സംഘികൾ ഹിജാബി(Hijab)നെതിരെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലും എസ്.എഫ്.ഐ(SFI)ക്ക് (Student Federation of India, Kerala) തോന്നുന്നില്ല എന്നത് അവർ ഈ വിഷയത്തിൽ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് വായിച്ചെടുക്കാം.
ഇനി സംഘികൾക്ക് കൂടി എതിരാണ് എന്ന് നമ്മൾ പരിഗണിച്ചാൽ തന്നെ, ഒരു പെൺകുട്ടി ഒറ്റക്ക് നിന്ന് സംഘികളുടെ ആക്രോശങ്ങൾക്കെതിരെ ‘അല്ലാഹു അക്ബർ’ എന്ന് പറയുന്നതും, സംഘികളുടെ ഫാസിസ്റ്റ് നടപടികളും ഒന്നാണ് എന്നാണ് എസ്.എഫ്.ഐ (SFI) ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
അതായത് ‘അല്ലാഹു അക്ബർ’ എന്ന ഒറ്റ മുദ്രാവാക്യവും സംഘ് ഫാസിസവും ഒന്നാണെന്ന്..
സംഘികളിൽ നിന്നുള്ള അടിച്ചമർത്തലുകളെയും സഖാക്കളിൽ നിന്നുള്ള ‘ന്യൂനപക്ഷ ശബ്ദങ്ങളെ ഇല്ലായ്മ’ ചെയ്യുവാനുള്ള പ്രവർത്തനങ്ങളെയും ഒരു പോലെ നേരിടേണ്ട ദുർഗതിയാണ് മുസ്ലിം സമുദായാത്തെ സംബന്ധിച്ചടത്തോളം ഉരുവപ്പെട്ടിരിക്കുന്നത്.
മലാല(Malala) യുടെ പ്രശ്നം ഉണ്ടായ സമയത്ത് മുസ്ലിം സമുദായം തന്നെ കുഴപ്പം സൃഷ്ടിച്ചു എന്ന മട്ടിൽ നാട്ടിലാകമാനം കട്ടൗട്ട് നിരത്തിയവർക്ക്, ഇന്ന് ഹിജാബ് ധരിച്ചു മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാൻ നിർവാഹമില്ലാതെ പുറത്ത് നിൽകുന്നതിലും അതിൽ വേട്ടയാടപ്പെടുന്നതും ഗൗരവപ്പെട്ട പ്രശ്നമായോ സംഘ്പരിവാർ (Sangh Parivar) ഫാസിസമായോ (Fascism) തിരിച്ചറിയുന്നില്ല.
മുസ്ലിം (Muslim) സമുദായത്തിൽ നിന്നുള്ള ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും പർവ്വതീകരിച്ചു കാണിക്കാനും അപരവത്കരിക്കാനും കാണിക്കുന്ന ശുഷ്ക്കാന്തിയുടെ നൂറിൽ ഒരു ശതമാനം പോലും സംഘികളോടുള്ള സമീപനത്തിൽ കാണിക്കാറുണ്ടോ എന്നതും സംശയമാണ്. വത്തക്ക സമരം, പീസ് സ്കൂൾ (Peace school) വിഷയം തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ.
അടിച്ചമർത്തപ്പെട്ടവന്റെ മുദ്രാവാക്യമായ ‘അല്ലാഹു അക്ബർ’ ഏറ്റു പിടിച്ചു.. ഭയം നിറഞ്ഞ ഇന്ത്യൻ സാഹചര്യത്തിൽ ഈ രണ്ടു വാക്ക് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറയുന്ന സാറാ ജോസഫി(Sarah Joseph)നെ പോലെയുള്ള എഴുത്തുകാർ പറയുമ്പോൾ.. ഇതെല്ലാം തുല്യ ശക്തികളുടെ മുദ്രാവാക്യമാണ് എന്ന് കുട്ടി സഖാക്കൾ പറയുന്നതിലൂടെ അവരെത്തപ്പെട്ട ആന്തരിക ദൗർബല്യത്തിൻറെ ആഴവും പരപ്പുമല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്.
——————————————————–
ഹിജാബ് നിരോധനം: വിദ്യാര്ത്ഥിനികള്ക്ക് പിന്തുണയേറുന്നു