Current Date

Search
Close this search box.
Search
Close this search box.

വിജയിക്കുന്ന വ്യാപാരി വ്യവസായിയുടെ ഗുണങ്ങൾ

ഉപജീവനത്തിനായി വ്യാപാര വ്യവസായ സംരംഭങ്ങളിൽ ഏർപ്പെടുകയും കഠിനമായി പ്രയത്നിക്കുകയും വിജയിക്കുകയും ചെയ്യുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം. അവരിൽ പൊതുവായി കണ്ട് വരാറുള്ള കുറേ ഗുണങ്ങളുണ്ട്. അത് നിരീക്ഷിച്ച് നടപ്പാക്കിയാൽ നമുക്കും ആ മേഖലയിൽ വിജയം ഉറപ്പ് വരുത്താൻ സാധിക്കും. അത്തരത്തിൽപ്പെട്ട സപ്രധാനമായ ഗുണമാണ് ഒരു കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാനുള്ള കഴിവ്. അതിൻറെ അടിസ്ഥാനത്തിലാണ് ഏതൊരു വ്യാപാരി വ്യവസായിയും സംരംഭങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. ഒരു കച്ചവടക്കാരനുണ്ടായിരിക്കേണ്ട സുപ്രധാനമായ മറ്റൊരു ഗുണമാണ് ചർച്ച ചെയ്യാനുള്ള വൈദഗ്ദ്ധ്യം. തന്നെ സമീപിക്കുന്ന ഉപഭോക്താവിനെ ബോധ്യപ്പെടുത്താനും തൻറെ വാദഗതി അംഗീകരിപ്പിക്കാനുള്ള ആർജ്ജവം അയാൾക്കുണ്ടായിരിക്കണം.

വിജയിക്കുന്ന കച്ചവടക്കാരെ നിരീക്ഷിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടുന്ന അവരുടെ മറ്റൊരു ഗുണമാണ് മനുഷ്യബന്ധം സ്ഥാപിക്കാനും അത് പോറലേൽക്കാതെ നിലനിർത്താനുമുള്ള കഴിവ്. എല്ലാതരത്തിലുംപെട്ട ഉപഭോക്താക്കളെ ആഘർഷിക്കാനുള്ള കഴിവുള്ളവർക്കെ, കച്ചവട രംഗത്ത് ശോഭിക്കാൻ കഴിയുകയുള്ളൂ. അല്ലങ്കിൽ, അവർ നമ്മിൽ നിന്ന് അകന്ന് പോവുകയും അവരിലൂടെ ലഭിക്കേണ്ട കച്ചവടം നഷ്ടപ്പെടയും മാത്രമല്ല, അവർ അത് മറ്റ് നാലാളുകളോട് പറയുകയും ചെയ്താൽ നമ്മുടെ കച്ചവടത്തിൻറെ കഥ കഴിഞ്ഞത് തന്നെ.

വിജയിയായ ഏതൊരു കച്ചവടക്കാരനുണ്ടായിരിക്കേണ്ട മറ്റൊരു സുപ്രാധാന ഗുണമാണ് ക്രയത്മകമായി ചിന്തിക്കാനുള്ള കഴിവ്. ഭാവാനാ സമ്പന്നനായ ഒരാൾക്ക് മാത്രമെ ഇന്നത്തെ മൽസരധിഷ്ടിത വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. വൈവിധ്യങ്ങളാണ് ഒരു ഉപഭോഗ്താവിനെ ആഘർഷിക്കുന്ന പ്രധാന ഘടകം. കാലത്തിനനുസരിച്ച പരിഷ്കരണങ്ങൾ അയാൾ നടപ്പിലാക്കിയില്ളെങ്കിൽ ആ കച്ചവടക്കാരൻ വിപണിയിൽനിന്ന് പുറംതള്ളിപ്പോവും. സമൂഹത്തിലെ പ്രവണതകൾ മനസ്സിലാക്കുകയും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അതിൻറെ ഭാഗമായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യമാണ് ആസൂത്രണം. ഭാവിയെ മുന്നിൽകണ്ട് കൃത്യമായ ആസൂത്രണം ചെയ്യുക എന്നത് വിജയിക്കുന്ന എല്ലാ വ്യാപാരി വ്യവസായികളിലും കണ്ട് വരുന്ന മറ്റൊരു സുപ്രധാനമായ ഗുണമാണ്. ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ആസൂത്രണത്തിലൂടെ സാധിക്കുന്നതായിരിക്കും. അതിന് ആ മേഖലയിൽ പ്രാവിണ്യമുള്ളവരുമായി ചർച്ചചെയ്യുന്നതും സഹായം തേടുന്നതും നല്ലതാണ്. ആസൂത്രണം ചെയ്യാതെ മുന്നോട്ട് പോവുന്നത് പരാജയപ്പെടാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമണെന്ന് മനസ്സിലാക്കുക.

വിജയിക്കുന്ന വ്യാപാരി വ്യവസായികൾക്കുള്ള മറ്റൊരു ഗുണമാണ് അപകടം തിരിച്ചറിയാനുള്ള കഴിവ്. ഒരു സംരംഭത്തിലേക്ക് ഉദ്യമിക്കുമ്പോൾ, അതിലടങ്ങിയിരിക്കുന്ന വിവിധതരത്തിലുള്ള അപകടസാധ്യതകളെ സമർത്ഥനായ വ്യാപാരിക്ക് ആദ്യം തന്നെ തിരിച്ചറിയാൻ കഴിയുന്നതാണ്. അതിനനുസരിച്ച് അതിനെ നേരിടാനുള്ള കർമ്മപദ്ധതികൾ അയാൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതായിരിക്കും. Risk Management എന്നാണ് ഇതിനെ പറയാറുള്ളത്. കൈനനയാതെ മീൻ പിടിക്കാൻ കഴിയാത്തത് പോലെ, റിസ്ക് ഏറ്റെടുക്കാതെ വിജയിക്കാനും കഴിയില്ല. പക്ഷെ ബുദ്ധിപരമായ ആലോചകൾക്ക് ശേഷമായിരിക്കണം അത് ഏറ്റെടുക്കേണ്ട് എന്ന് മാത്രം.

മുകളിൽ പറഞ്ഞ ഗുണങ്ങൾക്ക് പുറമെ നല്ല ക്ഷമാശീലനായിരിക്കും വിജയിയായ വ്യാപാരി വ്യവസായികൾ. പലതരം പരീക്ഷണങ്ങൾ ഏതൊരു സംരംഭം തുടങ്ങുമ്പോഴും നേരിടേണ്ടിവരുക സ്വാഭാവികമാണ്. അതിനെ ക്ഷമാപൂർവ്വം തരണംചെയ്താൽ മാത്രമേ ഒരു കച്ചവടക്കാരന് വിജയിക്കാൻ കഴിയുകയുള്ളു. അത്പോലെ മറ്റൊരു ഗുണമാണ് അച്ചടക്കവും സമയത്തെകുറിച്ച ബോധവും. കേരളത്തിലെ ഒരു വ്യവസായ പ്രമുഖൻ ഗുജറാത്തിലുള്ള തൻറെ സുഹൃത്തിൻറെ ക്ഷണപ്രകാരം അദ്ദേഹത്തിൻറെ വീടിലേക്ക് അതിഥിയായി പോയി. അദ്ദേഹത്തിൻറെ വീടും ജീവിതരീതിയും കണ്ട് താൻ അൽഭുതപ്പെട്ടുപോയി എന്നാണ് തൻറെ ആ ഗുജറാത്ത് സന്ദർശനത്തെ കുറിച്ച് ആ വ്യാപാരി പറഞ്ഞത്. എത്ര ലളിത സുന്ദരമായ വീടും ആർഭാടമില്ലാത്ത ജീവിതവും. ഏത് പ്രതിസന്ധിയും അദ്ദേഹത്തിന് മറികടക്കാൻ പ്രയാസമുണ്ടാവുകയില്ല എന്നും അയാൾ അഭിപ്രായപ്പെട്ടു. ഏതൊരു സംരംഭത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പേ ഈ ഗുണങ്ങളൊക്കെ തനിക്കുണ്ടൊ എന്ന് ആത്മവിചിന്തനം ചെയ്യുന്നത് ഏതൊരു സംരംഭവും വിജയിക്കാൻ സഹായകരമായ ഘടകമാണ്.

Related Articles