Current Date

Search
Close this search box.
Search
Close this search box.

നിരപരാധരായ കുട്ടികളെ ഓർക്കാം

ഭാവിയിൽ തന്നെ കൊല്ലാൻ സാധ്യതയുള്ള ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നറിഞ്ഞ രാജാവ് ഹെരോദാക്കുണ്ടാവുന്ന ഞെട്ടൽ ബൈബിൾ പുതിയ വേദ പുസ്തകത്തിലെ മത്തായിയുടെ സുവിശേഷം രണ്ടാമധ്യായം അനാവരണം ചെയ്യുന്നുണ്ട്. ഹെരോദാ രാജാവിന്റെ ഉത്തരവനുസരിച്ച് നാട്ടിലെ കൊട്ടേഷൻ സംഘം നസ്റേത്തിലെ ബെത്ലഹേമിൽ പ്രത്യേക മുഹൂർത്തത്തിൽ ജനിച്ച  ആൺമക്കളെ കൂട്ടക്കൊല ചെയ്തതിന്റെ  ഓർമയ്ക്കായി ഹോളി ഇന്നസെന്റ്സ് ഡേ ആഘോഷിക്കാറുണ്ട്. ഡിസംബർ 25 ക്രിസ്തുമസ് മുതിർന്നവർ വർണപൂരിതമാക്കുമ്പോൾ കുഞ്ഞുങ്ങൾക്കും ഒരു കുട്ടിപ്പെരുന്നാൾ അഥവാ ചിൽഡർമാസ് എന്നും വിശുദ്ധ നിരപരാധദിനമെന്നുമെല്ലാം ഈ ആഘോഷം അറിയപ്പെടുന്നു( വിശദ വിവരണങ്ങൾക്ക് നോക്കുക മത്തായി 2:1-6) വിശുദ്ധ നിരപരാധികളുടെ പെരുന്നാൾ എന്നും അറിയപ്പെടുന്ന ഈ ദിവസം ഡിസംബർ 28 നു പാശ്ചാത്യ പള്ളികളിലും ഡിസംബർ 29 ന് കിഴക്കൻ പള്ളികളിലും ആചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അഥവാ നിരപരാധരായ മക്കളെ ഓർക്കുന്ന ; അവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ഒരു വിപ്ലവ പരത ആ ദിനത്തിൽ ഒളിച്ചിരിക്കുന്നുവെന്നാണ് ബൈബിളിലെ വിമോചകതയെ കുറിച്ച് പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്.

ഇന്നും ഹെരോദമാരുണ്ട്. തങ്ങൾക്ക് ഭീഷണിയാവുന്നതിനെയൊക്കെ തച്ചു തകർക്കുന്ന ഹെരോദിന്റെ ഗുണ്ടകളുമുണ്ട്. സിറിയയുടെ സാംസ്കാരികാ സ്ഥാനമായ ഇദ്ലബിലെ നിരപരാധരായ കുഞ്ഞുമക്കളെ കഴിഞ്ഞ ദിവസങ്ങളിൽ ബോംബെറിഞ്ഞു കൊന്ന അഭിനവ റഷ്യൻ ഹെറോദോസിന്റെ കൈക്കു പിടിക്കാൻ ; ക്രൗഞ്ചപക്ഷിയെ വേട്ടയാടുന്ന വേട്ടാളനോട് മാനിഷാദ: / അരുത് കാട്ടാളാ എന്ന് പറയാൻ , ആരും ഒച്ചയെടുക്കാനില്ലാത്തവർക്ക് നാവാകുവാൻ ആഘോഷങ്ങളുടെ കർമ്മശാസ്ത്ര ചർവ്വിത ചർവ്വണങ്ങൾ നമുക്ക് തടസ്സമാവരുത് . അത്തരം ദിനങ്ങൾ ഉണർത്തുന്ന മാനവിക മൂല്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഒരു പ്രബോധകന് സാധ്യമാവണം. മുഹർറത്തിലെ ആശൂറാഇലെ വിപ്ലവപരതയെ നെഞ്ചിലേറ്റിയ ജൂതരോട് മൂസായോട് ഏറ്റവും ബന്ധപ്പെട്ടവർ ഞങ്ങളാണെന്ന് പ്രഖ്യാപിക്കുകയും സ്വയം നോമ്പു നോല്ക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത പ്രവാചകനെ ആ വിപ്ലവാത്മകതയോടെ നാം ഉൾകൊള്ളണം. അപ്പോഴാണ് അടുത്ത കൊല്ലം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒമ്പതിനും നോമ്പ് നോറ്റ് മൂസാ പ്രവാചകന്റെ വിമോചക ചരിതത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കലായിരുന്നു നബി ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയൂ. മക്കാ നാട്ടിലെ ബാലഹത്യയെ പ്രശ്നവത്കരിച്ച് بأي ذنب قتلت؟ (എന്തൊരു കുറ്റത്തിന്റെ പേരിലാണ് ആ മോൾ കൊല്ലപ്പെട്ടത് ) എന്ന് അവതരിപ്പിച്ച വിശുദ്ധ വേദഗ്രന്ഥത്തിന്റെ വക്താക്കൾ കർമശാസ്ത്ര നൂലാമാലകളിൽ അടയിരിക്കാതെ ഖുർആനിലേയും ഹദീസിലേയും ഇത്തരം അതി സൂക്ഷ്മ (micro level) വിമോചകാധ്യാപനങ്ങളെ പഠിക്കാൻ ശ്രമിക്കുക.

(ഡിസം 28 യൂറോപ്പിൽ നിരപരാധ മക്കളുടെ ഓർമ്മപ്പെരുന്നാൾ)

Related Articles