Current Date

Search
Close this search box.
Search
Close this search box.

സ്വന്തം അമ്മയുടേതിന് സമമാണന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്

Rape has no caste, religion or identity

ഭ്രാന്തമായ ആക്രമണം അല്ലെങ്കിൽ അതിക്രൂരമായ ബലാത്സംഗം ഇതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ അവസ്ത! ഓരോ 30 മിനിറ്റിലും ഒരു ബലാത്സംഗം ഇന്ത്യയിൽ നടക്കുന്നുവെന്നാണ് കണക്ക്. ഇര സ്ത്രീയാവാം കുട്ടിയാവാം… ഇത്തരം കേസുകൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണന്നത് ഒരു മഹാസത്യമായും തുടരുന്നു. ഇതിലൂടെ നമ്മുടെ സഹോദരിമാരിൽ ഉണ്ടാക്കുന്ന മുറിവുകളും പരിക്കുകളും അളന്ന് തിട്ടപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലന്ന് മാത്രമല്ല, ഇരകളെ കീഴടക്കുവാനും നീതിരഹിതമായി അടയാളപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.

ഓരോ വർഷവും ഇരകളുടെ പട്ടിക തഴച്ചുവളരുകയാണ് – 2012 ൽ നിർഭയ, 2015 ൽ അരുണ രാംചന്ദ്ര, 2018 ൽ ആസിഫ ബാനു; 2019 ൽ പ്രിയങ്ക റെഡ്ഡി; 2020 ൽ മനീഷ വാൽമികി…. ‘അവളെ ബലാത്സംഗം ചെയ്തു’ എന്നതിന് പകരം ‘അവൻ അവളെ ബലാത്സംഗം ചെയ്തു’ എന്ന് പറയാത്തത് എന്ത് കൊണ്ടാവാം? ഈ ക്രൂരത സമകാലിക സമൂഹത്തിലെ ഒരു ആൻഡ്രോയിഡ് ഗെയിം മാത്രമാണോ? ക്രൂരതകൾ നമ്മുടെ ഒരു ആസ്വാധനമായി തരംതാഴുന്നുണ്ടോ? . ഇരകളുടെ മുറിവുകൾ സുഖപ്പെടുത്തുന്നതിന് സഹായകമായ സാമൂഹിക പ്രതികരണങ്ങളും നിയമങ്ങളും അതുവഴി നീതിയും ഒരു സ്വപ്നം മാത്രമാവാതിരിക്കാൻ ഇനിയും നാം ഉണരുകതന്നെ വേണം.

Also read: മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ പരമാർശങ്ങൾ

2019 ലെ സർവേ പ്രകാരം ഓരോ ദിവസവും 87 ബലാത്സംഗ കേസുകളാണ് സംഭവിക്കുന്നത്. ഇത് മുൻ വർഷത്തേക്കാൾ 7.3 ശതമാനം അധികമാണുപോലും. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളിൽ 4.5 ശതമാനം കുട്ടികൾക്കെതിരെയുള്ളള അതിക്രമങ്ങളാണ്. കൂടാതെ, ഇന്ത്യയിലെ അഞ്ച് പുരുഷന്മാരിൽ ഒരാൾ കുട്ടികളായിരുന്നപ്പോൾ പുരുഷ ലൈംഗിക അതിക്രമത്തിനോ പീഡനത്തിനോ ഇരയായിട്ടുണ്ടന്നും സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. അത്തരക്കാരിൽ 50 ശതമാനത്തിലധികവും 5 നും 15 നും ഇടയിൽ പ്രായമുള്ള പ്പോഴാണന്നും സർവേ പറയുന്നു.

ആകർഷണീയമായ മാനുഷിക മൂല്യങ്ങളും അതിനനുസരിച്ച ഉയർന്ന കാഴ്ചപ്പാടും ഉണ്ടാവുബോഴാണ് നല്ല ആരോഗ്യകരമായ ഒരു സമൂഹം രൂപപ്പെടുന്നത്. നിർഭാഗ്യവശാൽ, ജാതി, മതം, വർഗം, മതം, ഭാഷ, ലിംഗം എന്നിവയിൽ അഭിമാനിക്കുന്ന ഒരു സമൂഹമായി നാം താഴുകയും ഏറ്റവും പ്രധാനമായി രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിൽ ഭ്രമിക്കകുയും ചെയ്യുന്നതാണ് ഏറെ അസ്വസ്തമാക്കുന്നത്.

എല്ലാ ഓരോ വ്യക്തിയും ഒരുപോലെയല്ലെന്നും വ്യത്യസ്ത സ്വഭാവ സവിശേഷതകളിലോ വ്യക്തിഗത പെരുമാറ്റങ്ങളിലോ അധിഷ്ഠിതമായ കുറച്ചുപേർ മാത്രമേ ഈ വെറുപ്പുളവാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നുള്ളൂ എന്ന് നിരീക്ഷിച്ച് ഒരാൾക്ക് ശാന്തനാകാൻ കഴിയുമായിരിക്കും. എന്നാൽ, ഭരണകൂടം മുകളിൽ നിന്ന് താഴേയ്‌ക്ക് നടപ്പാക്കികൊണ്ടിരിക്കുന്ന അധികാര നിർവ്വഹണമായി നമുക്ക് ഹത്രാസ് സംഭവം മനസ്സിലാക്കാം. ദില്ലിയിലെ നിർഭയ സംഭവത്തെത്തുടർന്ന് കഠിനമായ ഭരണഘടനാ ഭേദഗതി വരുത്തിയിട്ടും എന്തുകൊണ്ടാണ് ബലാത്സംഗ രാജ് അവസാനിക്കാത്തത്? ബലാത്സംഗത്തിന് ജാതിയോ മതമോ സ്വത്വമോ ഇല്ലെന്നോർക്കുക. ‘ഇത് ഹിസ്റ്റീരിയയുടെ പ്രവൃത്തിയാണ്’, വിവേകമുള്ള ഒരു സമൂഹത്തിനെതിരായ ഭ്രാന്തൻ പ്രവൃത്തി.

Also read: സ്ത്രീകൾ സുരക്ഷയും സ്വാതന്ത്ര്യവും തേടുമ്പോൾ

ഇത്തരം കേസുകളിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതും പൂർണമായും ശരിയല്ല. നാമെല്ലാം ജീവിക്കുന്ന സമൂഹത്തിലെ ഒരു അംഗം ചെയ്യുന്ന കുറ്റകൃത്യത്തിൽ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. അതെസമയം സർക്കാറുകളും രാഷ്ട്രീയ പാർട്ടികളും അവരുടെ റോൾ ഭംഗിയായി നിർവഹിക്കകുകയും വേണം. ബലാത്സംഗം മനുഷ്യരാശിയുടെ ശ്ലീലബോധത്തെ വിഴുങ്ങുകയും മനുഷ്യരിൽ പരസ്പരമുണ്ടാവേണ്ട വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നതിൽ തർക്കമില്ല. മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി,മനുഷ്യരുടെ മാർഗ്ഗനിർദ്ദേശത്തിനും മനുഷ്യത്വത്തെ വേറിട്ടുനിർത്തുന്നതിന്നും അവകൾ സംരക്ഷിക്കുന്നതിനുമാണ് മനുഷ്യർ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത്.

കഠിനമായ നിയമങ്ങളുണ്ടായിട്ടും ലഭിക്കുന്ന ശിക്ഷയുടെ കുറവാണ് ഇത്തരം അതിക്രമങ്ങൾ വ‌ർധിക്കാനുള്ള പ്രധാന കാരണം. വിവധ സ്വഭാത്തിലുള്ള ലൈംഗിക അതിക്രമം, മൃതദേഹങ്ങളോടുള്ള വൈകൃതം, സ്വകാര്യ ഭാഗങ്ങളിൽ ലോഹ വടി കുത്തികയറ്റൽ, മരത്തിൽ തൂക്കൽ, തൊണ്ട കുത്തികീറുക, നാവ് മുറിക്കുക, കഴുത്ത് ഞെരിച്ച് കൊല്ലുക എന്നിവ ഉദാഹരണം. ഇര അനുഭവിക്കുന്ന വേദനയും ആഘാതവും കണക്കിലെടുക്കുമ്പോൾ ബലാത്സംഗത്തിന് നൽകുന്ന ശിക്ഷയൊന്നും മതിയായതല്ലന്ന് വേണം പറയാൻ. ബലാത്സംഗം ഇരയുടെ ശരീരത്തിലെ നിശ്ചിത ഭാഗങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകളെക്കാളും അടയാളങ്ങളെക്കാളും തീവ്രമാണ് മാനസികമായ തളർച്ചയും തകർച്ചയും. ‘Beti Bachao Beti Padhao’ എന്നതിനുപകരം നമുക്ക് നമ്മുടെ മക്കളെ ബോധവാന്മാരാക്കാൻ സാധിക്കേണ്ടതുണ്ട്.  ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ ഗർഭപാത്രം സ്വന്തം അമ്മയുടേതിന് സമമാണന്ന തിരിച്ചറിവാണ് സമൂഹത്തിന് ഉണ്ടാവേണ്ടത്.

 

Related Articles