Current Date

Search
Close this search box.
Search
Close this search box.

ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്?

ചോദ്യം: പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുന്ന മുസ്‌ലിമായ ഡോക്ടര്‍, ഭ്രൂണത്തിന് നാല് മാസമാകുന്നതിന് മുമ്പ് ഗര്‍ഭച്ഛിദ്രം നടത്താമോ എന്ന് ചോദിക്കുന്നു. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നടത്തുന്നത് അനുവദനീയവുമാണ്. എന്നിരിക്കെ, ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്?

ഉത്തരം: ശറഈയായ ന്യായമില്ലാതെ മന:പൂര്‍വം ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിഷിദ്ധമാണെന്നാണ് അധിക കര്‍മശാസ്ത്ര പണ്ഡിതരും കാണുന്നത്. ഭ്രൂണത്തിന് ജീവന്‍ വന്നത്തിയ ശേഷമോ, ഭ്രൂണത്തിന് ജീവന്‍ വന്നെത്തുന്നതിന് മുമ്പോ, നാലു മാസമാകുന്നതിനു മുമ്പോ ആയാലും ഗര്‍ഭച്ഛിദ്രം നടത്തുന്നത് അനുവദനീയമല്ല. എന്നാല്‍, ഭ്രൂണത്തിന് ജീവന്‍ വന്നെത്തുന്നതിന് മുമ്പാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഭ്രൂണത്തിന് നാല്‍പത് ദിവസമാകുന്നതിന് മുമ്പാണെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാണെന്ന് മറ്റുചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് മാസമാകുന്നതിന് മുമ്പാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. ഇനി, താങ്കല്‍ ജോലിചെയ്യുന്ന രാജ്യം ഭ്രൂണത്തിന് നാല് മാസമാകുന്നതിന് മുമ്പ് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദം നല്‍കുകയും, അത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിശ്ചയിച്ച പരിധിക്കുള്ളിലാവുകയും (നാല്‍പത് ദിവസത്തിന് മുമ്പ്) ചെയ്താല്‍ താങ്കള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ പ്രശ്‌നമില്ല.

കടപ്പാട്: islamonline.net

Related Articles