Current Date

Search
Close this search box.
Search
Close this search box.

നിത്യമാക്കാൻ ചില ദിക്റുകൾ

നബി(സ) അരുൾ ചെയ്തതായി വിവിധ രൂപേണ നിവേദനം ചെയ്യപ്പെട്ട, സുപ്രധാനങ്ങളായ ഏതാനും ദിക്റുകൾ താഴെ: ആകാശഭൂമികൾ ഒരു കൈയിലും “ലാ ഇലാ ഹ ഇല്ലല്ലാഹ്” എന്ന വാക്യം മറുകൈയിലും വെച്ചാൽ സത്യവാക്യം വെക്കുന്ന കൈ താഴ്ന്ന് പോകും (നസാഈ, ഇബ്നുമാജ, ഹാകിം)

സൂറ: തൗബയിലെ “ഹസ്ബിയല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ അലൈഹി തവക്കൽത്തു വഹുവ റബ്ബുൽ അർശിൽ അളീം” എന്നത് രാവിലെയും വൈകീട്ടും ഏഴു വട്ടം വീതം ഉരുവിടുന്ന ആളിൻ്റെ പ്രധാനപ്പെട്ട ഇഹ-പര കാര്യങ്ങൾ അല്ലാഹു നോക്കിക്കൊള്ളും (അബൂദാവൂദ്)

ലാ ഇലാഹ ഇല്ലല്ലാഹു വഹ് ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വലഹുൽ ഹംദു യുഹ് യീ വ യുമീത്തു വഹുവ അലാ കുല്ലിശയ്യിൻ ഖദീർ ” എന്ന ദിക്ർ ആരെങ്കിലും ദിവസത്തിൽ നൂറു പ്രാവശ്യം ഉരുവിട്ടാൽ 100 നന്മകൾ അവൻ്റേതായി / അവളുടേതായി എഴുതപ്പെടുകയും 100 തിന്മകൾ അവരിൽ നിന്ന് മായ്ച്ചു കളയുകയും ചെയ്യും. ആ ദിവസത്തിൽ പ്രദോഷം വരെ അവർക്ക് പിശാചിൽ നിന്നുള്ള കാവലുണ്ടാവും(ബുഖാരി, മുസ് ലിം) “സുബ്ഹാനല്ലാഹ്” എന്ന് 100 തവണ ചൊല്ലിയ ആളിൻ്റെ മേൽ ധാരാളം നന്മകൾ എഴുതപ്പെടുകയോ അദ്ദേഹത്തിൻ്റെ ധാരാളം തിന്മകൾ പൊറുക്കപ്പെടുകയോ ചെയ്യും (മുസ് ലിം)

“അൽഹംദുലില്ലാഹ്” എന്നത് തുലാസ് നിറക്കും.”സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്” എന്നത് ആകാശഭൂമികൾക്കിടയിലുള്ളതെല്ലാം നിറക്കും (മുസ് ലിം) “സുബ്ഹാനല്ലാഹി വൽ ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ” എന്ന് പറയുന്നതാണ് ഭൂമിയിലുള്ള എല്ലാത്തിനേക്കാളും എനിക്കിഷ്ടം (മുസ് ലിം)

Also read: ഫിഖ്ഹിന്റെയും ഫിലോസഫിയുടെയും വഴിയും ലക്ഷ്യവും

നാവിന് വളരെ ലഘുവായതും തുലാസിൽ ഘനം തൂങ്ങുന്നതും കരുണാനിധിയായ അല്ലാഹുവിന് വളരെ പ്രിയപ്പെട്ടതുമായ രണ്ടു വാക്യങ്ങളാണ് “സുബ്ഹാനല്ലാഹി വബി ഹംദി ഹി ” എന്നതും “സുബ്ഹാനല്ലാഹിൽ അളീം ” എന്നതും (ബുഖാരി, മുസ് ലിം)

അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട വാക്യം അവൻ്റെ മലക്കുകൾക്കു വേണ്ടി തെരഞ്ഞെടുത്ത “സുബ്ഹാന റബ്ബീ വബി ഹംദി ഹീ” എന്നതാണ് (തിർമിദി) “സുബ്ഹാനല്ലാഹിൽ അളീം വബി ഹംദിഹീ” എന്ന് ആരെങ്കിലും പറഞ്ഞാൽ അവന്/അവൾക്ക് സ്വർഗത്തിൽ ഒരു ഈത്തപ്പന നടുന്നതാണ് (തിർമിദി)

“സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ ” എന്നിവ സ്വർഗത്തിലെ ചെടികളാണ് (തിർമിദി) (ലാ ഹൗല വലാ ഖുവ്വത്ത: ഇല്ലാ ബില്ലാഹ് എന്നുകൂടിയുണ്ട് ത്വബ്റാനിയുടെ റിപ്പോർട്ടിൽ)

“ലാ ഹൗല വലാഖുവ്വത്ത: ഇല്ലാ ബില്ലാഹ്” എന്നത് സ്വർഗത്തിലെ നിധികളിൽ ഒന്നാണ് (മുസ് ലിം) “ബിസ്മില്ലാഹില്ലദീ ലായളുർറു മഅസ്മിഹി ശയ്യുൻ ഫിൽ അർളി വലാ ഫിസ്സമാഈ വഹു വസ്സമീഉൽ അലീം ” എന്ന് ദിനേന രാവിലെയും വൈകുന്നേരവും പറയുന്ന അടിമയെ ഒന്നും തന്നെ ഉപദ്രവിക്കുകയില്ല (തിർമിദി)

“റളീത്തു ബില്ലാഹി റബ്ബൻ വബിൽ ഇസ് ലാമി ദീനൻ വബി മുഹമ്മദിന്നബിയ്യൻ” എന്ന് പ്രഭാതത്തിലും പ്രദോഷത്തിലും പറയുന്നവരെ സന്തോഷിപ്പിക്കൽ അല്ലാഹു സ്വന്തം ചുമതലയായി ഏറ്റെടുത്തിരിക്കുന്നു (തിർമിദി)

Related Articles