Current Date

Search
Close this search box.
Search
Close this search box.

സ്ലീപ്പിംഗ് പാർട്ണർമാർ ഇതറിയണം

ഒരു കക്ഷി മുതൽ മുടക്കുകമാത്രം ചെയ്യുകയും, മറുകക്ഷി അദ്ധ്വാനിക്കുക മാത്രം ചെയ്യുകയും ചെയ്യുന്ന കൂട്ടു സംരംഭമാണ് ഇവിടെ ഉദ്ദേശ്യം. ഇതിന് (الْمُضَارَبَةُ) മുദാറബ എന്നാണ് ഇസ്‌ലാമിക ശരീഅത്തിൽ അറിയപ്പെടുന്നത്*. അത്തരം സംരംഭങ്ങളിൽ ഏർപ്പെടുന്നവരോടാണ് പറയുന്നത്:

നിങ്ങളുടെ ഇടപാട് ശരിയാവണമെങ്കിലും, നിങ്ങൾ പറ്റുന്ന ലാഭം ഹലാലാവണമെങ്കിലും പ്രധാനമായും രണ്ട് നിബന്ധനകൾ പൂർത്തിയാക്കിയിരിക്കണം.

ഒന്ന്:  ലാഭവിഹിതം എത്ര ശതമാനമായിരിക്കും എന്നത് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിരിക്കണം.

أَوَّلاً: كَوْنُ الرِّبْحِ مَعْلُومًا:

اتَّفَقَ الْفُقَهَاءُ عَلَى أَنَّهُ يُشْتَرَطُ لِصِحَّةِ الْمُضَارَبَةِ أَنْ يَكُونَ نَصِيبُ كُلٍّ مِنَ الْعَاقِدَيْنِ مِنَ الرِّبْحِ مَعْلُومًا لِأَنَّ الْمَعْقُودَ عَلَيْهِ هُوَ الرِّبْحُ، وَجَهَالَةُ الْمَعْقُودِ عَلَيْهِ تُوجِبُ فَسَادَ الْعَقْدِ.

രണ്ട്: അങ്ങനെ നിശ്ചയിക്കുന്നത് പക്ഷെ, നിർണിത സംഖ്യയായിരിക്കാൻ പാടില്ല. പ്രത്യുത ശതമാനക്കണക്കിലായിരിക്കണം.

Also read: അല്ലാഹുവിനെ കാണണമെന്ന് പറയുന്ന കുട്ടിയോട് എന്തു പറയണം?

ثَانِيًا: كَوْنُ الرِّبْحِ جُزْءًا شَائِعًا:

ذَهَبَ الْفُقَهَاءُ إِلَى أَنَّهُ يُشْتَرَطُ أَنْ يَكُونَ الْمَشْرُوطُ لِكُلٍّ مِنَ الْمُضَارِبِ وَرَبِّ الْمَالُ مِنَ الرِّبْحِ جُزْءًا شَائِعًا نِصْفًا أَوْ ثُلُثًا أَوْ رُبُعًا، فَإِنْ شَرَطَا عَدَدًا مُقَدَّرًا بِأَنْ شَرَطَا أَنْ يَكُونَ لِأَحَدِهِمَا مِائَةٌ مِنَ الرِّبْحِ أَوْ أَقَل أَوْ أَكْثَرُ وَالْبَاقِي لِلآْخَرِ لاَ يَجُوزُ وَالْمُضَارَبَةُ فَاسِدَةٌ، لِأَنَّ الْمُضَارَبَةَ نَوْعٌ مِنَ الشَّرِكَةِ، وَهِيَ الشَّرِكَةُ فِي الرِّبْحِ، وَهَذَا شَرْطٌ يُوجِبُ قَطْعَ الشَّرِكَةِ فِي الرِّبْحِ، لِجَوَازِ أَنْ لاَ يَرْبَحَ الْمُضَارِبُ إِلاَّ هَذَا الْقَدْرَ الْمَذْكُورَ، فَيَكُونُ ذَلِكَ لِأَحَدِهِمَا دُونَ الآْخَرِ فَلاَ تَتَحَقَّقُ الشَّرِكَةُ، فَلاَ يَكُونُ التَّصَرُّفُ مُضَارَبَةً.

മുടക്കുമുതലിൻ്റെ ഇത്ര ശതമാനം എന്നല്ല, മറിച്ച് ലാഭം ഉണ്ടാവുകയാണെങ്കിൽ അതിൻ്റെ നിശ്ചിത ശതമാനം എന്നായിരിക്കണം.

നഷ്ടം സംഭവിച്ചാൽ സാമ്പത്തിക ബാധ്യത സ്ലീപ്പിംഗ് പാർട്ണർമാർക്ക് മാത്രമായിരിക്കും ബാധകമാവുക. എന്ന് വച്ചാൽ സാമ്പത്തിക നഷ്ടം അവർ മാത്രമായിരിക്കും സഹിക്കേണ്ടി വരിക. പകരമായി അദ്ധ്വാനിക്കുന്നവരുടെ അദ്ധ്വാന നഷ്ടം അവരും സഹിക്കേണ്ടിവരും.

وَقَال الشَّافِعِيَّةُ: لِلرِّبْحِ أَرْبَعَةُ شُرُوطٍ:

الثَّالِثُ: أَنْ يَكُونَ مَعْلُومًا، فَلَوْ قَالَ: ضَارَبْتُكَ عَلَى أَنَّ لَكَ فِي الرِّبْحِ شِرْكًا فَسَدَتِ الْمُضَارَبَةُ.

الرَّابِعُ: أَنْ يَكُونَ الْعِلْمُ مِنْ حَيْثُ الْجُزْئِيَّةُ لاَ مِنْ حَيْثُ التَّقْدِيرُ، فَلَوْ قَالَ: لَكَ مِنَ الرِّبْحِ، أَوْ لِي مِنْهُ، دِرْهَمٌ أَوْ مِائَةٌ وَالْبَاقِي بَيْنَنَا نِصْفَانِ لَمْ تَصِحَّ الْمُضَارَبَةُ.-الْمَوسُوعَةُ الْفِقْهِيَّةُ الْكُوَيْتِيَّةُ: شُرُوطُ الْمُضَارَبَةِ.

ഖേദകരമെന്ന് പറയട്ടെ, വിവരമുള്ളവർ പോലും ഇതൊന്നും ശ്രദ്ധിക്കുകയോ, പാലിക്കുകയോ ചെയ്യാതെയാണ് ഇത്തരം സംരഭങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ഹറാമായ സാമ്പാദ്യം കാരണം നരകത്തിൽ പോവേണ്ടി വരുന്ന ഗതികേട് ഉണ്ടാവരുതെന്നും, തങ്ങളുടെ സമ്പാദ്യം ഹലാലാവണമെന്നും നിഷ്കർഷയുള്ളവരാവാന്‍ വേണ്ടിണിത് പറയുന്നത്.

Related Articles