സന്യാസത്തിന്റെയോ വിരക്തിയുടെയോ ജീവിതമല്ല പ്രവാചകൻ നിർദേശിക്കുന്നത്. ഭക്ഷണം, രതി, വസ്ത്രം തുടങ്ങിയ ജീവിതത്തിന്റെ ആഹ്ലാദങ്ങൾ പരിത്യജിക്കുന്നതുകൊണ്ടോ ശരശയ്യയിൽ ശയിക്കുന്നതുകൊണ്ടോ തപശ്ചര്യയോ ഉപവാസമോ കൊണ്ടോ മാത്രം നേടാവുന്ന ഒന്നല്ല മോക്ഷം. ഈ ജീവിതത്തിലൂടെ കടന്നുപോകുന്നതിനുവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അവന് കാണാൻ കണ്ണുകളുണ്ട്; കേൾക്കാൻ കാതുകളുണ്ട്. സ്പർശന ഘ്രാണ-രസനേന്ദ്രിയങ്ങളുണ്ട്. വികാര വിചാരാനുഭൂതികളുണ്ട്. സഹജാവബോധമുണ്ട്; യുക്തിബോധമുണ്ട്. സൃഷ്ടിയുടെ പ്രക്രിയക്കിടയിൽ പടക്കപ്പെട്ട അവന്, തന്റെ വംശത്തിന്റെ അനുസ്യൂതതിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി യിട്ടുണ്ട്. അതുകൊണ്ടുതന്നെ, രതിയും വികാരങ്ങളും സൗന്ദര്യബോധവുമില്ലാത്ത പ്രകൃതിവിരുദ്ധനായിരിക്കാനാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്നു കരുതാൻ ന്യായമില്ല; മറിച്ചാണെങ്കിൽ ആ സൃഷ്ടി വളരെ പിശകിപ്പോയി. പ്രകൃതിയുടെ അപ്രതിരോധ്യശക്തികളെ ഒരിക്കലും തടഞ്ഞുനിർത്താനാവില്ല. ഭീമാകാരമായ ഹിമ ശിലകളെ നദീപ്രവാഹങ്ങൾ ശിഥിലമാക്കുന്നു. ഗിരിമുഖങ്ങളെ മാരുതൻ മാറ്റിമറിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ തരിയിലും മനുഷ്യന് നിയന്ത്രിക്കാനാവാത്ത പ്രകൃതിയുടെ ഈ പ്രക്രിയ അനുസ്യൂതം നടക്കുന്നുണ്ട്. മനുഷ്യപ്രകൃതിക്കുദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഒരുദ്യമത്തിൽ അവർ പരാജയപ്പെടുമ്പോൾ, അത് മാംസത്തിന്റെ ദൗർബല്യമാണെന്ന് പറഞ്ഞ് പാപമുദ്ര കുത്തുന്നു. ഈ പാപങ്ങൾ മറ്റു മാർഗങ്ങളിലൂടെ കഴുക്കികളയാനാണ് പിന്നത്തെ ശ്രമം. പുണ്യനദികളിൽ അവർ സ്നാനത്തിനു പോകുന്നു. പുരോഹിതന്റെ മുമ്പിൽ കുമ്പസരിക്കുന്നു; തീർഥയാത്ര നടത്തുന്നു; നവവത്സര പ്രതിജ്ഞകളെടുക്കുന്നു. ഒരർഥത്തിൽ അതൊന്നും അവന്റെ പൂർണമായ കുറ്റമല്ല. തന്റെ ആത്മീയ കാര്യങ്ങളെല്ലാം അവൻ വേദപണ്ഡിതന്മാരെ ഏൽപിക്കുന്നു. ഇത് ജീവിതമാർഗമാക്കിയ ഈ മാന്യന്മാർക്കാ വട്ടെ, പാപങ്ങളുടെ പട്ടിക നീളുന്തോറും ഗുണകരമാണ്.
അങ്ങനെ പാപങ്ങൾ പെരുകുന്നു. ഈ പൗരോഹിത്യമോ സന്യാസിനിമഠങ്ങളോ പുലർത്തുന്നതും വ്യത്യ സ്തമായ ധാർമികനിലവാരമൊന്നുമല്ല. ഇവിടെയും നിഷിദ്ധമായ സ്ഥലത്താണ് അവർ ഉറങ്ങുന്നത്; വേണ്ടതിലേറെ അവർ കുടിക്കുന്നു; സൗകര്യം പോലെ സത്യം മറച്ചുവെക്കുന്നു; വിവാഹബന്ധമില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. ചൂതു കളിക്കുന്നു. എന്നിട്ടോ, വെറുതേ ദൈവനാമം ജപിക്കുകയും മുഹമ്മദ് നബി പൗരോഹിത്യം അനുവദിച്ചില്ല. പുരോഹിതന്മാരുടെ വാതിൽക്കൽ മനുഷ്യത്വം കളങ്കപ്പെടുന്നു. ദൈവത്തെ സിംഹാസനഭ്രഷ്ടനാക്കി, ആ സ്ഥാനത്ത് തങ്ങൾ പടച്ചുണ്ടാക്കിയ ദൈവങ്ങളെ പ്രതിഷ്ഠിക്കുക മാത്രമല്ല അവർ ചെയ്യുന്നത്. മനുഷ്യമനസ്സാക്ഷിയെ അത്യാർത്തിക്കും ദുർമോഹത്തിനും അടിമപ്പെടുത്തുക കൂടിയാണ്.
അതുകൊണ്ടുതന്നെ ദൈവത്തെയും മനുഷ്യനെയും യഥാർഹമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനായിരുന്നു മുഹമ്മദ് നബിയുടെ ശ്രമം മുഴുവൻ. ദൈവവും മനുഷ്യനും തമ്മിൽ നേരിട്ടാണ് ആശയവിനിമയം നടത്തേണ്ടത് പ്രവാചകനു പോലും അതിലിടപെടേണ്ട കാര്യമില്ല. സ്ഥലകാലഭേദമന്യേ എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ ദൈവത്തിനു കഴിയും. ഇസ്ലാമിൽ പാപങ്ങളുടെ പട്ടിക വളരെ ഹ്രസ്വമാണ്. സന്യാസമോ ജീവിതനിരാസമോ അതിൽ ആവശ്യമായി വരുന്നില്ല. മുഹമ്മദ് നബി വെറുമൊരു മുന്നറിയിപ്പുകാരൻ മാത്രമല്ല; അവിടുന്ന് സന്തോഷകരമായ വാർത്തയും കൊണ്ടുവന്നിട്ടുണ്ട്.
പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക
“ജീവിതത്തിൽ നല്ല വസ്തുക്കൾ ഭക്ഷിക്കുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്യുക.” “വിശ്വസിക്കുന്നവരേ, നിങ്ങൾ ഭൂമിയിൽ ഉത്പാദിപ്പിച്ചവയിൽ നിന്നും സമ്പാദിച്ചവയിൽനിന്നും ചെലവു ചെയ്യുക – ഇതെല്ലാം ഒരു മുസൽമാന്റെ ജീവിതവീക്ഷണം വ്യക്തമാക്കുന്നുണ്ട്. നിഷിദ്ധമായ ഒരു പരിമിതവൃത്തമൊഴിച്ചാൽ, അവന് ജീവിതാഹ്ലാദം അതിന്റെ നിറവോടെ ആസ്വദിക്കാം; അതെല്ലാം നൽകിയവനെ നന്ദിപൂർവം ഓർക്കണമെന്നു മാത്രം. ഈ സ്വാതന്ത്ര്യങ്ങൾ മനുഷ്യന്റെ കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ രചനാത്മകമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നു; അവനെ ഒരു സാമൂഹിക ജീവിയാക്കുന്നു. സ്വന്തം വ്യക്തിത്വത്തെ അഭിമാനാർഹമാക്കുന്നു. തന്റെ സമ്പാദ്യം ചെല വഴിക്കുന്നതുപോലെത്തന്നെ മറ്റുള്ളവർക്കും സമ്പാദിക്കാനും വ്യയം ചെയ്യാനും അവകാശമുണ്ട്. സർവോപരി ആഹ്ലാദകരമായി ചിരിച്ചുകൊണ്ടാണവർ ജീവിത വുമായി മുന്നോട്ടുപോകുന്നത്. ജീവിതത്തിന്റെ മധുവും മണവും അവനു കിട്ടു ന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാം മനുഷ്യപ്രകൃതിക്ക് ചേർന്ന സാക്ഷാൽ പ്രകൃതിമതമാകുന്നു.
📲വാട്സാപ് ഗ്രൂപ്പില് അംഗമാകാന്👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp