Current Date

Search
Close this search box.
Search
Close this search box.

അത് തിരിയുന്നതു വരെ വേദത്തിനു ചുറ്റും ത്വവാഫ് ചെയ്യേണ്ടി വരും

“എന്റെ സ്വത്ത് ഞാൻ എന്റെ ഇഷ്ടത്തിന് വീതിക്കും. ഒരു വിവേചനവും കാട്ടാതെ ഒരു പോലെ വീതിക്കും. ആണിനും പെണ്ണിനും.” !
“പടച്ചോനും അതാണ് പറയുന്നത്. അവന്റെ സ്വത്ത് അവൻ ഒരു വിവേചനവും ഇല്ലാതെ വീതിക്കുന്ന രീതിശാസ്ത്രം ആ അധികാരത്തോടെ പറഞ്ഞുവെച്ചു. സ്വത്ത് പടച്ചോന്റെയല്ല എന്റേതാണ് എന്ന് പറയുമ്പോൾ തന്നെ താങ്കൾ ഒരു ചിന്ന ഇലാഹായി കഴിഞ്ഞല്ലോ. പിന്നെന്തും ചെയ്യാം.”
“ആറാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിനനുസരിച്ച് ഇങ്ങിനെ ബുദ്ധി പണയം വെക്കരുത്.”
“ആ പണയത്തിൽ മാത്രമാണ് അൽപ്പം പ്രതീക്ഷയുള്ളു. അതിനനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുന്നതിലാണ് സമാധാനം. കീഴൊതുങ്ങലിന്റെ സുഖം.”

“നിങ്ങൾ മോൾക്ക് കൊടുക്കന്നതിനേക്കാൾ അനന്തരം മോന് കൊടുക്കുന്നതിൽ വിവേചനം ഇല്ലേ? ഇത് മനസ്സിലാക്കാൻ അത്ര വല്യ ബുദ്ധി ഒന്നും വേണ്ടല്ലോ?”

“മോന് അനന്തരമായി കുറെ ഉത്തരവാദിത്തം കൂടി കൊടുക്കുന്നുണ്ട്. അതേറ്റെടുക്കാൻ അവൻ തയ്യാറല്ലെന്ന് കണ്ടാൽ അനന്തരത്തിലും അതിന്റെ കുറവുണ്ടാകും. നീതിയാണ് പടച്ചോൻ ഉദ്ദേശിക്കുന്നത്. ഉത്തരവാദിത്തമില്ലാത്തവർക്ക് അർഹതയുമില്ല. ഈ ബോധമൊന്നുമില്ലാത്തവർ പടച്ചോന്റെ നിയമങ്ങളെ വലിച്ചിഴക്കുന്നതിൽ വിയോജിപ്പുണ്ട് താനും.”

“ഇങ്ങിനെയൊക്കെ വ്യാഖ്യാനിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്.”

“പടച്ചോൻ തന്നെ. “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത്‌ നിങ്ങൾക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. ( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്‌. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”

“ആ നീതി മകനും, മകൾക്കും ഒരുപോലെ കൊടുക്കണം എന്നാണ് ഹേ പറയുന്നത്.”
“നീതി എന്ന് പറയുന്നത് സമ്പത്തും, ഉത്തരവാദിത്തവും, കരുതലും, സ്നേഹവും , കീഴൊതുങ്ങളും ഒക്കെ ചേർന്ന ഒരു പാക്കേജ് ആണ്. സമ്പത്തിന്റെ യഥാർത്ഥ അവകാശി അനന്തരമായ സമ്പത്തിനെ കുറിച്ചും, ഉത്തരവാദിത്തങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞിട്ടുണ്ട്. എല്ലാം പൂർണ്ണ മനസ്സോടെ സ്വീകരിച്ചു കീഴൊതുങ്ങാൻ കൊതിക്കുന്നവർക്കേ പടച്ചോന്റെ നീതി തിരിയാൻ സാധ്യതയുള്ളൂ. അത് തിരിയുന്നതു വരെ വേദത്തിനു ചുറ്റും ത്വവാഫ് ചെയ്യേണ്ടി വരും. അങ്ങിനെ തിരിയാൻ മക്കളെ പ്രേരിപ്പിക്കുന്നത് കൂടിയാണ് എന്റെ അനന്തരം.”

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles