Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ മൂന്നില്‍ രണ്ട് കുട്ടികളും പട്ടിണിയില്‍: റെഡ് ക്രോസ്

സന്‍ആ: യെമനില്‍ മൂന്നില്‍ രണ്ട് കുട്ടികളും പട്ടിണിയിലാണെന്ന് റെഡ് ക്രോസ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്കും ഭക്ഷണമോ ആരോഗ്യ പരിരക്ഷയോ ലഭിക്കുന്നില്ലെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രോസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനില്‍ 58 ശതമാനം ആളുകള്‍ക്കും ശുദ്ധ ജലം ലഭിക്കുന്നില്ല. 11 ശതമാനം പേര്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. യുദ്ധ കലുഷിതമായ രാജ്യത്ത് 30.5 മില്യണ്‍ ജനങ്ങളാണ് കഷ്ടതയനുഭവിക്കുന്നതെന്നും ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ റെഡ്‌ക്രോസ് പറഞ്ഞു.

അടിയന്തിര ധനസഹായമുണ്ടായില്ലെങ്കില്‍ യെമനിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കുള്ള ജീവന്‍ രക്ഷ സഹായം നിര്‍ത്തലാക്കേണ്ടി വരുമെന്നും ഇത് അവരെ കടുത്തി പട്ടിണിയിലേക്കായിരിക്കും നയിക്കുകയെന്നും യു.എന്നിന്റെ മാനുഷിക സഹായ ഏകീകകരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. യെമനിലെ 20 മില്യണ്‍ ജനങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും സംഘടന പറഞ്ഞു.

Related Articles