Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയ നല്‍കുന്ന സന്ദേശങ്ങള്‍

മനുഷ്യന് ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിന്റെ സകല മേഖലകളിലും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ അവനെ കീഴടക്കിയിരിക്കുന്നു. മത-ലിംഗ ഭേദമന്യേ തെറ്റായ ആശയങ്ങള്‍ നിറഞ്ഞ ഇത്തരം സോഷ്യല്‍ മീഡിയ സന്ദേശങ്ങളില്‍ മിക്കതും ചതി പ്രയോഗങ്ങളും തിന്മയുടെ ഭാഗങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നതുമാണ്. അത് പരസ്യമാകാതെ പോകുമ്പോള്‍ മനുഷ്യരായ നാം അതിന്റെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നതില്‍ ഏറെ പരാജിതരായി പോകും. പിന്നീടതുകാരണം നമുക്കിടയില്‍ ആശയ വ്യത്യാസങ്ങളും ഭിന്നിപ്പും ഉടലെടുക്കുകയും ചെയ്യുന്നു. നാം അറിയാതെ പല ദൂഷ്യ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. പലരും സോഷ്യല്‍ മീഡിയ ഉപയോഗത്തെ അനുകൂലിക്കുന്നവരാണെങ്കില്‍ കൂടി അതിലെ തിന്മകള്‍ പിന്നീട് പല ഇടവേളകളിലായി മനുഷ്യര്‍ തിരിച്ചറിയുന്നത് അവന്റെ ബോധത്തെ് കവര്‍ന്നെടുക്കുമ്പോഴാണ്. ലോകത്തെല്ലായിടത്തും സോഷ്യല്‍ മീഡിയ സംവിധാനങ്ങളും അതിന്റെ സന്ദേശങ്ങളും ലഭ്യമാണ്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലൂടെ മനുഷ്യന് സൗകര്യമൊരുക്കുന്നതിലൂടെ അതിന്റെ ഉപകാരത്തെ കൂടി മനുഷ്യനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് നമ്മുടെ സമയം പാഴായി പോവുകയും നമ്മുടെ ധാരണയെ വളച്ചൊടിക്കുകയും അജ്ഞതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നമ്മളില്‍ പലരും അറിയാതെ പോകുന്നു.

ആധുനിക ആശയ വിനിമയ ശൃംഖലകളില്‍ നിന്ന് പുതിയതും പ്രയോജനകരവുമായ എല്ലാത്തിനും മനുഷ്യന് സൗകര്യം നല്‍കിയത് അല്ലാഹുവാണ്. എന്നാല്‍ അത് ആളുകളുടെ താല്‍പര്യത്തിനും നല്ല ആശയ വിനിമയത്തിനും അവര്‍ക്കിടയില്‍ മനുഷ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ധാര്‍മ്മിക മൂല്യങ്ങളെ പിന്തുണക്കാനുമാണ്. മറ്റെല്ലാ അനുഗ്രഹങ്ങളെയും പോലെ ആസ്വദിക്കാന്‍ അല്ലാഹു അവനെ അനുവദിച്ചതിനു ശേഷം അവയെ നിന്റെ റബ്ബിന്റെ മാര്‍ഗത്തില്‍ ഉപയോഗിച്ചോ? നന്മയുടെ വഴികളില്‍ നീ അതിനെ ചിലവഴിച്ചോ എന്നെല്ലാം ചോദിക്കപ്പെടും.

വാട്‌സാപ്പ്

രാപകലുകളില്‍ നമ്മുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതിനുള്ള എളുപ്പ മാര്‍ഗമായിട്ടാണ് വാട്‌സാപ്പിനെ ഉപയോഗപ്പെടുത്തുന്നത്. വാട്‌സാപ്പ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താവിന് ഒരു സേവനമാണ്. കാരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവര്‍ അതിലൂടെ ലിഖിത സേേന്ദശത്തിലൂടെയോ ഓഡിയോ, വീഡിയോയിലൂടെയോ ആശയവിനിമയം നടത്തുന്നു. ഒരു ചെറിയ സ്പര്‍ശനം കൊണ്ട് നമ്മള്‍ കരുതിയ ആളുകളിലേക്ക് സന്ദേശങ്ങളയക്കാന്‍ സാധിക്കും. ഇത് ഏതെങ്കിലും തരത്തിലുള്ള തെറ്റോ ശരിയോ ആയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്നതില്‍ ആര്‍ക്കും സംശയമില്ല.
നമ്മുടെയും നമ്മുടെ കുട്ടികളുടെയുമിടയില്‍ ഈ വാട്‌സാപ്പ് സന്ദേശങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ നാം അതിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്നു. അവയുടെ ശരി തെറ്റുകളെ നിയമപരമായ വീക്ഷണക്കോണില്‍ നിന്ന് ശരിയാക്കുകയും ശരീഅത്ത് അംഗീകരിക്കാത്തവ നിരസിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ സന്ദേശങ്ങള്‍ എഴുതുകയും അയക്കുകയും ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും അറിയുകയും ചെയ്യുന്നതിലൂടെ ഇത് സാധാരണ സന്ദേശങ്ങള്‍ക്കപ്പുറം ആഗോള സന്ദേശമാണെന്ന് മനസിലാക്കുകയും വേണം.

Also read: “മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

സോഷ്യല്‍ മീഡിയയും ഇസ്‌ലാമിക പ്രബോധനവും

സര്‍വ്വ ശക്തനായ അല്ലാഹുവിലേക്കുള്ള പ്രബോധനത്തില്‍ വെബ് സന്ദേശങ്ങളിലൂടെ അതിന്റെ പൂര്‍ണ്ണത ലഭിക്കുന്നു. ഇസ്‌ലാമിന്റെ ശരിയായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ ആശയങ്ങള്‍ തിന്മയില്‍ അകപ്പെടാതെ ശരിയാക്കുക. അതിനാല്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ സുന്നത്തിന് പകരം മത വിരുദ്ധത പ്രചരിപ്പിക്കുന്നതിലും തെറ്റായ ഹദീസുകളും വികലമായ തീവ്രവാദ ആശയങ്ങളും ഉദ്ദേശിക്കാതെ താനയക്കുന്നതില്‍ പൂര്‍ണ്ണ വിവരവും ഉള്‍ക്കാഴ്ചയും ഉറപ്പു വരുത്തണം. നാമയക്കുന്ന സന്ദേശങ്ങളില്‍ നന്മയെ കരുതണം. കാരണം, നാമയക്കുന്നതിലെ നന്മയെ കുറിച്ച് പിന്നീട് ചോദിക്കപ്പെടുകയും അതിലെ ഓരോ വാക്കും അല്ലാഹുവിലേക്കുള്ള വിളിയും അവനോടുള്ള അമാനത്തുമാണ്. അതിനാല്‍ നാമയക്കുന്ന സന്ദേശം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതു ശരിയാണെന്നുറപ്പു വരുത്തണം. കാരണം, പ്രവാചകരുടെ മേല്‍ കള്ളം പറയരുതെന്ന് ഹദീസില്‍ വന്നതായി കാണാം. ‘എന്റെ മേല്‍ നിങ്ങള്‍ കള്ളം പറയരുത്. എന്റെ മേല്‍ കള്ളം പറയുന്നവന്‍ നിശ്ചയം നരകത്തില്‍ പ്രവേശിക്കുന്നതാണ്’ (ബുഖാരി, മുസ്‌ലിം). നാം ഒരു ഖുര്‍ആനിക വചനത്തിന്റെ പരിഭാഷയോ ഫത്‌വയോ അല്ലെങ്കില്‍ ഉലമാക്കളുടെ അഭിപ്രായങ്ങള്‍ ഉദ്ദരിക്കാനുദ്ദേശിക്കുന്നെങ്കില്‍ അതിലെ വിശ്വാസയോഗ്യരായ പണ്ഡിതരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ വിശ്വസ്ഥത ഉറപ്പു വരുത്തുകയും വേണം.

സോഷ്യല്‍ മീഡിയയും മതകാര്യങ്ങളില്‍ സംശയം പ്രചരിപ്പിക്കലും

ഇസ്ലാമില്‍ സംശയം ജനിപ്പിക്കുന്നതിലും ദുര്‍ബല വിശ്വാസമുള്ള ഹൃദയങ്ങളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്നതിലും സോഷ്യല്‍ മീഡിയക്കും പങ്കുണ്ട്. അതിന് ഉദാഹരണമായി ഇങ്ങനെ പറയാം, ചിലര്‍ പണ്ഡിത വേഷം ധരിക്കുകയും അവരുടെ സ്ഥാനത്തിരിക്കുകയും പിന്നീട് ഖുര്‍ആനെയും സുന്നത്തിനേയും എതിര്‍ക്കുകയും ഉലമാക്കളുടെ ഇജ്മാഇനെ പൊളിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍ ഇത് വരെ ആര്‍ക്കും കിട്ടാത്ത അറിവാണെന്ന് പല സ്വീകര്‍ത്താക്കളും ഇതിനെ കരുതുന്നു. യഥാര്‍ഥത്തില്‍ അവര്‍ക്ക് ഇജ്തിഹാദിന്റെ നിയമങ്ങളോ ശരീഅത്തിന്റെ വിധി വിലക്കുകളോ ഉസൂലിനെ വിശദീകരിക്കുന്നതിലോ വിവരമില്ല എന്നതാണ് സത്യം. മറ്റൊരുദാഹരണം തന്റെ ഇജ്തിഹാദ് കൊണ്ട് ആര്‍ത്തവമുള്ള സ്ത്രീയോട് റമളാനില്‍ നോമ്പെടുക്കാന്‍ നിര്‍ബന്ധമാക്കുന്നു.

ഒരാള്‍ ഇജ്തിഹാദിന്റെ അവകാശി അല്ലെന്നിരിക്കെ എത്രയാളുകളാണ് ജനങ്ങളുടെ തൃപ്തിക്കു വേണ്ടി ഹിജാബ് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിര്‍ബന്ധമല്ലെന്ന് പറയുന്നത്. ഇത്തരത്തിലുള്ള തെറ്റായ ആശയങ്ങളും അഭിപ്രായങ്ങളും പ്രചരിപ്പിക്കുന്നത് പലരുടെയും മനസ്സിനെ അസ്വസ്തരാക്കുന്നു. പ്രത്യേകിച്ച് ആശയ വിനിമയ ശൃംഖലയുമായി അടുത്ത ബന്ധമുള്ള പുതിയ തലമുറ ഈ സംശയം പരിഹരിക്കുന്നതിന് മതിയായ മതവിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. അത്തരം സന്ദേശങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കുക.

Also read: സബ്സിബാഗിൽ മുഴങ്ങുന്ന ഷഹീൻബാഗ് മുദ്രാവാക്യങ്ങൾ

മനുഷ്യരില്‍ ചിലര്‍ തനിക്ക് കിട്ടിയ ഖുര്‍ആനിക വചനങ്ങളുടെ പൊരുളറിയാതെ അതിനെ ഇന്റെര്‍നെറ്റ് വഴി മറ്റുള്ളവരിലേക്കയക്കുന്നു. ചില പക്ഷികളുടെ ചിത്രമെടുത്ത് ഇത് അബാബീല്‍ പക്ഷികളാണെന്നും ചില മരങ്ങളുടെ ചിത്രമെടുത്ത് ഇത് ഖുര്‍ആനില്‍ പരാമര്‍ശിച്ച ‘സഖൂം’ മരമാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ചിലര്‍ സൂര്യന്റെയും ചന്ദ്രന്റെയും ചിത്രമെടുത്ത് ഇത് ഖിയാമ സൂറത്തിന്റെ പൊരുളാണെന്ന് പ്രചരിപ്പിക്കുന്നു. ചിലര്‍ ഇതിന്റെ ആധികാരികത ശ്രദ്ധിക്കുന്നില്ല, ഇതിന്റെ ആധികാരികതയെ നോക്കിയാല്‍ അവ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കാം. പിന്നെ അടിസ്ഥാനമില്ലാത്ത കാര്യം എങ്ങനെ ശരിയാണെന്ന് പറയും. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പലരും അത് അല്ലാഹുവിലേക്കുള്ള പ്രബോധനമാണെന്നാണ് കരുതുന്നത്. വാസ്തവത്തില്‍ ദീനിനെ തകര്‍ക്കുകയും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അത് ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ സല്‍ക്കര്‍മ്മങ്ങളെ നഷ്ടപ്പെടുത്തുന്നു

ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചയാള്‍ ഓരോ സന്ദേശങ്ങള്‍ക്കും പണം ചെലവഴിച്ചിട്ടുണ്ടെങ്കിലും അത് വിചിത്രമാണ്. മറ്റൊരാളുടെ മേല്‍ നുണ പ്രചരിപ്പിക്കുന്നത് മറ്റുള്ളവര്‍ ചിരിക്കാന്‍ നുണക്കഥകള്‍ പറയുന്നതും അവന്റെ നന്മ കളഞ്ഞു കുളിക്കുന്നതാണ്. അതിനാല്‍ വിവേകമുള്ള വ്യക്തി തന്റെ പ്രവര്‍ത്തികള്‍ സൂക്ഷ്മത പുലര്‍ത്തുകയും അവന്‍ തെറ്റായ സന്ദേശം വീഡിയോകള്‍ ദീനിനെതിരായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അവന്‍ ചിന്തിക്കും. ഈ ലോകത്തും പരലോകത്തും വിജയത്തിന് വേണ്ടി അവന്റെ ശരീരത്തെ സൂക്ഷിക്കാന്‍ കടപ്പെട്ടവനാണ്. ഇബ്‌നു കസീര്‍ പറയുന്നത് കാണാം: മനുഷ്യര്‍, അവന്റെ ശരീരം അവനില്‍ സാക്ഷിയാണ്. അവനെ നിരീക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ നമ്മുടെ രഹസ്യവും പരസ്യവുമായ കാര്യങ്ങളില്‍ നാം അല്ലാഹുവിനെ ഭയപ്പെടുക.

 

അവലംബം. mugtama.com

Related Articles