‍ധിച്ചു, മക്കയില്‍ ആഭ്യന്തര രംഗത്ത്‌ നിന്നും എതിര്‍പ്പുകള്‍ തീരെ ഉണ്ടായില്ല എന്ന് തന്നെ പറയാം. മദീനയില്‍ നേരെ മറിച്ചാണ് സംഭിച്ചത്. പക്ഷെ പ്രവാചകന്‍ അവര്‍ക്കെതിരെ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല. അത് കൂടുതല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വിളിച്ചു വരുത്തും എന്നതായിരുന്നു ഇസ്ലാമിന്റെ കാഴ്ചപ്പാട്.

അതെ സമയത്ത് തന്നെ അവരുടെ ചെയ്തികളെ കുറിച്ച് ഖുര്‍ആന്‍ സമൂഹത്തെ ഉണര്‍ത്തി കൊണ്ടിരുന്നു. അവരുടെ പരിണതികളെ കുറിച്ചും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരുന്നു. അവരുടെ ചെയ്തികളില്‍ പെടാതിരിക്കാന്‍ മൊത്തം സമുദായത്തിനും ഖുര്‍ആന്‍ മാര്‍ഗ രേഖകള്‍ നല്കിക്കൊണ്ടിരിന്നു. കാപട്യം എപ്പോഴാണ് പുറത്തു വരിക?. നല്ല സമയത്ത് അവരും മറ്റുള്ളവരുടെ കൂടെ തന്നെയാകും. അതെ സമയം സമൂഹത്തിനും സമുദായത്തിനും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അവരുടെ സ്ഥാനം ശത്രുക്കളുടെ കൂടെയാകും. അതാണ്‌ സുലൂലും കൂട്ടരും ചെയ്തിരുന്നത്.

Also read: പവിത്രമായ നാല് മാസങ്ങള്‍

പുറമേ നിന്നുള്ള ശത്രുക്കള്‍ എപ്പോള്‍ വേണമെകിലും മദീനയെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന അവസ്ഥ പലപ്പോഴും നിലന്നിരുന്നു. നമ്മുടെ നാട്ടിലെ അവസ്ഥകളും ഭിന്നമല്ല. ഇസ്ലാം എന്നും പുറമേ നിന്നുള്ള ആക്രമണം നേരിട്ട് മുന്നോട്ടു പോയ പ്രസ്ഥാനമാണ്‌. ഇസ്ലാമിലെ കപടന്മാരെ പാട്ടിലാക്കം എന്നതായിരുന്നു അന്നത്തെ ശത്രുക്കളുടെ ധൈര്യം. പൗരത്വ ഭേദഗതി നിയമം ഒരു കാര്യത്തില്‍ അനുഗ്രഹാമായിരുന്നു. കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒരു ഒരുമ കൊണ്ട് വരാന്‍ അതിനു കഴിഞ്ഞു. അത് പലരെയും ഭയപ്പെടുത്തി. സുന്നി ഷിയാ എന്ന വിഷയത്തിലാണ് കേന്ദ്രം പിടികൂടിയത്. കേരളത്തില്‍ അത്തരം വിഭജനം കുറവാണ് എന്നതിനാല്‍ രൂപപ്പെട്ട ഐക്യം തകര്‍ക്കാന്‍ പലരും ശ്രമിച്ചു കൊണ്ടിരുന്നു. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുസ്ലിം സമുദായം അത്തരം ജൽപ്പനങ്ങളെ പടിക്ക് പുറത്തു നിര്‍ത്തി.

പക്ഷെ ഇത്തവണ അവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. മുസ്ലിം സമുദായ സംഘടനകളില്‍ നിന്ന് തന്നെ ശത്രുവിന് ആളെക്കിട്ടി. ഇസ്ലാമിനെ കുറിച്ച് ഖുര്‍ആനും പ്രവാചകനും പറഞ്ഞതിനെക്കാള്‍ ചില പാര്‍ട്ടി നേതാക്കളുടെ വാക്കുകള്‍ മത പണ്ഡിതര്‍ എടുത്തു ഉദ്ധരിച്ചു. ശത്രുക്കളെ തൃപ്തിപ്പെടുത്താന്‍ അവരുടെ ചാനലുകളില്‍ പോയി മറ്റുളളവരെ ഭീകരരും തീവ്രവാദികളുമാക്കി. പണ്ഡിതര്‍ പ്രവാചകന്മാരുടെ അനന്തരഗാമികള്‍ എന്ന് പറഞ്ഞ അതെ ഇസ്ലാം തന്നെ ഭൂമിയിലെ കുഴപ്പത്തിന്റെ കാരണക്കാര്‍ എന്ന് കൂടി പറയുന്നു. എന്നും ഭരണ കൂടത്തോട് ഒട്ടിനിന്ന ചരിത്രവും പണ്ഡിതര്‍ക്കു പറയാനുണ്ട്. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഖുര്‍ആന്‍ സൃഷ്ടി വാദത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അതിനു ഭരണകൂടത്തെ പിന്തുണച്ചതും അന്നത്തെ പണ്ഡിതര്‍ തന്നെ.

മത രാഷ്ട്ര വാദം എന്നത് പ്രവാചകന്‍ കൊണ്ട് വന്ന ഭരണമാകാന്‍ സാധ്യതയില്ല. പണ്ഡിതന്മാര്‍ അതല്ല ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കുന്നു. ഭരണ രംഗത്ത്‌ നടപ്പാക്കേണ്ട വിധികളായിട്ടാണ് പലപ്പോഴും ഖുര്‍ആന്‍ അവതീര്‍ണമായത്. അതിനെയാണോ ഇവര്‍ മത രാഷ്ടം എന്ന് വിളിക്കുന്നത്‌. നീതിയാണ് മറ്റു ദര്‍ശനങ്ങളില്‍ നിന്നും ഇസ്ലാമിനെ മാറ്റി നിര്‍ത്തുന്നത്. നീതി മുഴുവന്‍ മനുഷ്യര്‍ക്കും ലഭിക്കണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും നീതി നടപ്പാകണം എന്ന് മതം ആഗ്രഹിക്കുന്നു. പ്രവാചക കാലത്ത് സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും അനീതി അടക്കി വാണിരുന്നു. അതിനെ മാറ്റി സമൂഹത്തില്‍ പൂര്‍ണ സമാധാനവും നീതിയും കൊണ്ട് വന്നു എന്നത് മോശമായ കാര്യമായി ഈ പണ്ഡിതര്‍ ഭരണകൂടത്തിന്റെ തൃപ്തിക്ക് വേണ്ടി പണ്ടിതര്‍ വ്യാഖ്യാനിക്കുമ്പോള്‍ അതൊരു ദുരന്തമായി നമുക്ക് അനുഭവപ്പെടുന്നു.

Also read: മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുജനാഭിപ്രായം

ശത്രുക്കള്‍ വ്യാഖാനിച്ചുണ്ടാക്കിയ മതത്തിലേക്ക് ആളെ കൂട്ടാന്‍ പ്രയത്നിക്കുന്നവരെ പണ്ഡിതര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ഇസ്ലാം നിലനില്‍പ്പിനു തന്നെ കയ്യിട്ടടിക്കുമ്പോള്‍ അതിനെ തല്ലിക്കെടുത്താന്‍ വാളെടുത്തു മുന്നോട്ടു വരുന്ന പണ്ഡിതര്‍ തന്നെയാണ് വാസ്തവത്തില്‍ ഇപ്പോള്‍ നമ്മുടെ ശത്രു. അബ്ദുല്ലാഹിബിനു ഉബയ്യിബ്നി സുലൂല്‍ ഒരു വ്യക്തിയുടെ പേരല്ല . അതൊരു നിലപാടിന്റെ പേരാണ്. ഇസ്ലാമും ലോകവും ഉള്ള കാലത്തോളം ആവര്‍ത്തിക്കുന്ന നിലപാടുകള്‍

Related Articles