Current Date

Search
Close this search box.
Search
Close this search box.

വംശനാശ ഭീഷണി നേരിടുന്ന എമുക്കൾ

ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമു ആസ്ട്രേലിയയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്. ഇടക്കാലത്ത് നമ്മുടെ വയലേലകളിലും അവ കാണപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ കാരണമാവണം പലതും തീരെ ഇല്ലാതായി കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്. മലയാള നാട്ടിൽ എമു എന്ന പേരിൽ അറിയപ്പെടുന്ന വേറൊരു വർഗ്ഗമാണ് എതീസ്റ്റ് മുസ്ലിംസ് എന്ന യുക്തി വാദികളായി മാറിയ പാരമ്പര്യ മുസ്ലിംകൾ . മതകർമങ്ങളോടുള്ള വിമുഖതയാണിവരിലെ പലരുടേയും യുക്തിവാദത്തിന് നിമിത്തമായിട്ടുള്ളത്. മതപരിസരത്ത് നിഷിദ്ധമായവ സേവിക്കാനുള്ള ത്വരയും കാരണമാവാം. ഈയിടെ നടന്ന പല യുക്തിവാദി – മത സംവാദങ്ങളെ നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാവുന്നത് മതചിഹ്നങ്ങളോടും മതാധ്യാപനങ്ങളോടുമുള്ള പരിഹാസ മനസ്സാണ് പലരേയും ജബ്ര വൃത്തത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്. മഹാമാരി ആരംഭകാലത്ത് തുനീഷ്യൻ – അൽജീരിയൻ രാജ്യങ്ങളിൽ നിന്നുള്ള ചില ഖുർആൻ പാരഡികൾ വായനക്കാർ മറന്നു കാണില്ല. കേരളത്തിലെ ഹദീസ് ട്രോളുകളെ കടത്തി വെട്ടുന്നതായിരുന്നു അവ. പിന്നീടാണറിയുന്നത് ആ പൈശാചിക വചനങ്ങൾ എഴുതിത്തയ്യാറാക്കിയ യുക്തിവാദിനി ശക്തമായ വിഷാദത്തിന്റെ അടിമയും മദ്യത്തിന്റെ ഉപയോഗത്താൽ ബുദ്ധിഭ്രംശം സംഭവിച്ച ഒരരാജകത്വ വാദിനിയായിരുന്നു എന്നത് .

ഈയിടെ പ്രമുഖ പണ്ഡിതൻ സ്വാലിഹ് നിസാമി FB യിൽ കുറിച്ചത്‌പോലെ ഇസ്‌ലാമിനെതിരെ തീവ്ര യുദ്ധം ചെയ്തുവന്ന മൊറോക്കൻ മുർത്തദ്ദു പ്രമുഖൻ ”റയാൻ ബിദാൻ” ആത്മഹത്യ ചെയ്ത വാർത്ത, ഇസ്‌ലാം വെറുപ്പുപേറിയും വെറുപ്പ് പെയ്തും ക്രിസംഘികളുടെയും സംഘികളുടെയും കയ്യടിയും കൈമടക്കും നേടി സായൂജ്യമടയുന്ന ചില മാപ്പിള എമുക്കളുടെ ഗതികേടിലേക്ക് സൂചന നൽകുന്നു.. സങ്കടകരമായ ആത്മഹത്യാക്കുറിപ്പിൽ ‘റയാൻ ബിദാൻ” എഴുതിയതിങ്ങനെ ഭാഷാന്തരപ്പെടുത്താം: “ഞാൻ ദൈവ നിഷേധിയായി, മദ്യം പാനം ചെയ്തു, പന്നി മാംസം ഭക്ഷിച്ചു. എന്നിട്ടും പാശ്ചാത്യന് തൃപ്തിയായില്ല. ഇസ്ലാമിനെതിരെ യുദ്ധം ചെയ്യാനുള്ള ചട്ടുകമായി അവരെന്നെ ഉപയോഗപ്പെടുത്തി. എന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞപ്പോൾ അവരെനിക്കുള്ള ഫണ്ടിങ് അവസാനിപ്പിച്ചു. എലിയെന്നപ്പോലെ അവരെന്നെ വലിച്ചെറിഞ്ഞു. ഞാൻ ആത്മഹത്യ തിരഞ്ഞെടുത്തതിന്റെകാരണം നിങ്ങളെന്നോട് ചോദിക്കരുത്. കാര്യങ്ങളെല്ലാം സുവ്യക്തം. സലാം.”

ഈ ആത്മഹത്യാ കുറിപ്പെഴുതി ബെൽജിയത്തിലെ തന്റെ കുടിലിൽ അയാൾ തന്റെ ജീവിതമവസാനിപ്പിച്ചു. ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ നിരീശ്വര വാദിയല്ല ഇയാൾ. നേരത്തെ മൊറോക്കൻ മതനിഷേധി മഹ്ദി ലംഗാരിയും ഹോളണ്ടിലെ മത നിഷേധിനി നഈമ ബസ്സാറും ആത്മഹത്യ യിൽ അവസാനിച്ചവർ തന്നെ എന്ന് ഡോ. ജോൺ ഇല്യാസ് പാസ്റ്റർ എന്ന പൗരസ്ത്യ കൃസ്ത്യൻ പ്രബോധകൻ സാക്ഷിപ്പെടുത്തുന്നു.

Related Articles