Current Date

Search
Close this search box.
Search
Close this search box.

തടയൻ്റവിട നസീറിനെ വെറുതേ വിടുന്ന മൂന്നാമത്തെ കേസ്

സ്ഫോടക വസ്തു പിടികൂടി എന്നാരോപിച്ച് 2009 ൽ തടിൻ്റവിട നസീർ, ഷറഫുദ്ദീൻ തുടങ്ങി 5 പേർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ് വിചാരണ കൂടാതെ എറണാകുളം സെഷൻസ് ജഡ്ജി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത് ഇന്നലെയാണ്. കോടതിയുടെ സമയം പാഴാക്കുന്ന തെളിവില്ലാത്ത കേസാണിത് എന്നാണ് കോടതി നിരീക്ഷച്ചത്.

തടയൻ്റവിട നസീറിനെതിരെ ചാർജ്ജ് ചെയ്തിരുന്ന കോഴിക്കോട് ഇരട്ട സ്ഫോടനം അടക്കം വിചാരണയിൽ വെറുതേ വിടുന്ന മൂന്നാമത്തെ കേസാണിത്. അയാൾക്കെതിരെയും ഇതേ കേസിലെ കൂട്ടു പ്രതികൾക്കെതിരെയും ബാഗ്ലൂർ സ്ഫോടനം , കളമശേരി ബസ് കത്തിക്കൽ അടക്കം വേറേ നിരവധി കേസുകൾ ഇനിയുമുണ്ട്.

ലഷ്കറെ ത്വയിബെയുടെ ദക്ഷിണ മേഖലാ കമാണ്ടറായി മാധ്യമങ്ങൾ വിശേഷിപ്പിച്ച നസീറിനെതിരെയുള്ള കേസുകളുടെ സ്ഥിതി ഇതാണ്.. ബാലരമയിൽ കഥയെഴുതുന്ന നിലവാരനുള്ളവർ തയ്യാറാക്കുന്ന കഥകളെ കേസ് ചാർജ്ജ് ഷീറ്റെന്ന് വിശ്വസിക്കുന്ന മനോനിലവാരത്തിലെത്തിയ ജനങ്ങളെ പാനിക്കാക്കാൻ ഇതൊക്കെ മതി.

അത്ര ആഴത്തിലാണ് ഇസ്ലാഫോബിയ.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles