Current Date

Search
Close this search box.
Search
Close this search box.

പള്ളിയിലിരുന്ന് ഭക്ഷിക്കലും പുകവലിയും

ചോദ്യം: പള്ളിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും, അവിടെയിരുന്ന് പുകവലിക്കുന്നതിന്റെയും ഇസ്‌ലാമിക വിധി?

ഉത്തരം: അല്ലാഹുവിന്റെ ഭവനം മലിനമാക്കാതെയും, ഭക്ഷിക്കുന്ന വസ്തുമൂലം ദുര്‍ഗന്ധമുണ്ടാകാതിരിക്കുകയും ചെയ്താല്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പള്ളിയല്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നു. ഒരുപാട് പള്ളികള്‍ ഒരു പ്രശ്‌നവുമില്ലാതെ നോമ്പ് തുറ സംഘടപ്പിക്കുന്നു. ഇമാം നവവിയുടെ ഫത്‌വയില്‍ വന്നിരിക്കുന്നു (ഫത്‌വ നമ്പര്‍-76): പള്ളിയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണ്. അതിനൊരു തടസ്സവുമില്ല. പക്ഷേ, ഭക്ഷിക്കുന്നവര്‍ വിഭവം ലഘുവാക്കുകയും, പള്ളി വൃത്തിയായി സംരക്ഷിക്കുകയും, ഭക്ഷണപദാര്‍ഥങ്ങള്‍- പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ പള്ളിയില്‍ വീണുപോകാതിരക്കാന്‍ കരുതെലുടുക്കുകയും ചെയ്യേണ്ടതുണ്ട്. അത് ഉള്ളി പോലെയോ, വെളുത്തുള്ളി പോലെയോ ആളുകള്‍ക്ക് പ്രയാസകരമായ ഗന്ധം സൃഷ്ടിക്കുന്നതായിരിക്കാന്‍ പാടില്ല. ഈ രീതിയിലാണെങ്കില്‍ അത് കറാഹത്താണ് (വെറുക്കപ്പെട്ടതാണ്).

ശരീരത്തിന് പ്രയാസവും സമ്പത്തിന് നഷ്ടവും ഉണ്ടാക്കുന്നതാണ് പുകവലിയെങ്കില്‍ അതിന്റെ വിധി നിഷിദ്ധമാണെന്ന് ചുരുക്കി പറയാവുന്നതാണ്. അങ്ങനെയല്ല എങ്കില്‍ അത് കറാഹത്തുമാണ്. സമ്പത്ത് ഏറ്റവും നല്ല കാര്യങ്ങള്‍ക്ക് ചെലവഴിക്കുക എന്നതാണ് കരണീമായുട്ടുള്ളത്. പള്ളിയിലിരുന്ന് പുകവലിക്കുമ്പോള്‍ അത് ആളുകളെ പ്രയാസപ്പെടുത്തുന്നതുപോലെ തന്നെ അല്ലാഹുവന്റെ മാലാഖമാരെയും പ്രയാസപ്പെടുത്തുന്നു. അത് വെറുക്കപ്പെട്ടതാണ് എന്നതല്ല അങ്ങേയറ്റം വെറുക്കപ്പെട്ടതാണ്. ഉള്ളി കഴിച്ച് പള്ളികളിയിലേക്ക് പോകുന്നതിനെ അല്ലാഹുവിന്റെ പ്രവാചകന്‍ വിലക്കിയതാണ്. ഇസ്‌ലാം സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുന്നതിന് അനുവാദം നല്‍കുന്നില്ല. അല്ലാഹുവിന്റെ ഭവനം ഏറ്റവും നന്നായി സൂക്ഷിക്കുകയെന്നത് ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്തമാണ്. അതുപോലെ, അല്ലാഹുവിന്റെ മാലാഖമാരുടെ സാന്നിധ്യമുണ്ടാകുന്നതിന് പള്ളി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അവര്‍ കാരുണ്യത്തിന്റെ മാലാഖമാരാണ്. അതില്‍ ഒരുപാട് നന്മയുമുണ്ട്!

അവലംബം: islamonline.net

Related Articles